(യഥാാർത്ഥത്തിൽ ഹമാസിൻ്റെ ചരിത്ര മുന്നേറ്റമായ ‘ഓപ്പറേഷൻ അൽ അഖ്‌സ ഫ്ലഡ്’ന് ശേഷം ഉണ്ടായ സംഭവവികാസങ്ങൾ യൂറോ യുഎസ് സാമ്രാജ്യത്വ കൂട്ടുകെട്ടിൻ്റെ എല്ലാ പ്രതീക്ഷകളും തകർക്കുന്നതും, സാമ്പത്തികവാരം ഇളകുന്നതുമായ സാഹചര്യമാണ് സൃഷ്ടിച്ചത്. യു എൻ വെടിനിർത്തൽ പ്രമേയത്തിന്മേൽ ഉണ്ടായ തീരുമാനങ്ങൾ ആ പ്രതിഫലനമാണ് ) –അബ്ദുൾ അസീസ് പറയുന്നു.
കേരളീയം പോഡ് കാസ്റ്റ് എന്ന ഒരു ഡിജിറ്റൽ മാധ്യമത്തിൽ ഫലസ്തീൻ വിഷയത്തിൽ യു എൻ വെടിനിർത്തൽ പ്രമേയത്തെ അധികരിച്ച് മുൻ നക്സൽ പ്രവർത്തകൻ സി.കെ. അബ്ദുൾ അസീസ് നടത്തിയ പ്രതികരണമാണ് ഈ കുറിപ്പിന് ആധാരം.
കഴിഞ്ഞദിവസം യുഎൻ പാസാക്കിയ വെടിനിർത്തൽ പ്രമേയത്തെക്കുറിച്ചുള്ള അവതാരകൻ്റെ ചോദ്യത്തിന് അബ്ദുള്ള അസീസ് പറയുന്നത് മുഴുവൻ നാം സ്ഥിരമായി പറയുന്ന അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ ഇടപെടലുകളാണ്. ലോകത്തിനു മുഴുവൻ അറിയുന്ന ഈ വസ്തുത ആവർത്തിച്ചു കേൾക്കാനും ജനങ്ങളെ കേൾക്കാനും ആയിരിക്കില്ല അവതാരകൻ വർത്തമാന വെടിനിർത്തൽ വിഷയം ചോദിച്ചത്.
യുഎൻ പ്രമേയത്തിൽ നിന്ന് വിറ്റോ ചെയ്യാതെ വിട്ടുനിൽക്കേണ്ട സാഹചര്യം അമേരിക്കയ്ക്ക് സംജാതമായത് അന്താരാഷ്ട്ര ശക്തിയിൽ നിന്നാണെന്ന ഭാവനാത്മകമായ ‘ഭൂഗോള’ രാഷ്ട്രീയമാണ് അസീസ് പറയുന്നത്.
എന്നാൽ വസ്തുത അതല്ല.
ഒന്നാമതായി ഖത്തർ ദോഹ പ്ലാസ്റ്റിക്കിൽ (dp) നടത്താൻ പോകുന്ന കൂറ്റൻ നിക്ഷേപം. അതിൽ 30% അമേരിക്കൻ പങ്കാളിത്തമാണ്. അമേരിക്കൻ 30% നിക്ഷേപം ആരുടേതായിരിക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ഖത്തറിൽ അമേരിക്കയ്ക്ക് പങ്കാളിത്ത നിക്ഷേപം നടത്താൻ ഇത്തരമൊരു തിരനാടകം ആവശ്യമാണ്.
ഇതിനെല്ലാം പുറമെയാണ്
അമേരിക്കയുടെ ഏറ്റവും വലിയ യുദ്ധ വിമാനത്താവളമായ ഖത്തറിലെ അൽ ഉദൈദ് കേന്ദ്രീകരിച്ച് പുതിയ എയർ ബേസ് സന്നാഹങ്ങൾ അമേരിക്ക വികസിപ്പിക്കുന്നത്.
ആഗോള എണ്ണ വിതരണത്തിൻ്റെ ഏതാണ്ട് മൂന്നിലൊന്ന് മിഡിൽ ഈസ്റ്റാണ്. സംഘർഷം ക്രൂഡ് ഓയിൽ വില കുതിച്ചുയരാൻ കാരണമായി, ബ്രെൻറ് ക്രൂഡും യുഎസ് വെസ്റ്റ് ടെക്സസ് ഇൻറർമീഡിയറ്റ് ക്രൂഡും ഗണ്യമായ വർദ്ധനവിന് സാക്ഷ്യം വഹിച്ചു. മേഖലയിലെ മറ്റ് എണ്ണ ഉത്പാദക രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് ഇറാനിലേക്ക് സംഘർഷം വ്യാപിച്ചാൽ, ആഗോള സമ്പദ്വ്യവസ്ഥ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. ഷിപ്പിംഗ് ചെലവുകളും ചരക്കുകളുടെ ഇൻഷുറൻസ് പ്രീമിയവുമാണ് ഇത്തരം സാഹചര്യങ്ങൾ ആദ്യം ബാധിക്കുക.
ഇസ്രായേലിലേക്കുള്ള ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2022-23 ൽ 8.4 ബില്ല്യൺ, സാധ്യതയുള്ളതായി കണക്കാക്കുന്നു, അതിൽ കൂടുതലും ഡീസൽ, കട്ട് അൺ പോളിഷ് ചെയ്ത വജ്രങ്ങൾ, ഇലക്ട്രോണിക്സ്, ടെലികോം ഘടകങ്ങൾ എന്നിവയുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 2.3 ബില്യൺ ആയിരുന്നു ഇസ്രായേലിൽ നിന്നുള്ള ഇറക്കുമതി. സ്വതന്ത്ര വ്യാപാര ഉടമ്പടി (എഫ്ടിഎ) സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തുന്നുണ്ട്.
യു എൻ വെടിനിർത്തൽ പ്രമേയത്തെ പിന്തുണയ്ക്കുന്നതിൽ ലോക സാമ്രാജ്യത്വ രാജ്യങ്ങളെ സ്വാധീനിച്ച ഇത്തരം സുപ്രധാന ഘടകങ്ങൾ എല്ലാം കളഞ്ഞു, കേവലം അന്താരാഷ്ട്ര രാഷ്ട്രീയ ശക്തിയാണ് കാരണം എന്ന് അസീസ് കണ്ടെത്തുന്നത് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത അന്ത:സാര ശൂന്യമായ പ്രസ്താവനകളാണ്.
അമേരിക്കയുടെ ഇരട്ടത്താപ്പ്
പ്രമേയം പാസാക്കിയതിന് ശേഷം, പ്രമേയം നിർബന്ധമല്ലെന്ന് പറയാൻ യുഎസ് ഉദ്യോഗസ്ഥർ വളരെയധികം ശ്രമിച്ചുകൊണ്ടിരുന്നു, പ്രമേയത്തിൻ്റെ ഉള്ളടക്കവും അബ്ദുൾ അസീസ് മനസ്സിലാക്കിയിട്ടില്ല.
സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ വാർത്താ സമ്മേളനത്തിൽ “പ്രമേയം ബാധ്യസ്ഥമല്ലെന്ന്” (ബൈൻഡിംഗ്) ആവർത്തിച്ച് പറഞ്ഞു, അതിൻ്റെ സാങ്കേതിക വിശദാംശങ്ങൾ അന്താരാഷ്ട്ര അഭിഭാഷകർക്ക് നിർണ്ണയിക്കാനുള്ള സാധ്യതയാണ് പ്രസ്താവിച്ചത്.
അതുപോലെ, വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബിയും യുഎന്നിലെ യുഎസ് അംബാസഡർ ലിൻഡർ തോമസ്-ഗ്രീൻഫീൽഡും പ്രമേയം നിർബന്ധിതമല്ലെന്ന് തറപ്പിച്ചു പറഞ്ഞിട്ടുണ്ട്.
അവ്യക്തമായ ഭാഷ വ്യാഖ്യാനത്തിന് ഇടം നൽകുന്നതിനാൽ, ഒരു റെസല്യൂഷൻ ബൈൻഡിംഗാണോ എന്നത് ഉപയോഗിക്കുന്ന ഭാഷയാണ് എന്ന് വിദഗ്ധർ പറയുന്നു.
ഈ സാഹചര്യത്തിൽ, പ്രമേയം യുഎൻ ചാർട്ടറിൻ്റെ ആറാം ചാപ്റ്ററിന് കീഴിലാണോ (ഇത് നോൺ-ബൈൻഡിംഗ് ആയി കണക്കാക്കുന്നു) അല്ലെങ്കിൽ ചാപ്റ്റർ VII (ബൈൻഡിംഗ്) എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്.
പ്രമേയത്തിലെ എല്ലാ കാര്യങ്ങളോടും യോജിക്കാത്തതിനാലും ഹമാസിനെ അപലപിക്കുന്ന വാചകം ഉൾപ്പെടുത്താത്തതിനാലുമാണ് യുഎസ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതെന്ന് തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
ഇതൊന്നും തന്നെ പരിഗണിക്കാതെ അബ്ദുൾ അസീസ് അവ്യക്തമായ കുറേ സാമാന്യവൽക്കരിക്കപ്പെട്ട നറേറ്റീവുകൾ വൃഥാ പറഞ്ഞു പോകുന്നത് നിലവിലുള്ള പലസ്തീൻ വിഷയത്തിൻ്റെ യാഥാർത്ഥ്യങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.