കോന്നി: തിരഞ്ഞെടുപ്പ് പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു. ളാക്കൂർ പ്ലാവിള പുത്തൻവീട്ടിൽ റെജി (52) ആണ് മരിച്ചത്.
പ്രമാടം അമ്മൂമ്മ തോടിന് സമീപം ബുധനാഴ്ച വൈകീട്ട് ഏഴുമണിയോടെയായിരുന്നു അപകടം. കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും അപകടമുണ്ടായത്. ജീപ്പ് വളവ് തിരിയവെ റെജി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
ജീപ്പില്‍ ധാരാളം ആളുകളുണ്ടായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജീപ്പില്‍ നിന്നും ഇദ്ദേഹം മറിഞ്ഞ് വീഴുകയായിരുന്നോയെന്നും സംശയിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോയെന്നും പരിശോധിച്ചുവരികയാണ്.
വള്ളിക്കോട് കോട്ടയത്ത് ചുമട്ട് തൊഴിലാളിയാണ്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ.