ഏറെ ആരാധകരുള്ള തെന്നിദ്ധ്യൻ താര സുന്ദരിയാണ് സായ് പല്ലവി. പ്രേമം എന്ന സിനിമയിലൂടെ മലർ മിസ് ആയി എത്തിയ സായ് പല്ലവിക്ക് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ പല വേഷങ്ങളും ചെയ്തിട്ടുണ്ട്. അതിരൻ, കലി തുടങ്ങിയ മലയാള ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്.
അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഡാൻസർ കൂടിയാണ് സായ് പല്ലവി. നടിയുടെ ഒരു ഡാൻസിങ് വീഡിയോ ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്. താരം പഠിക്കുന്ന സമയത്ത് ഒരു കോളേജ് ഫെസ്റ്റിൽ കളിച്ച ഡാൻസ് ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. അക്ഷയ് കുമാറും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം ടീസ് മാർ ഖാനിലെ ഷീലാ കീ ജവാനി എന്ന പാട്ടിനാണ് താരം ചുവട് വച്ചിരിക്കുന്നത്. സായ് പല്ലവിയുടെ കോളേജുകാലത്തെ ഈ ഡാൻസിങ് വീഡിയോ ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്.
#SaiPallavi in
Sheela ki Jawani Song at her College Fest 🥵🥵🥵🥵🥵 pic.twitter.com/0bA6zIb0Rr— Prabu (@prabumuthiyalu) April 16, 2024
വളരെ എനർജറ്റിക് ആയിട്ടാണ് പാട്ടിനൊത്ത് സായ് പല്ലവി നൃത്തച്ചുവടുകൾ വയ്ക്കുന്നത്. നല്ല മെയ്വഴക്കത്തോടെ അത്രത്തോളം ആസ്വദിച്ചാണ് താരം ഡാൻസ് ചെയ്യുന്നത്. സഹപാഠികളും ഡാൻസിൽ താരത്തോടൊപ്പം ചേരുന്നു. വീഡിയോ കാണുന്നവർക്ക് പോലും ഒന്ന് ഡാൻസ് ചെയ്യാൻ തോന്നുന്ന തരത്തിലാണ് സായി പല്ലവിയുടെ ഓരോ ചുവടുകളും. ഈ എനർജി ലെവൽ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നതും.
സായ് പല്ലവിയുടെ ഇളയ സഹോദരി പൂജ കണ്ണന്റെ വിവാഹ നിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങിലെ വിവിധ വീഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. ജനുവരി 21ന് ആയിരുന്നു പൂജയും വിനീതുമായുള്ള വിവാഹ നിശ്ചയം നടന്നത്.
വിവാഹ നിശ്ചയത്തിന് സായ് പല്ലവിയും കുടുംബവും ഡാൻസ് ചെയ്തിരുന്നു. സായ് പല്ലവിയുടെ വീട്ടിലെ എല്ലാവരും മികച്ച ഡാൻസർമാരാണ് എന്ന് തെളിയിക്കുന്നതായിരുന്നു വിവാഹ നിശ്ചയ സമയത്ത് പുറത്തു വന്ന വീഡിയോ.
Sai Pallavi & Family Dance 💃
— Christopher Kanagaraj (@Chrissuccess) January 29, 2024