ടൈറ്റാനിക് ക്യാപ്റ്റൻ അന്തരിച്ചു : നേരെ മുന്നിലായി ഒരു മഞ്ഞുമല

ടൈറ്റാനിക് എന്ന് കേൾക്കുമ്പോൾ വലിയൊരു ദുരന്തവും പ്രണയവും ഒക്കെ അല്ലെ ഓർമ്മ വരുന്നത്. ടൈറ്റാനിക് സിനിമ 1997 ൽ ആണ് ഇറങ്ങിയത് .ഇറങ്ങിയിട്ട് വർഷം 27 ആയിട്ടും ഇപ്പഴും സിനിമയും ഓരോ കഥാപാത്രങ്ങളും മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടെങ്കിൽ എത്രത്തോളം വലിയ സിനിമ ആകും അല്ലെ അത് . ആ സിനിമയിലെ ഏറ്റവും പ്രാധാന്യം നേടിയ ഒരു കഥാപാത്രം ആയിരുന്നു ക്യാപ്റ്റൻ ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റൻ എഡ്വർഡ് സ്മിത് അന്തരിച്ചു. ടൈറ്റാനിക് സിനിമയിൽ കപ്പലിന്റെ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്ത് ആയിട്ടാണ് ബെർണാഡ് ഹിൽ വേഷമിട്ടത്. നായികാ നായകൻമാരായ ജാക്കും റോസും കഴിഞ്ഞാൽ ചിത്രത്തിൽ പ്രേക്ഷകർ ശ്വാസമടക്കി കണ്ടിരുന്നതും കൈയ്യടിച്ചതും ബെർണാഡ് ഹില്ലിന്റെ അഭിനയ മികവിനാണ്. കപ്പലിനൊപ്പം ജീവിതം അവസാനിപ്പിച്ച ക്യാപ്റ്റൻ . ഒരു ക്യാപ്റ്റൻ എന്ന നിലയിൽ യഥാർത്ഥ്യത്തിൽ അന്ന് ടൈറ്റാനിക് ഓടിച്ചിരുന്ന എഡ്വർഡ് സ്മിത് ഒരു കപ്പൽ നിർമിക്കുമ്പോൾ അതിന്റെ ക്യാപ്റ്റൻ ആയാൽ എല്ലാ ഉത്തരവാദിത്വവും എന്റെ മേൽ ആയിരിക്കും ഇത് മുങ്ങിയാൽ അതിനൊപ്പം ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഞാനും ഇതിനൊപ്പം മുങ്ങണം.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യൂറോപ്പിൽ നിന്ന് ന്യൂയോർക്കിലേക്ക് വാണിജ്യാവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന കുടിയേറ്റക്കാരെയും സമ്പന്നരായ യാത്രികരെയും വഹിക്കുന്ന ക്രൂയിസ് കപ്പലുകളുമായി മത്സരിക്കാൻ പോന്ന വിധത്തിലാണ് ടൈറ്റാനിക് രൂപകൽപ്പന ചെയ്തത്. 1909 മാർച്ച് 31-ന് ആരംഭിച്ച ടൈറ്റാനിക്കിന്റെ നിർമാണം പൂർത്തിയാകാൻ നാല് വർഷമെടുത്തു. വടക്കേ അയർലൻഡിലെ ഹർലാൻഡ് ആൻഡ് വോൾഫ് എന്ന കപ്പൽശാലയിലാണ് ടൈറ്റാനിക് നിർമ്മിക്കപ്പെട്ടത്. ഏതാണ്ട് 7.5 ദശലക്ഷം യു എസ് ഡോളർ ചെലവഴിച്ചാണ് ടൈറ്റാനിക് നിർമിച്ചത്. ഇന്നത്തെ മൂല്യവുമായി താരതമ്യപ്പെടുത്തിയാൽ അത് ഏതാണ്ട് 192 ദശലക്ഷം ഡോളറാണ്.”രണ്ട് വർഷക്കാലം നിർത്താതെ ജോലി ചെയ്ത ശേഷം 3,000 തൊഴിലാളികളാണ് ടൈറ്റാനിക്കിന്റെ നിർമാണം പൂർത്തിയാക്കിയത്. നിരവധി തിരിച്ചടികളെ അതിജീവിച്ചു കൊണ്ടാണ് 2,200 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടുന്ന സംഘം ടൈറ്റാനിക്കിൽ സതാംപ്റ്റൺ തുറമുഖത്തു നിന്ന് യാത്ര തിരിച്ചത്. മെയിൽ ഷിപ്പ് ആയതുകൊണ്ടു തന്നെ3,000 ബാഗ് മെയിലുകളും കപ്പലിൽ ഉണ്ടായിരുന്നു. അക്കാലത്തെ ഏറ്റവും വലിയ കപ്പലായിരുന്ന ടൈറ്റാനിക്കിന്റെ ചീഫ് ഡിസൈനർ തോമസ് ആൻഡ്രൂസ് ആയിരുന്നു.“നേരെ മുന്നിലായി ഒരു മഞ്ഞുമല”, ഈ വാക്കുകളാണ് ടൈറ്റാനിക്കിന്റെ ചരിത്രത്തെ മാറ്റിമറിച്ചത്. 4 ദിവസത്തെ യാത്രയ്ക്ക് ശേഷം ഏപ്രിൽ 14-ന് രാത്രി 11.40-ന് ഒരു മഞ്ഞുമലയുമായി കൂട്ടിയിടിച്ചതോടെ ടൈറ്റാനിക്കിന്റെ കഥ ഒരു ദുരന്തമായി അവസാനിച്ചു. അപായം അടുത്തപ്പോഴേക്കും കപ്പൽ അലാറം മുഴക്കിയെങ്കിലും അപ്പോഴേക്കും കപ്പലിന്റെ ഗതി തിരിയ്ക്കാൻ ഏറെ വൈകിപ്പോയിരുന്നു. അടിയന്തിരമായി ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽ സ്ത്രീകളെയും കുട്ടികളെയും ലൈഫ്‌ ബോട്ടുകളിൽ താഴെയിറക്കി. ദൗർഭാഗ്യമെന്ന് പറയട്ടെ, ആ ഭീമൻ കപ്പലിൽ ആകെ 20 ലൈഫ്‌ബോട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപകടം നടന്ന് മൂന്ന് മണിക്കൂറുകൾക്ക് ശേഷം പുലർച്ചെ ഏകദേശം 2.20-ന് കപ്പൽ പൂർണമായും കടലിൽ മുങ്ങുകയായിരുന്നു.ലൈഫ്‌ബോട്ടുകളിൽ ഇടം കണ്ടെത്താൻ കഴിയാതെ പോയ നിരവധി യാത്രക്കാർ ആ കൊടിയ തണുപ്പിൽ വിറങ്ങലിച്ച് മരണത്തിന് കീഴടങ്ങുകയായിരുന്നു. രാവിലെ 4.10 ആയപ്പോഴേക്കും എത്തിയ ആർ എം എസ് കാർപ്പാത്തിയ എന്ന കപ്പൽ ലൈഫ്‌ ബോട്ടിൽ അവശേഷിച്ചവരെ രക്ഷപ്പെടുത്തി. 2,200 യാത്രികരുമായി യാത്ര ആരംഭിച്ച ടൈറ്റാനിക്കിൽ നിന്ന് ആകെ എഴുന്നൂറോളം പേർക്ക് മാത്രമാണ് ആ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞത്.