തന്റെ കല്ലറ തുറക്കുന്നവരെയെല്ലാം ഒരു ശാപം പോലെ പിന്തുടർന്ന് വന്ന് ഇഞ്ചിഞ്ചായി കൊല്ലപ്പെടുത്തുന്ന ഈജിപ്ഷ്യൻ മമ്മി– തുത്തൻഖാമൻ എന്ന ഈ ഫറവോയുടെ ശാപത്തിന്റെ കെട്ടിച്ചമച്ച കഥകൾ കേൾക്കാത്തവരുണ്ടാവില്ല. അതിനു തെളിവെന്ന വണ്ണം 1999ൽ ‘ദ് മമ്മി’ എന്ന ഹോളിവുഡ് സിനിമ കൂടി ഇറങ്ങിയതോടെ പേടി പിന്നെയും കൂടി. എന്നാൽ 1922ൽ ആദ്യമായി തുത്തൻഖാമന്റെ ശവകുടീരം കണ്ടെത്തിയ കാലം മുതൽക്കു തന്നെ മമ്മി സിനിമകൾ ലോകത്തിന്റെ ഉറക്കം കെടുത്താനെത്തിയിരുന്നു. മാത്രവുമല്ല, അന്ന് പര്യവേഷണങ്ങൾക്കു നേതൃത്വം വഹിച്ച ബ്രിട്ടിഷുകാരനായ ഹവാർഡ് കാർട്ടറുടെ ഒപ്പമുണ്ടായിരുന്ന മിക്കവരും ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടത്രേ! ചിലർ ആത്മഹത്യ ചെയ്തു.
എന്നാൽ ഇത് എന്തൊക്കെ തന്നെ ആയാലും ഇതിനെല്ലാം നേതൃത്വം നൽകിയ ഹവാർഡ് കാർട്ടറെ മാത്രം ഒരു മമ്മിയും തൊട്ടില്ല, 65–ാം വയസ്സിൽ വാർധക്യസഹജമായ രോഗത്താലായിരുന്നു അദ്ദേഹത്തിന്റെ മരണം.എന്നാൽ മറ്റുള്ളവർക്ക് ഒക്കെ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാവുക?എങ്ങനെ ആയിരിക്കും ഇവരൊക്കെ മരണപ്പെട്ടത് ..എന്താണ് തുത്തൻഖാമൻ ..അറിയണ്ടേ ..ഈജിപ്ഷ്യൻ രാജാവായ തുത്തൻഖാമന്റെ ശവകുടീരം ലോകമെമ്പാടുമുള്ള പുരാവസ്തു ഗവേഷകർക്ക് ചുരുളഴിയാത്ത രഹസ്യങ്ങളുടെ കലവറയാണ്. മൂവായിരത്തിലധികം വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയ ഈ ശവകുടീരത്തിൽ ഇപ്പോഴും നിഗൂഢതകൾ മറഞ്ഞിരിക്കുകയാണ്. ഈജിപ്തിലെ രാജാക്കന്മാരുടെ താഴ്വരയിൽ 1922-ൽ കണ്ടെത്തിയ തുത്തൻഖാമന്റെ ശവകുടീരം ഇപ്പോഴും ഏറെ ആകാംക്ഷയോടെയാണ് ഏവരും നോക്കി കാണുന്നത്.
ഈജിപ്ഷ്യൻ രാജ്ഞിയും തുത്തൻഖാമന്റെ രണ്ടാനമ്മയുമായ നെഫെർറ്റിറ്റിയെ അദ്ദേഹത്തിന്റെ ശവകുടീരത്തിനുടുത്തുള്ള സ്ഥലത്തെ അറയിൽ ആണ് സംസ്കരിച്ചിരിക്കുന്നത് .
ഈജിപ്‌ത് ഭരിച്ചിരുന്ന 18-ാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തുത്തൻഖാമൻ. ബിസി 1322ൽ 19-ാം വയസിൽ ദുരൂഹസാഹചര്യങ്ങളിൽ മരണമടഞ്ഞ അദ്ദേഹത്തിന്റെ കല്ലറ തുറന്നപ്പോൾ പൂർണമായും സ്വർണത്തിൽ പൊതിഞ്ഞ ശവപ്പെട്ടിയും മുഖകവചവും ഉൾപ്പെടെ വിലമതിക്കാനാകാത്ത സ്വർണരൂപങ്ങളായിരുന്നു കണ്ടെടുത്തത്. പക്ഷേ യഥാർഥത്തിൽ ആ ശവക്കല്ലറ നെഫെർതിതി രാജ്ഞിയെ അടക്കാൻ വേണ്ടി നിർമിച്ചാതാണെന്നാണു പറയപ്പെടുന്നത്. തുത്തൻഖാമനെ അടക്കിയ നിലവറയുടെ ചുമരുകളിലൊന്നിൽ രഹസ്യമാക്കി വച്ച നിലയിൽ രാജ്ഞിയുടെ ശവകുടീരമുണ്ടെന്നാണ് റീവ്സിന്റെ ഗവേഷണ റിപ്പോർട്ട്. തുത്തൻഖാമന്റെ ശവകുടീരത്തിന്റെ വടക്കും പടിഞ്ഞാറുമുള്ള ചുമരുകളിൽ കോറിവരച്ചിട്ടതു പോലെ കണ്ട ചില അടയാളങ്ങളാണ് ഈ നിഗമനത്തിലേക്ക് നയിച്ചത്. ആ ചുമരുകൾക്കുള്ളിൽ രണ്ട് രഹസ്യശവകുടീരങ്ങളുണ്ടെന്നാണ് കരുതുന്നത്. ഒന്ന് രാഞ്ജിയുടെ, മറ്റൊന്ന് ഏതെന്ന് മനസിലാക്കാനായിട്ടില്ല. ശവകുടീരത്തിന്റെ മേൽക്കൂര ഈ രണ്ട് ചുമരുകൾക്ക് മുകളിലേക്ക് നീട്ടിയിരിക്കുന്നതും സംശയം ജനിപ്പിക്കുന്നുണ്ട്.
ബിസി 14-ാം നൂറ്റാണ്ടിൽ ആണ് നെഫെർറ്റിറ്റി അന്തരിച്ചത്. ക്ലിയോപാട്രയെ പോലെ സൗന്ദര്യത്തിന്റെ പേരിലാണ് നെഫെർറ്റിറ്റി ലോകപ്രശസ്തി നേടിയത്. തൂത്തൻഖാമന്റെ രണ്ടാനമ്മയാണ് ഇവരെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് യഥാർത്ഥത്തിൽ ആഗോള തലത്തിൽ തന്നെ ഒരു വിപുലമായ കൗതുക വിഷയമാണ്. 2007 മുതൽ കാണാതായ രാജ്ഞിയെ പുരാവസ്തു ഗവേഷകർ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി 16 രാജകീയ മമ്മികളും ജനിതക പരിശോധനകളും ഇവർ നടത്തി. എങ്കിലും ഇപ്പോഴും ഇതേക്കുറിച്ചുള്ള അന്വേഷണങ്ങൾ തുടരുകയാണ്. എന്നാൽ മുത്തശ്ശിമാരെയും മാതാപിതാക്കളെയും ഭാര്യയെയും തിരിച്ചറിഞ്ഞിട്ടും തുത്തൻഖാമന്റെ രണ്ടാനമ്മയെക്കുറിച്ചുള്ള തെളിവുകൾ ഒന്നും ഇതുവരെ ലഭിച്ചിരുന്നില്ല.
എന്നാൽ ഈ ശവക്കല്ലറ തുറന്നു നോക്കുവാൻ എല്ലാവർക്കും പേടിയാണ് .ഇത് തുറന്നു നോക്കിയാൽ അവരെ ഒക്കെ തുത്തൻഖാമൻ ഇഞ്ചിഞ്ചായി കൊല്ലും .എന്നാൽ തുത്തൻഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ചവരുടെയെല്ലാം അകാല മരണത്തിന് പിന്നിൽ ‘ഫറവോയുടെ ശാപ’മല്ലെന്ന് ഗവേഷകർ. പതിറ്റാണ്ടുകളോളം ലോകമെമ്പാടും പ്രചരിച്ച ‘ഫറവോയുടെ ശാപം’ എന്ന അന്ധവിശ്വാസത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.
ബി.സി. 1334-1325 കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന തുത്തൻഖാമന്റെ ശവകുടീരം 1922-ൽ തുറന്നുപരിശോധിച്ച 20 പേരും അകാലത്തിൽ മരണമടയുകയായിരുന്നു. ഇത് ഫറവോയുടെ ശാപം മൂലമായിരുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, തുത്തൻഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ച ഗവേഷകർ മരിച്ചത് അണുപ്രസരണവും വിഷപദാർഥങ്ങളും കാരണമാണ് എന്നാണ് കണ്ടെത്തൽ.ജേണൽ ഓഫ് സയന്റിഫിക് എക്സ്‌പ്ലൊറേഷനി’ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുറേനിയം ഉൾപ്പെടെയുള്ള പ്രകൃതിദത്ത മൂലകങ്ങളിൽനിന്നുള്ള അണുപ്രസരണവും കല്ലറ തുറക്കാതിരിക്കാനായി അക്കാലത്ത് അതിനകത്ത് ബോധപൂർവം നിക്ഷേപിച്ച വിഷപദാർഥങ്ങളുമാണ് മരണത്തിനുപിന്നിലെന്നാണ് പഠനം പറയുന്നത്.
കല്ലറകളിലെ ലിഖിതങ്ങൾ അതിലെ വിഷവസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചന നൽകി. സഖാറയിലെയും ഗിസയിലെയും പിരമിഡുകളിൽ അണുവികിരണം കണ്ടെത്തി. ബസാൾട്ട് ശിലകൾ ഉപയോഗിച്ചാണ് കല്ലറകൾ നിർമിച്ചതെന്നും അവയിൽനിന്ന് അണുപ്രസരണത്തിനു സാധ്യതയുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ റോബർട്ട് ടെംപിൾ പറഞ്ഞു. യുറേനിയം വിഘടിക്കുമ്പോഴുണ്ടാകുന്ന ഉത്കൃഷ്ടവാതകമായ റാഡൊണിന്റെ സാന്നിധ്യം ആറുകല്ലറകളിൽ കണ്ടെത്തി.1960-കളിലെ പര്യവേക്ഷണത്തിനിടെ പിരമിഡുകളിൽനിന്നു ലഭിച്ച ആയിരക്കണക്കിന് കുടങ്ങളിൽ 200 ടണ്ണോളം അജ്ഞാത പദാർഥങ്ങളുണ്ടായിരുന്നു. മമ്മികൾക്കൊപ്പം കുഴിച്ചുമൂടിയ വിഷവസ്തുക്കളാണിതെന്ന് പഠനം പറയുന്നു. ‘
ഇപ്പോൾ മനസ്സിലായില്ലേ ശാപം അല്ല വിഷം ആണ് മരണകാരണം എന്ന് .ചിലപ്പോൾ ഒക്കെ ചരിത്രം നമ്മളെ വെറുതെ പേടിപ്പിക്കും .