Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home News Kerala

കഞ്ചാവ് ചെടി വളർത്തിയതിൽ വീണ്ടും വഴിത്തിരിവ്: ഡിഎഫ്ഒയെ 18 നു തന്നെ അറിയിച്ചു

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Mar 29, 2024, 03:14 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

കോട്ടയം:വനം വകുപ്പ് ഓഫിസ് വളപ്പിൽ കഞ്ചാവ് ചെടികൾ നട്ടുവളർത്തിയെന്ന കേസിൽ വീണ്ടും വഴിത്തിരിവ്.അന്വേഷണം റിപ്പോർട്ടിൽ ഉണ്ടായ വിവാദത്തിൽ ആണ് വഴിത്തിരിവുണ്ടായത്.സംഭവം നടന്ന് രണ്ടാം ദിവസം തന്നെ കഞ്ചാവ് ചെടികള്‍ കണ്ടെത്തുന്നതിനായി പരിശോധന നടത്തുന്നതിന്റെയും കഞ്ചാവ് ചെടികള്‍ ഇവിടെ നിന്നതിന്റെയും ചിത്രങ്ങളും സന്ദേശവും അയച്ചിരുന്നു.

ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്‍. രാജേഷിന് എരുമേലി റേഞ്ച് ഓഫിസര്‍ ബി.ആര്‍.ജയനും സംഘവും ആണ് 18ന് ഡിഎഫ്ഒയ്ക്ക് ചിത്രങ്ങളും സന്ദേശവും അയച്ചത്.കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് സംബന്ധിച്ച് ലഭിച്ച തെളിവു വിശദീകരിക്കുന്ന വാട്‌സാപ് സന്ദേശവും ഇതിനൊപ്പം റേഞ്ച് ഓഫിസര്‍ അയച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം കോട്ടയം സിസിഎഫ് ഓഫിസില്‍ വനംവകുപ്പ് വിജിലന്‍സ് കണ്‍സര്‍വേറ്റര്‍ നടത്തിയ തെളിവെടുപ്പില്‍ ഈ രേഖകള്‍ തെളിവായി സ്വീകരിച്ചിട്ടുണ്ട്.കഴിഞ്ഞ 16 ന് ആണ് റേഞ്ച് ഓഫിസര്‍ ആയിരുന്ന ബി.ആര്‍. ജയന് പ്ലാച്ചേരി വനം വകുപ്പ് ഓഫിസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതായി വിവരം ലഭിച്ചത്.

തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച് അന്വേഷണ റിപ്പോര്‍ട്ടു തയാറാക്കിയിരുന്നു. എന്നാല്‍ മറ്റൊരു പരാതിയില്‍ ജയനെ ഇവിടെ നിന്ന് 20ന് സ്ഥലം മാറ്റിയ ശേഷം 21ന് ആണ് ഈ അന്വേഷണ റിപ്പോര്‍ട്ട് ഇ–മെയില്‍ വഴി അയച്ചതെന്നാണ് ഡിഎഫ്ഒ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ 16ന് നടന്ന പരിശോധനയ്ക്ക് പിന്നാലെ ഈ വിവരം ഡിഎഫ്ഒയെ ഫോണില്‍ അറിയിച്ചതായി ജയന്‍ പറയുന്നു.

നടപടി വൈകിയതോടെ 18ന് പരിശോധനയുടെ ചിത്രങ്ങളും ഇത് സംബന്ധിച്ച ശബ്ദ സന്ദേശവും വീണ്ടും അയയ്ക്കുകയായിരുന്നു. ഇത് അന്നുതന്നെ ഡിഎഫ്ഒ കണ്ടതായും വാട്‌സാപ് സ്‌ക്രീന്‍ ഷോട്ടുകളില്‍ വ്യക്തമാണ്. 18ന് ഉച്ചയ്ക്ക് 12.18നും ഒരു മണിക്കും ഇടയ്ക്ക് 6 ചിത്രങ്ങളും 49 മിനിറ്റുള്ള ശബ്ദ സന്ദേശവും കഞ്ചാവ് ചെടികള്‍ നിന്നതായുള്ള ചിത്രങ്ങളുമാണ് കൈമാറിയിട്ടുള്ളത്. കഴിഞ്ഞ 16ന് ഓഫിസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയത് സംബന്ധിച്ച് റേഞ്ച് ഓഫിസര്‍ പ്ലാച്ചേരി റേഞ്ച് ഓഫിസിലെ ഡപ്യൂട്ടി റേഞ്ച് ഓഫിസറുമായി ഫോണില്‍ സംസാരിക്കുന്നതിന്റെയും വിശദീകരണം തേടുന്നതിന്റെയും ശബ്ദരേഖ പുറത്തു വിട്ടിരുന്നു.

വനം വകുപ്പ് ഓഫിസ് വളപ്പില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞ 16നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് റേഞ്ച് ഓഫിസര്‍ അറിയിച്ചത്. ഇതിനു പിന്നാലെ മറ്റു ജീവനക്കാര്‍ നല്‍കിയ തൊഴില്‍പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ റേഞ്ച് ഓഫിസറെ സ്ഥലം മാറ്റിയതോടെയാണ് സംഭവം വിവാദമായത്. റേഞ്ച് ഓഫിസറുടെ റിപ്പോര്‍ട്ട് ഡിഎഫ്ഒ തള്ളുകയും ചെയ്തു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയിട്ടില്ലെന്നും താല്‍ക്കാലിക ജീവനക്കാരനായ വനംവാച്ചര്‍ വളര്‍ത്തിയത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നശിപ്പിച്ചുകളഞ്ഞിരുന്നതാണെന്നും ഡിഎഫ്ഒ പറയുന്നു. റേഞ്ചറുടെ റിപ്പോര്‍ട്ട് കൈയില്‍ കിട്ടിയത് 21ന് ആണെന്നും സ്ഥലം മാറ്റ നടപടിക്കു ശേഷം 16 എന്ന തീയതി വച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണെന്നും ഡിഎഫ്ഒ വിശദീകരിച്ചിരുന്നു.

ReadAlso:

പീഡന പരാതികൾ പരസ്യമാക്കാതെ പരിഹരിക്കാൻ സിപിഎം; ഐസിസികൾക്ക് പ്രവർത്തന രൂപരേഖയുണ്ടാക്കി

മഴയുണ്ട്, കുടപോലെ കരുതലും വേണം: വൈദ്യുത കമ്പികള്‍ പൊട്ടിക്കിടക്കാന്‍ സാധ്യത കൂടുതല്‍; ഭയമല്ല, ജാഗ്രത വേണംമെന്ന് KSEB

‘മൊബൈല്‍ വേണ്ട,മുടി വളര്‍ത്തല്‍ സ്‌കൂള്‍ നിബന്ധനകള്‍ക്ക് വിധേയം,കുട്ടികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കം’;സുപ്രധാന നിര്‍ദേശങ്ങളുമായി സംസ്ഥാന ബാലാവകാശ കമ്മീഷന്‍

ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട്: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കെഎസ്ആർടിസിക്ക് ടിക്കറ്റ് വിൽപ്പനയിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസണൊഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

Read also :അനു കൊലക്കേസിൽ മുജീബിന്റെ ഭാര്യയും അറസ്റ്റിൽ: തെളിവ് നശിപ്പിക്കാൻ ശ്രമം

Tags: GanjaFOREST OFFICECULTIVATION

Latest News

തമിഴ്‌നാട്ടിൽ കനത്ത മഴ തുടരുന്നു; രണ്ട് മരണം

എസ്എംഎ മരുന്ന് വിവാദത്തിൽ പറയേണ്ടതെല്ലാം പറഞ്ഞു കഴിഞ്ഞെന്ന് മന്ത്രി കെ. മുരളീധരൻ

SMA മരുന്ന് വിവാദം; ഒരു കമ്പനിയെയും സഹായിക്കേണ്ട ആവശ്യം സർക്കാരിനില്ല; ആരോ​ഗ്യമന്ത്രി കെ മുരളീധരൻ

സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സമ്പൂര്‍ണതാ ക്യാമ്പയിന്‍ ; കേരളത്തില്‍ 2026 ഒക്ടോബര്‍ 21 മുതല്‍ ഡിസംബര്‍ 31 വരെ

ഡൽഹിയിലെ താമസം സംബന്ധിച്ച രേഖകൾ ഹാജരാക്കണം, സൗരവ് ദാസിനോട് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മലയാളം ഇൻഡസ്ട്രിയിൽ എനിക്ക് നേരിടേണ്ടി വന്നത്

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Ok

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies