പണ്ട് എവിടെയോ വായിച്ചിട്ടുണ്ട് ഒരുപാട് വർഷം ജയിലിൽ ജീവിച്ച ഒരാൾ പുറംലോകം കണ്ടപ്പോൾ ആദ്യം ചെയ്തത് തൊട്ടടുത്തുണ്ടായിരുന്ന പക്ഷികളെ വിൽക്കുന്ന കടയിൽ കയറി അവയെ കൂട് തുറന്ന് പറത്തി വിട്ടു ,അത്രയും നാൾ കൂട്ടിൽ അടഞ്ഞ് കിടന്നൊരു മനുഷ്യന് മാത്രമേ അറിയുകയുള്ളൂ എന്താണ് തടവറ എന്ന്….അത് പോലെ കൂട്ടിൽ കഴിയുകയാണ് നിമിഷപ്രിയ അവൾക്ക് വേണ്ടി ഒരമ്മ പുറത്ത് ഉരുകുകയാണ് ..
കാക്കയ്ക്ക് തൻകുഞ്ഞ് പൊൻകുഞ്ഞ് എന്ന പറയുന്നത് പോലെ ഓരോ അമ്മയ്ക്കുമവരുടെ മക്കൾ പൊന്ന് തന്നെയാണ് .തന്റെ ശരീരത്തിന്റെ ഒരു പാതിയാണ് ഓരോ അമ്മയ്ക്കും അവരുടെ മക്കൾ .തന്റെ മകളെ തേടി യമൻ വരെ പോയിരിക്കുകയാണ് ഒരമ്മ .നിരവധി പോരാട്ടങ്ങളും യാതനകളും അനുഭവിച്ച് പത്രണ്ട് വർഷത്തിന് ശേഷം സനയിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ വേണ്ടി പ്രേമകുമാരി യമനിൽ എത്തി .
ആരാണ് നിമിഷ പ്രിയ …?ജയിലിൽ കഴിയാനും മാത്രം അവർ എന്ത് തെറ്റാണ് ചെയ്തത് ..?
സഹപ്രവര്‍ത്തകയായിരുന്ന ഹനാന്‍ എന്ന യെമനി യുവതിയും മഹ്ദിയുടെ മര്‍ദനത്തിന് നിരന്തരം ഇരയായിരുന്നു. പാസ്‌പോര്‍ട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാര്‍ഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു.
2018ല്‍ യെമന്‍ കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ പോയെങ്കിലും യെമനിലെ അപ്പീല്‍ കോടതിയും വധശിക്ഷ 2020ല്‍ ശരിവെച്ചു. ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിമിഷപ്രിയയുടെ അമ്മ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മുഖേന യെമന്‍ സര്‍ക്കാരിന് നിവേദനം നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചില്ല.