മലയാളികൾക്ക് അന്നും ഇന്നും ഓർക്കാനും ഒരു വരി എങ്കിലും മൂളാനും ഉള്ള ഒത്തിരി ഗാനങ്ങൾ സമ്മാനിച്ച ഗാനരചയിതാവാണ് ജയകുമാർ .കോളേജ് ലൈഫ് മിക്കവർക്കും ഓർക്കാൻ ഒരുപാട് കാര്യങ്ങൾ കാണും, ഇന്നത്തെ കോളേജ് ലൈഫും കോളജ് രാഷ്ട്രീയവും ആയിരുന്നില്ല പണ്ട് കാലത്ത് എത്രയൊക്കെ പറഞ്ഞാലും അടിയും വഴക്കും നടന്നാലും അത് ഒരു കെട്ടിപിടിത്തത്തിലും ക്യാന്റീനിലെ മേശയ്ക്ക് ചുറ്റും ഇരുന്നാൽ തീരാവുന്ന പ്രശ്നങ്ങളും ആയിരുന്നു .അവിടെ ഓർക്കാൻ പലതും ഉണ്ട് പ്രണയം സൗഹൃദം അങ്ങനെ അങ്ങനെ .എന്നാൽ ഇന്ന് അങ്ങനെ അല്ല ജാതീയമായ അധിക്ഷേപങ്ങളും പകയും ഒക്കെ വച്ച് പുലർത്തുന്ന കുട്ടികളാണ് ..
തന്റെ കോളേജിലെ സുവർണ്ണകാലം ഓർത്തെടുക്കയുമാണ് കവിയും ഗാനരചയിതാവും ആയ ജയകുമാർ ഐ എ എസ്.കവിയായും ഗാനരചയിതാവായും ഉന്നതഭരണത്തിന്റെ പല തലങ്ങളില്‍ പ്രവര്‍ത്തിച്ചയാളായും മലയാളിക്ക് പരിചിതനായ ഒരു മനുഷ്യന്റെ ആത്മരേഖകള്‍ തുടങ്ങുകയാണ്. കേരളത്തിലും മദ്രാസിലുമായുള്ള വളര്‍ച്ചയും അച്ഛന്റെ സിനിമാലോകവും വന്നുപോയ്‌ക്കൊണ്ടിരുന്ന പരാധീനതകളും ഗ്രാമീണജീവിതം പകര്‍ന്ന പ്രണയപരാഗങ്ങളും കാവ്യമാനസത്തിന്റെ പിറവിയും എഴുത്തിന്റെയും പുസ്തകങ്ങളുടെയും ലോകങ്ങളും വഴികാട്ടിയ പ്രകാശജീവിതങ്ങളുമെല്ലാം ഈ ഓര്‍മത്തെളിച്ചത്തില്‍ മിന്നിപ്പൊലിയുന്നു.അദ്ദേഹത്തിന് പറയാൻ നൂറുണ്ട് കാര്യങ്ങൾ
ജഗതീ ശ്രീകുമാറിനെക്കുറിച്ചും മല്ലികയെ കുറിച്ചും അദ്ദേഹം ഓർക്കുന്നുണ്ട് .ജഗതീ ശ്രീകുമാർ എന്ന അത്ഭുത പ്രതിഭാസത്തെ കുറിച്ച് അദ്ദേഹത്തിന് പറയാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു .അദ്ദേഹത്തിന്റെ ആദ്യകാല ജീവിതവും ഇപ്പോഴത്തെ അവശതയും ഒക്കെ .മാർഇവാനിയസിലെ കോളേജ് ജീവിതം വളരെ ഓർമ്മകൾ തരുന്നതാണ് ,ഇന്ന് അനിമോസിറ്റി ആണ് .ചെറുപ്പക്കാർക്കിടയിൽ വഴക്കും വിദ്വേഷവും വച്ച് പുലർത്തുന്ന ഒരു പതിവില്ലായിരുന്നു .ജാതിയുടെ മതത്തിന്റെ പേരിലുള്ള വൈര്യം തീരെ ഉണ്ടായിരുന്നില്ല .അതൊന്നും മനസ്സിൽ പോലും അന്ന് കേറിയിട്ടില്ലായിരുന്നു .മത സമത്വം ആയിരുന്നു .അന്ന് ആ ബോധം ഉണ്ടാക്കിയെടുക്കാൻ അന്നത്തെ അധ്യാപകർക്ക് സാധിച്ചിരുന്നു .ആനന്ദകരമായിരുന്നു .
മലയാള സിനിമയിലെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാറിന്റേതും മല്ലികാ സുകുമാരന്റേതും ഏറ്റവും നല്ല ഒന്നിക്കാളും വേർപിരിയലും ആയിരുന്നു .മലയാള സിനിമാ രംഗത്ത് അദ്ദേഹ ചുവടുറപ്പിക്കുന്നതിന് മുന്പുതന്നെ ആദ്യ വിവാഹം കഴിഞ്ഞിരുന്നു. ഒരു ക്യാമ്പസ് പ്രണയത്തിന്റെ ബാക്കിയെന്നോണം മല്ലികയെ ജഗതി താലി ചാർത്തി. രാഷ്ട്രീയവും, നാടകവും ഉൾപ്പെടെ മാർ ഇവാനിയസ് കോളേജിലെ എല്ലാ മേഖലയിലെയും നിറ സാന്നിധ്യം ആയിരുന്നു ജഗതി ശ്രീകുമാർ.കലോത്സവ വേദികളിൽ നിന്നും വുമൻസ് കോളേജിന്റെ വിദ്യാർത്ഥികളുടെ നേതൃ നിരയിലുള്ള മല്ലികയെ കാണാനും പ്രണയിക്കാനും കാലതാമസം വേണ്ടി വന്നില്ല ജഗതി ശ്രീകുമാറിന്.
തീവ്രമായ ശ്രീകുമാർ – മല്ലിക പ്രണയം ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടാം എന്ന തീരുമാനത്തിൽ എത്തി. ജാതിവ്യവസ്ഥ രൂക്ഷമായിരുന്ന ഒരു സാഹചര്യത്തിൽ 21 വയസ്സുകാരനായ ശ്രീകുമാറിന് സമൂഹത്തിലെ ഉയർന്ന ജാതിയിൽ പെട്ട മല്ലികയെ കല്യാണം കഴിയ്ക്കാൻ ഒളിച്ചോട്ടം അല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നു.
പക്വത കുറവും അറിവില്ലായ്മയും കൂട്ടിനൊരു പെണ്ണും മാത്രമാണ് മദ്രാസിലേക്ക് യാത്ര തിരിക്കുമ്പോൾ കൈ മുതലായി ഉണ്ടായിരുന്നത്.
മദ്രാസിലെ ഒരു വാടകമുറിയിൽ പരിചയക്കാരുടെ സഹായത്തോടെ ആരംഭിച്ച ദാമ്പത്യം പത്തുവർഷം നാടും വീടും വരെ മറന്ന് അവിടെ തന്നെ ജീവിച്ചു. ഇതിനിടയിൽ ആരുടെയൊക്കെയോ സഹായത്തോടെ സിനിമയിലേക്കും ചുവടു വച്ചു. തട്ടിയും മുട്ടിയുമായി ജീവിച്ച പത്തുവർഷത്തെ ദാമ്പത്യം മദ്രാസിൽ തന്നെ അവസാനിപ്പിച്ച് രണ്ടുപേരും പരസ്പരം യാത്ര പറഞ്ഞു.ജീവിക്കാൻ സിനിമലോകത്തേക്ക് ഉള്ള വരവും വിദ്യാഭ്യാസവും ഒക്കെ ഉള്ളവർ ആയതിനാൽ ആരാധകർക്ക് ഈ താരവിവാഹത്തെയും വിവാഹ മോചനത്തെയും പറ്റി ഉണ്ടായ ഞെട്ടൽ ഒഴിവാക്കിയാൽ ജഗതി ശ്രീകുമാറും മല്ലികയും ഉറച്ച തീരുമാനത്തോടെ ആണ് വഴി പിരിഞ്ഞത്.
ജഗതി ശ്രീകുമാറിന്റെ അഭിപ്രായത്തിൽ ഗാനരചയിതാവ് ശ്രീകുമാരൻ തമ്പി മല്ലികയ്ക്ക് കണ്ടെത്തികൊടുത്ത ഒരു ജീവിതം ആണ് സുകുമാരനും ഒന്നിച്ചുള്ള മല്ലികയുടെ ജീവിതം.
എന്നാൽ ഇന്നും മല്ലിക തന്റെ നല്ലൊരു സുഹൃത്താണ് .തന്റെ ജീവിതത്തിൽ ഓർക്കാൻ ഉള്ളതിൽ ഏറ്റവും നല്ല സുവർണ്ണകാലം സമ്മാനിച്ചത് അവരെയൊക്കെ ആയിരുന്നു വെന്ന് ജയകുമാർ പറഞ്ഞു വയ്ക്കുന്നുണ്ട് .