തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) വർധിപ്പിച്ചു. 2021 ജനുവരി 1 മുതൽ പ്രാബല്യം നൽകിയാണു വർധന. പുതിയ ശമ്പള പരിഷ്കരണം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് 5 ശതമാനവും (ഇനി 81%) നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് 8 ശതമാനവും (ഇനി 163%) ക്ഷാമബത്ത വർധിപ്പിച്ചു.
നേരത്തേയുള്ളത് ഉൾപ്പെടെ 2 ശമ്പള പരിഷ്കരണവും ലഭിക്കാത്തവർക്കും ഒരു ശമ്പള പരിഷ്കരണവും ലഭിക്കാത്തവർക്കും ക്ഷാമബത്ത 13% വർധിപ്പിച്ചു. ഇനി യഥാക്രമം 182%, 356%. കുടിശിക എങ്ങനെ നൽകുമെന്ന് ഉത്തരവിലില്ല.
















