മുംബൈ: ഇന്ന് ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് പോയിന്റില്‍ 275 നേട്ടത്തില്‍ 36326ലും നിഫ്റ്റി 62 പോയന്റ് ഉയര്‍ന്ന് 10682ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 1188 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 549 ഓഹരികള്‍ നേട്ടത്തിലുമാണ്. 77 ഓഹരികള്‍ക്ക് മാറ്റമില്ല. ഇന്‍ഫോസിസിന്റെ ഓഹരി പത്തുശതമാനത്തിലേറെ നേട്ടത്തിലാണ്. ടിസിഎസ്, എച്ച്സിഎല്‍ ടെക്, മാരുതി സുസുകി, ഐഷര്‍ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, എസ്ബിഐ, വിപ്രോ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. എന്നാല്‍ ഭാരതി ഇന്‍ഫ്രടെല്‍, ഐഒസി, ഐടിസി, യുപിഎല്‍, സീ എന്റര്‍ടെയന്‍മെന്റ്, എന്‍ടിപിസി, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്‍ഡാല്‍കോ, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.