2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ട്രൽ ബോണ്ട് വഴി ലഭിച്ച പണത്തിൻ്റെ 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്. 2019 ഏപ്രിൽ 12 നും മെയ് 10 നും ഇടയിൽ 13 രാഷ്ട്രീയ പാർട്ടികൾക്കാണ് തെരഞ്ഞെടുപ്പ് ബോണ്ട് വഴി സംഭാന സ്വീകരിച്ചത്. 2,902.87 കോടി രൂപയാണ് ഇക്കാലയളവിൽ സംഭാവനയായി എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ലഭിച്ചത്. അതിൽ 2,719.32 കോടി (93 ശതമാനം) രൂപയാണ് കേന്ദ്ര ഭരണ പാർട്ടിയായ ബിജെപിക്ക് ലഭിച്ചിരുന്നത്.
പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് ഈ കാലയളവിൽ വെറും 95.29 കോടി രൂപയാണ് ബോണ്ടുകൾ വഴി സംഭാവന കിട്ടിയത്. വെറും 3.2 ശതമാനം മാത്രം. തൃണമൂൽ കോൺഗ്രസിന് (ടിഎംസി) 36.2 കോടിയും ഭാരത് രാഷ്ട്ര സമിതിക്ക് (ബിആർഎസ്) 13.6 കോടിയും സമാജ്‌വാദി പാർട്ടിക്ക് 10 കോടിയും ശിവസേനയ്ക്ക് 8.45 കോടിയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ചതായി മാർച്ച് 21 ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ശിരോമണി അകാലിദളിന് (എസ്എഡി) 6.76 കോടി രൂപ ലഭിച്ചു. ആം ആദ്മി പാർട്ടി (എഎപി), നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി), ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എന്നിവർക്ക് 2 കോടി രൂപ വീതം ലഭിച്ചു. രാഷ്ട്രീയ ജനതാദളിന് (ആർജെഡി) 1.5 കോടി രൂപയും ജനതാദളിന് (യുണൈറ്റഡ്) ഒരു കോടി രൂപയും ലഭിച്ചു. ജമ്മു കശ്മീരിലെ നാഷണൽ കോൺഫറൻസിന് 50 ലക്ഷം രൂപ യുമാണ് തെരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ലഭിച്ചത്.
കൊൽക്കത്ത ആസ്ഥാനമായുള്ള വ്യവസായി മഹേന്ദ്ര കുമാർ ജലാൻ്റെ സ്ഥാപനങ്ങളും ഹൈദരാബാദ് ആസ്ഥാനമായുള്ള മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡും (എംഇഐഎല്ലുമാണ്) 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ പണം നൽകിയിരിക്കുന്നത്.ഏറ്റവും കൂടുതൽ സംഭാവന നൽകിയതായി മാർച്ച് 21 ന് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ വെളിപ്പെടുത്തി .
2019 ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിക്ക് ഏറ്റവും വലിയ സംഭാവന നൽകിയത് മഹേന്ദ്ര ജലൻ്റെ സ്ഥാപനങ്ങളാണ്.ജലാൻ്റെ മദൻലാൽ ലിമിറ്റഡ് 175.5 കോടിയും കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ ലിമിറ്റഡ് 144.5 കോടിയും എംകെജെ എൻ്റർപ്രൈസസ് ലിമിറ്റഡ് 14.42 കോടിയും നൽകി ഭരണ പാർട്ടിക്ക് നൽകി.
പിവി കൃഷ്ണ റെഡ്ഡിയുടെയും പിപി റെഡ്ഡിയുടെയും ഉടമസ്ഥതയിലുള്ള എംഇഐഎൽ ആണ് ബിജെപിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ കമ്പനി. 2019 ഏപ്രിലിനും മെയ് മാസത്തിനും ഇടയിൽ ബിജെപിക്ക് 125 കോടി രൂപ സംഭാവന നൽകി.
കേന്ദ്ര ഭരണ പാർട്ടിക്ക് വേദാന്താ ലിമിറ് 52.65 കോടി രൂപയും എസ്സൽ മൈനിംഗ് ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഇക്കാലയളവിൽ ബിജെപിക്ക് സ്റ്റാന നൽകി. ബജാജ് ഗ്രൂപ്പും പിഎച്ച്എൽ ഫിൻ ഇൻവെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡും 40 കോടി രൂപ വീതം സംഭാവന നൽകിയതും തെരഞ്ഞെടുപ്പ് കാലയളവിലാണ്. വ്യവസായി ലക്ഷ്മി മിത്തൽ 35 കോടിയും സൺ ഫാർമ ലബോറട്ടറീസ് ലിമിറ്റഡ് 31.5 കോടിയും ബിജെപിക്ക് സംഭാവനൽകി നൽകി.
ഇതും വായിക്കുക: റിലയൻസ്-അദാനി-ബിജെപി ‘ബോണ്ട്’ വെളിവായി; തെരഞ്ഞെടുപ്പ് കാലത്തും അല്ലാതെയും കോർപ്പറേറ്റ് ഗ്രൂപ്പുകൾ ഭരണ പാർട്ടിയിലേക്ക് ഒഴുക്കിയത് ശതകോടികൾ
റിയൽ എസ്റ്റേറ്റ് കമ്പനിയായ റോബർട്ട് വാദ്രയുടെ വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വാർത്തയിൽ നിറഞ്ഞ ഡിഎൽഎഫ് ഗ്രൂപ്പ് (ഡിഎൽഎഫ് കൊമേഴ്സ്യൽ ഡെവലപ്പേഴ്സ് ലിമിറ്റഡ്, ഡിഎൽഎഫ് ലക്ഷ്വറി ഹോംസ് ലിമിറ്റഡ്) ഇക്കാലയളവിൽ ബിജെപിക്ക് 25 കോടി രൂപ നൽകി. ഗ്രൂപ്പ് ബി.ജെ.പിക്ക് മാത്രമാണ് സംഭാവന നൽകിയത്.മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകൻ റോബർട്ട് വാദ്രയുടെ സ്കൈ ലൈറ്റുമായി ബന്ധപ്പെട്ട നടത്തിയ ഭൂമി ഇടപാട് കേസ് പിന്നീട് ഹരിയാന സർക്കാർ പിൻവലിച്ചിരുന്നു. ഭൂമി ഇടപാടിൽ നിയമം ലംഘിച്ചിട്ടില്ലെന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ ഹരിയാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
അതേസമയം, റിലയൻസിൻ്റെ മുകേഷ് അംബാനിയുടെ മരുമകൻ ആനന്ദ് പിരാമൽ ഡയറക്ടറായ പിരാമൽ ഗ്രൂപ്പ് പിരാമൽ ക്യാപിറ്റൽ ആൻഡ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, പിരമൽ എൻ്റർപ്രൈസസ് ലിമിറ്റഡ് എന്നിവ വഴി 20 കോടി രൂപ ബിജെപിക്ക് നൽകി.
അദാനിയുമായി ബന്ധമുള്ള മഹേന്ദ്രകുമാർ ജലാനിൽ നിന്നാണ് കോൺഗ്രസിന് ഏറ്റവും കൂടുതൽ ബോണ്ടുകൾ ലഭിച്ചത് .2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആകെ ലഭിച്ച 95.29 കോടി രൂപയിൽ 20 കോടി ലഭിച്ചത് ജലാൻ്റെ കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ ലിമിറ്റഡിൽ നിന്നും 10 കോടി രൂപ മദൻലാൽ ലിമിറ്റഡിൽ നിന്നുമാണ്. അദാനിയുമായി ബന്ധമുള്ള മറ്റ് സ്ഥാപനങ്ങളിൽ നിന്നും പാർട്ടി 8 കോടി രൂപ കൈപ്പറ്റിയതായി കണക്കുകൾ വ്യക്തമാക്കുന്നു . അദാനിയുമായി ബന്ധമുള്ള വെൽസ്പൺ കോർപ് ലിമിറ്റഡിൽ നിന്നും വെൽസ്പൺ എൻ്റർപ്രൈസസ് ലിമിറ്റഡിൽ നിന്നുമാണ് ഈ തുക ലഭിച്ചത്.
പിരാമൽ ഗ്രൂപ്പിൻ്റെ പിആർഎൽ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് കോൺഗ്രസിന് അഞ്ച് കോടി രൂപ ലഭിച്ചു . 8 കോടി രൂപ സംഭാവന നൽകിയ ഭാരതി എയർടെൽ, 5 കോടി നൽകിയ എംഇഐഎൽ 6 കോടി രൂപ നൽകിയ മുംബൈ ആസ്ഥാനമായുള്ള മോഡേൺ റോഡ് മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് കോൺഗ്രസിന് സംഭാവന നൽകിയ മറ്റ് പ്രമുഖർ.വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ള സിമൻ്റ് നിർമ്മാണ കമ്പനിയായ സ്റ്റാർ സിമൻ്റ് മേഘാലയ ലിമിറ്റഡും കോൺഗ്രസിന് 4.5 കോടി രൂപ നൽകി.
മഹേന്ദ്രകുമാർ ജലാൻ്റെ കെവെൻ്ററാണ് ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പശ്ചിമ ബംഗാൾ ഭരണപാർട്ടിയായ തൃണമൂൽ കോൺഗ്രസിന് ഏറ്റവും കൂടുതൽ സംഭാവന നൽകിയത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടിക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ ലിമിറ്റഡായിരുന്നു.
ഈ കാലയളവിൽ പാർട്ടിക്ക് ലഭിച്ച മൊത്തം 36.20 കോടിയിൽ 20 കോടി രൂപ കമ്പനി ബംഗാൾ ഭരണ പാർട്ടിക്ക് നൽകി. രാജ്യത്തെ ഏറ്റവും വലിയ കാർബൺ നിർമ്മാതാക്കളായ ഫിലിപ്സ് കാർബൺ ബ്ലാക്ക് ലിമിറ്റഡ് എന്നിവരും തൃണമുലിന് സംഭാവന നൽകിയവരിൽ ഉൾപ്പെടുന്നു. അഞ്ച് കോടി രൂപയാണ് മമതാ ബാനർജി നയിക്കുന്ന നൽകിയത്. കൊൽക്കത്ത ആസ്ഥാനമായുള്ള ഐടിസി ലിമിറ്റഡ് ഈ കാലയളവിൽ പാർട്ടിക്ക് 4.95 കോടി രൂപ നൽകി.
അഖിലേഷ് യാദവിൻ്റെ സമാജ്‌വാദി പാർട്ടിക്ക് 10 കോടി രൂപയുടെ ബോണ്ടുകൾ ഈ കാലയളവിൽ കിട്ടി. അവയെല്ലാം ജലാൻ്റെ കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ ലിമിറ്റഡിൽ നിന്നാണ് ലഭിച്ചത്.8.45 കോടി രൂപയുടെ ബോണ്ടുകൾ ലഭിച്ച ശിവസേനയ്ക്ക് ഏറ്റവും കൂടുതൽ ലഭിച്ചത് പിരാമൽ ഗ്രൂപ്പിൻ്റെ പിആർഎൽ ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ്. അഞ്ച് കോടി രൂപ.
ആകെ 6.76 കോടി രൂപ ലഭിച്ച ശിരോമണി അകാലിദളിന് ജലാൻ്റെ കെവെൻ്റർ ഫുഡ് പാർക്ക് ഇൻഫ്രാ ലിമിറ്റഡിൽ നിന്ന് 50 ലക്ഷം രൂപ ലഭിച്ചു. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫാസ്റ്റ്‌വേ ട്രാൻസ്മിഷൻസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 5 കോടി രൂപയും ഭാരതി എയർടെൽ ഉപസ്ഥാപനമായ ഭാരതി ഇൻഫ്രാടെൽ ലിമിറ്റഡിൽ നിന്ന് ഒരു കോടി രൂപയും പാർട്ടിക്ക് ലഭിച്ചു.
2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് തെലങ്കാന രാഷ്ട്ര സമിതിയായിരുന്ന ഭാരത് രാഷ്ട്ര സമിതിക്ക് 13.6 കോടി രൂപ ലഭിച്ചു, അതിൽ 7 കോടി രൂപ ഹൈദരാബാദ് ആസ്ഥാനമായുള്ള ഡോ.റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡിൽ നിന്നാണ് ലഭിച്ചത്.ഹൈദ്രാബാദ് ആസ്ഥാനമായുള്ള എനർജി ഹോൾഡിംഗ് കമ്പനിയായ മൈത്ര എനർജി (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് (5 കോടി രൂപ) കഴിഞ്ഞ വർഷം ജഎസ്ഡബ്ലൂ എനർജി ഏറ്റെടുത്തതാണ് പാർട്ടിക്ക് സംഭാവന നൽകിയ മറ്റ് പ്രമുഖർ. ഐടിസി ലിമിറ്റഡിൽ നിന്ന് 1.6 കോടി രൂപയും ബിആർ എസിന് ലഭിച്ചു ലഭിച്ചു.
ഇതും വായിക്കുക: തകർന്ന തുരങ്കം നിർമ്മിച്ച കമ്പനി വക ബിജെപിക്ക് 55 കോടി; സംഭാവനക്ക് പിന്നാലെ കരാർ നീട്ടി
ഈ കാലയളവിൽ ജനതാദളിന് യുണൈറ്റഡ് (ജെഡിയു ) ഒരു കോടി രൂപ സംഭാവന ബോണ്ടുകൾ വഴി സംഭാവന ലഭിച്ചു. കൊൽക്കത്ത, മഹാരാഷ്ട്ര ആസ്ഥാനമായുള്ള സ്ഥാപനങ്ങൾ എഎപി, എൻസിപി, ആർജെഡി എന്നീ പാർട്ടികൾക്ക് ബോണ്ടുകൾ വഴി സംഭാവന നൽകി.
മഹാരാഷ്ട്ര ആസ്ഥാനമായുള്ള ബിജി ഷിർകെ കൺസ്ട്രക്ഷൻ ടെക്‌നോളജിയിൽ നിന്ന് ഒരു കോടി രൂപ ഉൾപ്പെടെ രണ്ട് കോടി രൂപയാണ് എഎപിക്ക് തെരഞ്ഞെടുപ്പ് ലഭിച്ചത്. .ടോറൻ്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ നിന്നാണ് എഎപിക്ക് ബാക്കി തുക സ്വീകരിച്ചത്.
കൊൽക്കത്ത ആസ്ഥാനമായുള്ള അംബുജ ഹൗസിങ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ നിന്ന് 2019ലെ തിരഞ്ഞെടുപ്പിന് മുമ്പ് എൻസിപിക്ക് 2 കോടി രൂപ ലഭിച്ചു .നാഷണൽ കോൺഫറൻസിന് ഭാരതി എയർടെല്ലിൽ നിന്ന് 50 ലക്ഷം രൂപ ലഭിച്ചു.മുംബൈ ആസ്ഥാനമായുള്ള മോഡേൺ റോഡ് മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് ഡിഎംകെയ്ക്ക് ഇക്കാലയളവിൽ രണ്ട് കോടി രൂപ കൈപ്പറ്റി.
കൊൽക്കത്ത ആസ്ഥാനമായുള്ള ക്വാളിറ്റി മെയിൻ്റനൻസ് വെഞ്ച്വർ ലിമിറ്റഡ് (50 ലക്ഷം), എൻസിആർ ആസ്ഥാനമായുള്ള റിച്ച ആൻഡ് കോ (50 ലക്ഷം), സരിത ഹാൻഡ എക്‌സ്‌പോർട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് (30 ലക്ഷം) എന്നിവരിൽ നിന്നായി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആർജെഡിക്ക് 1.5 കോടി രൂപ ലഭിച്ചു.