എന്താണീ ലൈംഗിക ചേഷ്ടകള്‍ ?: “കണ്ണിറുക്കല്‍” തൊട്ട് “ചുണ്ടുകള്‍ നനച്ചു” കാണിക്കല്‍ വരെ

അറിഞ്ഞിരിക്കണം നിങ്ങളും ഇതെല്ലാം

ലൈംഗിക ചേഷ്ടകള്‍ കൊണ്ട് എതിരാളിയെ പ്രകോപിപ്പിക്കുന്ന സംഭവങ്ങള്‍ ചരിത്രാതീത കാലം മുതല്‍ക്കേ നടക്കുന്നതാണ്. ലോക ചരിത്രം തന്നെ പരിശോധിച്ചാല്‍, അതിന് എത്രയോ ഉദാഹരണങ്ങള്‍ ലഭിക്കും. എതിരാളികളെ പലതരത്തില്‍ പ്രകോപിതരാക്കാനാണ് ഇത്തരം ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നത്. പണ്ടു കാലങ്ങളില്‍ ശത്രു രാജ്യങ്ങളെ ആക്രമിക്കുമ്പോള്‍ യുദ്ധ മുഖത്ത്, തോല്‍വിയടയുമെന്ന് എതിരാളിയെ ആംഗ്യങ്ങള്‍ കൊണ്ട് മനസ്സിലാക്കി കൊടുക്കാറുണ്ട്. തലയറുത്തിടുമെന്ന് കഴുത്തില്‍ കൈ കൊണ്ട് ആംഗ്യം കാണിച്ചാണ് ഇത് പ്രകടിപ്പിക്കുന്നത്. നിന്റെ ചോര നക്കിക്കുടിക്കുമെന്ന് കാണിക്കാന്‍ നാക്ക് കൊണ്ട് പുറത്തേക്ക് നക്കുന്നതു പോലെയും കാണിക്കാറുണ്ട്.

അങ്ങനെ നോട്ടത്തിലും, ശരീര ഭാഷയില്‍പ്പോലും ചേഷ്ടകള്‍ കാണിച്ചിരുന്ന ഭരണാധികാരികള്‍ ലോകത്തുണ്ടായിരുന്നു. ലോകം കീഴടക്കാനിറങ്ങിയ ഏകാധിപതികളായ ഹിറ്റ്‌ലറും, മുസ്സോളിനിക്കും ചേഷ്ടകളുണ്ടായിരുന്നു. എതിരാളിയെ നിഷ്്ക്കരുണം കൊല്ലുമ്പോള്‍ കാണിച്ചിരുന്ന ചില ചേഷ്ടകള്‍. വിജയത്തിന്റെ എക്കാലത്തെയും സിമ്പലായ പെരുവിരല്‍ ഉയര്‍ത്തിയുള്ള മുദ്ര(തംസ് അപ്) തലകീഴായ് കാണിച്ചാല്‍ മുട്ടുകുത്തിക്കുമെന്നാണ്. പക്ഷെ, ആക്രമണങ്ങളും പോരാട്ടങ്ങളും വിട്ട്, ചേഷ്ടകള്‍ സ്ത്രിലേക്ക് കേന്ദ്രീകരിക്കുമ്പോള്‍ ചിത്രം മാറും.

 

അത് വെറും ശാരീരികമായും ലൈംഗികമായും മാത്രം വിലകുറഞഞു പോകുന്നുണ്ട്. ഇതാണ് സൂപ്പര്‍ കമ്പ്യൂട്ടര്‍ യുഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വലിയ വിഷയം. ഭൂമിയുടെ ഒരറ്റത്ത് വാലുപോലെ കിടക്കുന്ന കേരളത്തിന്റെ തലസ്ഥാനത്ത് ഒരു ലൈംഗിക ചേഷ്ടാ വിവാദം കത്തി നില്‍ക്കുകയാണ്. തെളിവുകളൊന്നുമില്ലാത്ത ആ കേസിന്റെ വാദി തലസ്ഥാന നഗരത്തിന്റെ മേയറാണ്. പ്രതിയായി നില്‍ക്കുന്നത്, കെ.എസ്.ആര്‍.ടി.സി എംപാനല്‍ ഡ്രൈവറും. സംഭവം നടക്കുന്നത്, രാത്രി പത്തു മണിക്കും. മേയര്‍ ബസിലെ യാത്രക്കാരിയോ, ഡ്രൈവറോട് നേരിട്ട് സംസാരിക്കുമ്പോഴോ അല്ല, ഈ ലൈംഗിക ചേഷ്ട കാണിച്ചിരിക്കുന്നത്.

ഒരു സ്വകാര്യ കാറില്‍ തന്റെ ഭര്‍ത്താവും ബാലുശ്ശേരി എം.എല്‍.എയുമായ സച്ചിന്‍ ദേവും, രണ്ടു ബന്ധുക്കളും യാത്ര ചെയ്യവേയാണ് പുറകില്‍ വന്ന ബസ് ഡ്രൈവര്‍ തങ്ങളെ നോക്കി ലൈംഗിക ചേഷ്ടകള്‍ കാണിച്ചത് എന്നാണ് പരാതി. ഒരു സാധാരണ സ്ത്രീയെ സംബന്ധിച്ച് മറ്റൊരാള്‍ കാണിക്കുന്ന ലൈംഗിക ചേഷ്ടകള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന്, ആത്മഹത്യാപരമായി തോന്നാം. അത് സാഹചര്യങ്ങള്‍ പോലെയാണ് ഫീല്‍ ചെയ്യുന്നത്. എന്നാല്‍, ഇത്തരം ചേഷ്ടകള്‍ കാണിച്ചിട്ടില്ലെന്നും, അഥവാ കാണിച്ചിട്ടുണ്ടെങ്കില്‍ തെളിവുണ്ടോ എന്നുമാണ് ഡ്രൈവറുടെ മറുവാദം.

ഡ്രൈവറോട് ഇക്കാര്യം ചോദിക്കാന്‍ മേയറും ഭര്‍ത്താവും നടത്തിയ കാര്‍ ചെയ്‌സിംഗും, ഇടതു വശത്തു കൂടിയുള്ള ഓവര്‍ടേക്കും, പിന്നെ വഴിതടയലും, ബസില്‍ അതിക്രമിച്ചു കയറലും, പിന്നെ യാത്രക്കാരെ പുറത്തിറക്കിയതുമെല്ലാം നിയമപരമായി കുറ്റമായി നില്‍ക്കുകയുമാണ്. അതേസമയം, ഒരു സ്ത്രീയോട് ലൈംഗിക ചേഷ്ടകള്‍ കാണിച്ചാല്‍, അത് ചോദ്യം ചെയ്യാന്‍ സ്ഥലകാല ബോധമില്ലാതെ തന്നെ ഭര്‍ത്താവോ, സഹോദരനോ ഇടപെടുമെന്നത് നാട്ടു നടപ്പാണ്. അങ്ങനെയൊരു ഇടപെടല്‍ ഇവിടെ നടന്നിട്ടുണ്ടെന്നത് വസ്തുതയുമാണ്.

ലൈംഗിക ചേഷ്ട കാണിക്കുന്നത്, സ്ത്രീകള്‍ മാത്രം നോക്കുമ്പോഴോ, അവര്‍ മാത്രമേ കാണാവൂ എന്നും ശഠിച്ചു കൊണ്ടാണ്. അതുകൊണ്ടുതന്നെ, അതിന് തെളിവായി സ്ത്രീകളുടെ വാക്കുകള്‍ മാത്രം വിശ്വസിക്കാനേ തരമുള്ളൂ. എന്തു തരം ചേഷ്ടയാണ് കാണിച്ചത് എന്നതാണ് അടുത്ത പ്രശ്‌നം. സ്ത്രീ ശരീരത്തെ അപമാനിക്കുന്ന തരത്തിലാണോ, അതോ സ്ത്രീയുമായി ലൈംഗിക ബന്ധം നടത്തുന്നതിന്റെ സൂചനകള്‍ ദ്യോതിപ്പിക്കുന്ന ചേഷ്ടകളാണോ, അതോ പ്രകോപിപ്പിക്കു തരം ചേഷ്ടകളാണോ. മേയര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ ഡ്രൈവര്‍ തന്നോടും കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയോടും കാണിച്ച ചേഷ്ടയെ കുറിച്ച് പറഞ്ഞിട്ടുണ്ട്.

എന്താണീ ലൈംഗിക ചേഷ്ടകള്‍

ഗൂഗിളില്‍ ലൈംഗിക ചേഷ്ടകളെ കുറിച്ച് അന്വേഷിച്ചാല്‍, സ്ത്രീകള്‍ക്കെതിരേ നേരിട്ടുള്ള ആക്രമണങ്ങളെ കുറിച്ചു മാത്രമാണ് പ്രതിപാദിക്കുന്നത്. പക്ഷെ, ഗൂഗിളിനു പോലും മനസ്സിലാക്കാന്‍ പറ്റാത്ത എത്രയോ തരം ലൈംഗീക ചേഷ്ടകളാണ് ലോകത്തുള്ളത്. നിയമപരമായി കേസെടുക്കാന്‍ പാകത്തിനുള്ളതും, തടവു ശിക്ഷ ലഭിക്കാവുന്നതുമായ ചേഷ്ടകള്‍ വരെയുണ്ട്. എന്നാല്‍, കോമഡിക്കും, ട്രാജഡിക്കും വേണ്ടിയുള്ള ചേഷ്ടകളുമുണ്ട്. കൈവിരല്‍ കൊണ്ടുള്ള മുദ്രകളാണ് ഇവയില്‍ അധികവും.

നടുവിരല്‍ പൊക്കി ബാക്കി വിരലുകള്‍ മടക്കിയുള്ള ആംഗ്യം

ഹോളീവുഡ്, ബോളീവുഡ് സിനിമകളില്‍ നടുവിരല്‍ നമസ്‌ക്കാരം നല്‍കുന്ന ഒരു അടയാളം കാണിക്കാറുണ്ട്. വാട്‌സാപ്പ് പോലും ഇതിന്റെ ഈമോജി പ്രൊവൈസ് ചെയ്തിട്ടുണ്ട്. സര്‍വ്വ സാധാരണമായി ഉപയോഗിക്കുന്ന ഒരു ആംഗ്യമാണത്. എന്നെ ഒന്നു ചെയ്യാനാകില്ല എന്ന് മനസ്സിലാക്കിക്കാനും, ഉപദ്രവിക്കാനെത്തിയവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാതെ മടങ്ങിപ്പോകുമ്പോള്‍ കാണിക്കാനുമാണ് ഈ ആംഗ്യം ഉപയോഗിക്കുന്നത്. ഇത് ലൈംഗിക ബന്ധവുമായി റിലേറ്റ് ചെയ്യുന്ന ഒന്നാണ്. സ്ത്രീയുടെ പുറകുവശത്തു കൂടി ലൈംഗികബന്ധം നടത്തുന്നതുമായി ബന്ധപ്പെടുത്തിയാണ് ഈ ചേഷ്ട കാണിക്കുന്നത്.

നടു വിരല്‍ മടക്കി മറ്റു വിരലുകള്‍ നിവര്‍ത്തി കാണിക്കുന്ന ആംഗ്യം

ഇത് സാധാരണയായി നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാണ്. കൂലിവേല ചെയ്യുന്നവര്‍, മരപ്പണിക്കാര്‍, കല്‍പ്പണിക്കാര്‍, പെയിന്റിംഗ് തുടങ്ങിയ ഗ്രൗണ്ട് റൂട്ട് ജോലിചെയ്യുന്നവരാണ് സ്ഥിരമായി ഇത്തരം ആംഗ്യങ്ങള്‍ കാണിക്കുന്നത്. പുരുഷനും, സ്ത്രീയും ലൈംഗികമായി ബന്ധപ്പെടുന്നതിനെ ആംഗ്യത്തിലൂടെ കാണിക്കുന്നതാണ് ഈ ചേഷ്ട. പുരുഷന്റെ ലൈംഗീക അവയവത്തെയാണ് മടക്കിവെക്കുന്ന വിരല്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതും സ്ത്രീകളെ പ്രകോപിതരാക്കും.

വിരലുകളെല്ലാം പൂര്‍ണ്ണമായി മടക്കി(മുഷ്ടി ചുരുട്ടി) ചലിപ്പിച്ച് കാണിക്കുക

കൈ വിരലുകള്‍ പൂര്‍ണ്ണണായും മടക്കി ഇടിക്കാന്‍ ഉപയോഗിക്കുന്നതു പോലെ വെച്ചിട്ട്, ആ കൈ മുന്നോട്ടും പിന്നോട്ടും ചലിപ്പിച്ചു സ്ത്രീകളെ കാണിക്കുന്ന ഞരമ്പു രോഗികളുണ്ട്. ഇങ്ങനെ കാണിക്കുന്നത്, സ്ത്രീയോട്‌ ലൈംഗിക ബന്ധം പുലര്‍ത്തണമെന്ന് ആംഗ്യത്തിലൂടെ അറിയിക്കുന്നതാണ്. അതല്ലെങ്കില്‍, ആ സ്ത്രീയെ ഓര്‍ത്ത്‌ സ്വയംഭോഗം നടത്തും എന്നുമാണ്. ഇതും സ്ത്രീത്വത്തെ വളരെയേറെ മോശമായി അപമാനിക്കലാണ്. വിമണ്‍സ് ഹോസ്റ്റലുകളുടെ മുമ്പില്‍ ഇത്തരം ഞരമ്പു രോഗികള്‍ പോലീസ് പിടിയിലായിട്ടുളള സംഭവങ്ങള്‍ നിരവധിയാണ്.

നാക്കു കൊണ്ട് ഒരു കവിള്‍ തള്ളി വീര്‍പ്പിച്ചു കാണിക്കുന്ന ചേഷ്ട

ഇത് സത്രീകളെ കാണിക്കാന്‍ വേണ്ടിയും, ട്രാന്‍സ് ജെന്റര്‍മാരെയും കാണിക്കാന്‍ വേണ്ടിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പുരുഷ ലിംഗം വായില്‍ കിടക്കുന്നതു പോലെയുള്ള ആംഗ്യമാണിത്. ഇത്തരം ലൈംഗിക ബന്ധം, ആംഗ്യം കാണിക്കുന്നവര്‍ക്ക് ഇഷ്ടമാണെന്നും, കാണുന്നവര്‍ക്ക് ഇഷ്ടമുണ്ടോ എന്നുമുളള ചോദ്യവും ഉത്തരവും കൂടിയാണീ ചേഷ്ടയിലൂടെ മനസ്സിലാക്കിക്കുന്നത്.

കണ്ണിറുക്കി കാണിക്കല്‍

സിനിമകളിലും, ക്യാമ്പസുകളിലും ബസ് സ്‌റ്റോപ്പുളിലും സ്ഥിരമായി കാണുന്ന ഒരു കലാപരിപാടിയാണിത്. സ്ത്രീകളും കണ്ണിറുക്കി കാട്ടുന്നതില്‍ പിന്നിലല്ല. എന്നാല്‍, തൊണ്ണൂറ് ശതമാനവും പുരുഷന്‍മാരാണ് ഇതിന്റെ അവകാശികള്‍. ഇഷ്ടം തോന്നുന്ന സ്ത്രീകളെ നോക്കി കണ്ണിറുക്കി കാണിച്ചാല്‍, അത്, അവരുമായി കൂടുതല്‍ അടുക്കാനുള്ള ആദ്യ സിമ്പലാണ്. ഇതിന് മറുപടിയായി ഒരു ചിരിയോ, വീണ്ടും വീണ്ടും നോക്കുകയോ ചെയ്താല്‍ കണ്ണിറുക്കല്‍ വിജയിച്ചു എന്നാണര്‍ത്ഥം.

ചുണ്ടുകള്‍ നനച്ചു കാണിക്കല്‍

സ്ത്രീയും പുരുഷനും പരസ്പരം ഇഷ്ടമാവുകയോ, ലൈംഗിക ബന്ധം സ്ഥാപിക്കണണെന്ന ആഗ്രഹം പ്രകടിപ്പിക്കുകയോ ചെയ്യുന്നതിനാണ് ഇത്തരം ചേഷ്ടകള്‍ കാണിക്കുന്നത്. ഇത് സ്ത്രീയും പുരുഷനും നില്‍ക്കുന്ന സാഹചര്യങ്ങള്‍ അനുസരിച്ചാണ് കാണിക്കുന്നതെന്നു മാത്രം. പുരുഷന്‍ മാത്രമാണ് സ്ത്രീയെ നോക്കി ഇങ്ങനെ കാണിക്കുന്നതെങ്കില്‍ അതും ലൈംഗിക ചേഷ്ടയായി കണക്കാക്കുന്നുണ്ട്.

ഇനിയും പേരിടാത്തതും കണ്ടു പിടിക്കാത്തുമായ നിരവധി ചേഷ്ടകളും, അംഗ്യങ്ങളുമുണ്ട് നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലും. സമയത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് ചേഷ്ടകള്‍ മാറിക്കൊണ്ടിരിക്കും. പുതിയവ കണ്ടു പിടിക്കുന്ന വിരുതന്‍മാരും
കുറവല്ല. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സജീവമായതോടെ ഇത്തരം ഈമോജികളും ഇറക്കിയിട്ടുണ്ട്. ഇതില്‍ ഏത് ചേഷ്ടയാണ് ഡ്രൈവര്‍ മേയറെ കാണിച്ചതെന്നാണ് സംശയം. എന്തായാലും, ചേഷ്ട കാണിച്ചില്ലെന്നു പറയുന്ന ഡ്രൈവറും, ചേഷ്ട കണ്ടെന്നു പറയുന്ന മേയറും തമ്മിലുള്ള തര്‍ക്കം തുടരുകയാണ്. ബസിനു്‌ളിലെ സി.സി.ടി.വി ക്യാമറയിലെ മെമ്മറി കാര്‍ഡ് കണ്ടെത്തേണ്ട ആവശ്യം ഇരു കൂട്ടര്‍ക്കും ഒരുപോലെ ആവശ്യമായിരിക്കുന്നു എന്നു തന്നെ പറയേണ്ടി വരും.