സിനിമാക്കാരുടെ രാഷ്ട്രീയം എന്താണെന്ന് വ്യക്തമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ഏകദേശം 1990കളുടെ പകുതി വരെയൊക്കെ അത്രയ്ക്കു ചിത്രം തെളിഞ്ഞിരുന്നില്ല. എന്നാല്‍, ഇന്ന് കാലം മാറി, കഥമാറി. സിനിമയ്ക്കും, സിനിമാക്കാര്‍ക്കും വ്യക്തമായ രാഷ്ട്രീയമുണ്ട്. അത് പ്രകടിപ്പിക്കുകയും, പ്രതികരിക്കുകയും ചെയ്യുകയാണ് ഓരോരുത്തരും. തെരഞ്ഞെടുപ്പിലും, സമൂഹിക വിഷയങ്ങളിലും ചലച്ചിത്ര പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. മമ്മൂട്ടിയുടെ രാഷ്ട്രീയം എന്താണ്. മോഹന്‍ലാലിന്റെ രാഷ്ട്രീയം എന്താണ്. ശോഭന മത്സരിക്കുമോ.
മഞ്ജുവാര്യര്‍ ഏതു പാര്‍ട്ടിക്കാരിയാണ്. നവ്യാ നായര്‍ രാജ്യ സഭാ എം.പിയാകുമോ. ഇങ്ങനെ പോകുന്നു ഉത്തരം ഇതുവരെ കിട്ടാത്ത ചോദ്യങ്ങള്‍. പ്രേക്ഷകരുടെ ഈ ചോദ്യങ്ങള്‍ക്ക് സിനിമാ പ്രവര്‍ത്തകര്‍ക്കും, മഹാ മടന്‍മാര്‍ക്കും ശക്തമായ അഭിപ്രായമുണ്ട്. അത് അഴരുടെ പ്രവര്‍ത്തനങ്ങളിലും എഴുത്തുകളിലും, ഇടപെടലുകളിലുമായി വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, പരസ്യമായി പാര്‍ട്ടിയുടെ ചിഹ്നമോ, കൊടിയോ, ചായ്‌വോ പറയാന്‍ മടിക്കുന്നുണ്ട്. പക്ഷെ, ചില പ്രത്യേക സാമൂഹ്യ സാഹചര്യങ്ങളില്‍ സിനിമാക്കാര്‍ മത്സരിക്കാന്‍ ഇറങ്ങുന്നണ്ട്.
മുകേഷും, സുരേഷ് ഗോപിയും, കൃഷ്ണ കുമാറും, ജഗദീഷും, ഭീമന്‍ രഘുവും അന്തരിച്ച ഇന്നസെന്റും, മുരളിയുമൊക്കെ ഇങ്ങനെ ഇറങ്ങിയവരാണ്. ജയപരാജയങ്ങള്‍ ഇവര്‍ക്ക് പ്രശ്‌നമല്ല. എന്നാല്‍, അതുവരെ മനസ്സില്‍ സൂക്ഷിച്ചിരുന്ന രാഷ്ട്രീയ ചായ്‌വ് പുറത്താകുന്നതോടെ പൊതു സ്വീകാര്യത ഉണ്ടാകുമോ എന്നതാണ് പ്രശ്‌നം. താരങ്ങളെഷ താരങ്ങളായി കാണാനാണ് മലയാളികള്‍ എന്നും ആഗ്രഹിക്കുന്നത്. താരങ്ങള്‍ സിനിമയില്‍ മന്ത്രിയാകും, മുഖ്യമന്ത്രിയായുമൊക്കെ അഭിനയിച്ച് തിളങ്ങുമ്പോള്‍ നിറഞ്ഞ മനസ്സോടെ കയ്യടിക്കും.
എന്നാല്‍, രാഷ്ട്രീയക്കാരനായി മാറുന്നതോടെ ആ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവരുടെ മാത്രം താരമായി പെട്ടെന്നു മാറും. മലയാള മനസ്സ്. ചലച്ചിത്ര താരങ്ങള്‍ പൊതു സ്വത്താണെന്ന് ചിന്തിക്കുന്നിടത്തു നിന്നും അവനവന്റെ രാഷ്ട്രീയത്തിലേക്ക് ഒതുങ്ങുന്നതോടെ പുറന്തള്ളപ്പെടുന്നു. ഇത് സുരേഷ്‌ഗോപിക്കും, മുകേഷിനും, ഭീമന്‍ രഘുവിനുമൊക്കെ സംഭവിച്ചിട്ടുണ്ട്. എന്നാല്‍, അതൊന്നും കാര്യമാക്കാതെ രഞ്ജി പണിക്കര്‍, രഞ്ജിത്ത്, രമേഷ് പിഷാരഡി, ഹരീഷ് പേരടി, ഹരിശ്രീ അശോകന്‍, സലീം കുമാര്‍, അലന്‍സിയര്‍, ആഷിഖ് അബു, റിമാ കല്ലിങ്കല്‍, ശോഭന, അനുശ്രീ, ഉണ്ണി മുകുന്ദന്‍ തുടങ്ങി നിരവധി താരങ്ങള്‍ അവരുടെ രാഷ്ട്രീയ ചായ്‌വ് പരസ്യമായി വെളിപ്പെടുത്തുന്നുണ്ട്.
തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും രണ്‍ജി പണിക്കര്‍ പ്രതികരിച്ചത് ഈ ഓരു നിലപാടു കൊണ്ടാണ്. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നുമാണ് രണ്‍ജി പണിക്കര്‍ പറയുന്നത്. ഭീമന്‍ രഘുവിനെ കോമാളിയെന്ന് വിശേഷിപ്പിച്ച സംവിധായകന്‍ രഞ്ജിത്തും, തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ ജനാധിപത്യത്തിലൂടെ തന്റെ രാഷ്ട്രീയത്തെ അധികാരത്തിലെതതിക്കണമെന്ന് ആഗ്രഹിക്കുന്ന സിനിമാക്കാരെല്ലാം വട്ടു ചെയ്യുകയും ചെയ്തിട്ടുണ്ട്.
സിനിമാതാരവും തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രോഗ്രാം കേരള ബ്രാന്‍ഡ് അംബാസിഡറുമായ ടോവിനോ തോമസ് ഇരിങ്ങാലക്കുട ഗേള്‍സ് സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തി.ആലപ്പുഴയില്‍ ജില്ലാ കളക്ടറുടെ വസതിക്ക് സമീപമുളള പോളിംഗ് ബൂത്തിലാണ് നടന്‍ ഫഹദ് ഫാസില്‍ വോട്ട് ചെയ്യാനായി എത്തിയത്. പിതാവും സംവിധായകനുമായ ഫാസിലിനൊപ്പമാണ് ഫഹദ് വോട്ട് ചെയ്യാനെത്തിയത്. അഭിനയത്തിരക്കുകള്‍ക്കിടയിലും നിരവധി സിനിമാതാരങ്ങളും ആദ്യമണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളില്‍ ഭൂരിഭാഗം പേരും രാവിലെ തന്നെ വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുളള കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും അവരവരുടെ മണ്ഡലങ്ങളിലെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറും കുടുംബവും തിരുവനന്തപുരത്തെ പോളിംഗ് ബൂത്തില്‍ രാവിലെയോടെയെത്തി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലാ തെരഞ്ഞെടുപ്പുകളിലും സിനിമാക്കാര്‍ വോട്ടു ചെയ്യുന്നുണ്ട്. എന്നാല്‍, അതാര്‍ക്കാണെന്നും എന്തിനു വേണ്ടിയണെന്നും ആരും ആരോടും പറയാറില്ല.
സിനിമാക്കാരുടെ രാഷ്ട്രീയ പ്രവേശനമെല്ലാം ഗോസിപ്പുകളായി മാധ്യമങ്ങള്‍ എഴുതാറുണ്ടെങ്കിലും അതില്‍ പാതിയും പതിരായിരിക്കും. എന്നാല്‍, 90കള്‍ക്കിപ്പുറം ഉണ്ടാ വലിയൊരു മാറ്റത്തെ നിഷേധിക്കാനാവില്ല. തുറന്നു പറച്ചിലുകളും, പ്രതിഷേധങ്ങളും, പ്രതികരണങ്ങളും സിനിമാക്കാര്‍ക്കും ഉണ്ടായിത്തുടങ്ങി. അത് പ്രകടിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ സജീവമാവുകയും ചെയ്തതോടെ കൂടുതല്‍ ആക്ടീവായി എന്നു കാണാന്‍ കഴിയും. ഒരു വിഷയത്തിന്‍മേല്‍ സര്‍ക്കാരോ, രാഷ്ട്രീയ പാര്‍ട്ടികളോ എടുത്തിരിക്കുന്ന തീരുമാനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം രേഖപ്പെടുത്തുന്ന പ്രവണത ഇപ്പോള്‍ കൂടുതലാണ്.
ആഷിഖ് അബു എന്ന സംവിധായകന്റെ ഇടതുപക്ഷ രാഷ്ട്രീയ ചായ്‌വ് ഇത്തരത്തില്‍ വ്യക്തമായതാണ്. സംവിധായകന്‍ രാജീവ് രവി, അണല്‍ നീരദ്, റിമാ കല്ലിങ്കല്‍ തുടങ്ങിയവരുടെയും നിലപാട് വയക്തമായിക്കഴിഞ്ഞിട്ടുണ്ട്. നടി ശോഭനയും നിലപാട് കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. തമിഴ് സിനിമാ മേഖലയും, ഹിന്ദി സിനിമാ മേഖലയും പൂര്‍ണ്ണമായും രാഷ്ട്രീയ അതിപ്രസരത്തിനു കീഴടങ്ങിക്കഴിഞ്ഞു.
രാഷ്ട്രീയക്കാര്‍ സിനിമാ നിര്‍മ്മാണത്തിനു വരെ പണം ചെലവഴിക്കുന്നുണ്ട്. ഇന്‍ഡസ്ട്രിയില്‍ രാഷ്ട്രീയ സംഘടനകള്‍ ശക്തായിക്കൊണ്ടിക്കുകയാണ്. കേരളത്തിലെ അവസ്ഥയും വിഭിന്നമല്ല. സിനിമ വിജയിക്കണണെങ്കില്‍ നല്ല കഥയും, നല്ല പാട്ടും, നല്ല നടീനടന്‍മാര്‍ അഭിനയിക്കുകയും ചെയ്താല്‍ പോര. അവരുടെ രാഷ്ട്രീയം കൂടി പരിഗണിക്കപ്പെടുന്നുണ്ട്. കൂവി തോല്‍പ്പിക്കാനും, കൈയ്യടിച്ച് വിജയിപ്പിക്കാനും ഫാന്‍സുകള്‍ ഉണ്ടായിുന്ന കാലത്തു നിന്നും, താരത്തിന്റെ രാഷ്ട്രീയം നോക്കി കൂവുകയും, കൈയ്യടിക്കുകയും ചെയ്യുന്ന പ്രേക്ഷകരിലേക്ക് മലയാളിയും എത്തപ്പെട്ടു കഴിഞ്ഞു.
മമ്മൂട്ടി കമ്യൂണിസ്റ്റു കാരനാണോ. കൈരളിയുടെ ചെയര്‍മാനും, ഡി.വൈ.എഫ്.ഐ പരിപാടിയില്‍ പങ്കെടുത്തതുമാണ് സംശയത്തിന് വഴിയൊരുക്കിയത്. മോഹന്‍ലാല്‍ ബി.ജെ.പിക്കാരനാണോ. കൊറോണക്കാലത്ത് പ്രധാനമന്ത്രിയുടെ കൈകൊട്ടി കൊറോണയെ പ്രതിരോധിക്കണമെന്ന ആഹ്വാനം ശിരസ്സാ വഹിച്ചതു മുതല്‍ തോന്നിയ സംശയമാണ്. അത് സയന്റിഫിക് ആണെന്നു കൂടെ ന്യായീകരിക്കുകയും ചെയ്തിരുന്നു മോഹന്‍ലാല്‍. ശോഭനയുടെ ബി.ജെ.പി ചായ്‌വ് വ്യക്തമായത് തിരുവനന്തപുരം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ്. തിരുവനന്തപുരം മണ്ഡലത്തില്‍ ശോഭനയുടെ സ്ഥാനാര്‍ത്ഥിത്വവും ചര്‍ച്ചയായിരുന്നു.
ചാലക്കുടി മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചനയാണ് മഞ്ജു വാര്യരുടെ രാഷ്ട്രീയ ചായ്‌വിനെ കുറിച്ചു ചര്‍ച്ചകളിലേക്ക് വഴിമാറിയത്. എന്നാല്‍, അഴസാന നിമിഷം മഞ്ജു തന്നെ തെരഞ്ഞെടുപ്പിലേക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് സിനിമാസ്വാദകരുടെയെല്ലാം പ്രാധാന ആശങ്കകളാണിതൊക്കെ. ഇഷ്ട നടനും നടിയുടെയും രാഷ്ട്രീയം ഏതാണെന്ന് അറിയാനും, അവരുടെ സിനിമകള്‍ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള ഒരു സൈക്കോളജിക്കല്‍ മൂവ്.