Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

തെക്കിന്റെ കശ്മീർ : ചരിത്രം പറയുന്ന കണ്ണൻ ദേവൻ കുന്നുകൾ

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
May 6, 2024, 12:05 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മൂന്നാറിന് എങ്ങനെ അങ്ങനെ ഒരു പേര് വന്നു എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ .വേണ്ടത്ര ഗതാഗത സൗകര്യം പോലുമില്ലാത്ത ഒരു സ്ഥലത്ത് ഇത്രയും വാണിജ്യവും ,വിനോദ സഞ്ചാര കേന്ദ്രവും എങ്ങനെ ആയി എന്ന് അറിയണ്ടേ .
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു. അവർക്കു താമസിക്കാനായി അക്കാലത്ത് പണിത കുറെ ബംഗ്ലാവുകളും മൂന്നാറിൽ ഉണ്ട്. സായ്പന്മാരെ വളരെയധികം ആകർഷിച്ച ഒരു പ്രദേശമാണ് മൂന്നാർ . 2000 ത്തിൽ കേരളസർക്കാർ മൂന്നാറിനെ ഒരു വിനോദസഞ്ചാരകേന്ദ്രമായി പ്രഖ്യാപിച്ചു.മൂന്നാറിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ മോണോറെയിൽ സ്ഥാപിക്കപ്പെട്ടിരുന്നു. ജലവൈദ്യുതി പദ്ധതിക്ക് വഴികാട്ടിയായതും കന്നുകാലി വർഗോർദ്ധരണത്തിന് തുടക്കമിട്ടതും ഈ മണ്ണിൽ നിന്നാണ്.1790ലാണ് ബ്രിട്ടിഷുകാർ ആദ്യം കണ്ണൻ ദേവൻ കുന്നുകളിൽ വന്നത്. അന്നത്തെ സായ്പിന്റെ വരവ് ടിപ്പുവിന്റെ പടയോട്ടത്തെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെങ്കിലും അത് വേണ്ടി വന്നില്ല. 1817ൽ ഈ പ്രദേശത്ത് സർവേക്കായി മദിരാശി ആർമിയിൽ നിന്ന് ഉദ്യോഗസ്ഥരെത്തെി. 1888ലാണ് കണ്ണൻ ദേവൻ പ്ളാന്റേഴ്സ് അസോസിയേഷൻറ പിറവി. അപ്പോഴെക്കും പാർവതി മലയിലെ 50 ഏക്കർ സ്ഥലത്ത് തേയില കൃഷി ആരംഭിച്ചിരുന്നു. ആദ്യ റബ്ബർ തൈ നട്ടതും അടുത്ത കാലം വരെ മൂന്നാർ പഞ്ചായത്തിന്റെ ഭാഗമായിരുന്ന മാങ്കുളത്താണ്. മൂന്നാർ മലകൾ തേയില കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടത്തെിയതോടെ മൂന്നാറിന്റെ കുതിപ്പിന് തുടക്കമായി.1915ൽ മൂന്നാറിൽ ധാരാളം തേയിൽ എസ്റ്റേറ്റുകൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. 16 ഫാക്ടറികൾ അന്ന് പ്രവർത്തിച്ചിരുന്നു. ചരക്ക് നീക്കത്തിന് വേണ്ടിയാണ് റോഡുകൾ നിർമ്മിക്കപ്പെട്ടത്. 1902ൽ മൂന്നാറിനെ ടോപ്പ് സ്റ്റേഷനുമായി ബന്ധിപ്പിച്ച് മോണോറെയിൽ സ്ഥാപിച്ചു. ടോപ്പ് സ്റ്റേഷനിൽ നിന്ന് റോപ്‌വേയിലുടെ കോട്ടക്കുടിയിലും അവിടെ നിന്നും തൂത്തുക്കുടി തുറമുഖത്തും എത്തിച്ചായിരുന്നു തേയില ബ്രിട്ടണിലേക്ക് കയറ്റി അയച്ചിരുന്നത്. വിവിധ എസ്റ്റേറ്റുകളിൽ നിന്ന് കാളവണ്ടി മാർഗ്ഗമാണ് തേയില മൂന്നാറിൽ എത്തിച്ചിരുന്നത്. ഇതിന് വേണ്ടി 500 കാളകളെ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തു. ഒപ്പം ഇംഗ്ളണ്ടിൽ നിന്ന് വെറ്ററനറി സർജനും രണ്ട് സഹായികളും എത്തി. കുണ്ടളയിലായിരുന്നു ഈ കാലികൾക്കായി ഷെഡ് ഒരുക്കിയത്. പിന്നിട് കുണ്ടളയിൽ സാൻഡോസ് കോളനി ആരംഭിക്കാൻ കാരണമായതും അന്നത്തെ സംഭവമാണ്. പിന്നീട് മാടുപ്പെട്ടിയിൽ ഇൻഡോ-സ്വീസ് പ്രോജക്ട് സ്ഥാപിക്കുകയും ഇവിടം കേരളത്തിലെ കന്നുകാലി വർഗോദ്ധാരണത്തിന്റെ തുടക്കമിട്ട സ്ഥലമാകുകയും ചെയ്തു. മാടുകളുടെ ഗ്രാമം എന്നർഥം വരുന്ന മാടുപ്പെട്ടിയിൽ വികസിപ്പിച്ചെടുത്ത ‘സുനന്ദനി’എന്ന സങ്കരയിനം ബീജമാണ് കേരളത്തിൽ ധവള വിപ്ലവത്തിന് വഴിയൊരുക്കിയത്.മോണോറെയിൽ 1908ൽ തീവണ്ടി പാതയായി മാറി. മാടുപെട്ടിയിലും പാലാറിലും റെയിൽവേ സ്റ്റേഷനുകളുമുണ്ടായിരുന്നു. എന്നാൽ, 1924ലെ വെള്ളപ്പൊക്കത്തിൽ തീവണ്ടിപാത തകർന്നു. മൂന്നാർ ടൗണും അന്നത്തെ കനത്ത പ്രളയത്തിൽ തകർന്നു. തീവണ്ടിപാതയുടെ തകർച്ചയെ തുടർന്ന് റോപ്‌വേയെ ആശ്രയിച്ചാണ് തേയില ടോപ്‌സ്റ്റേഷനിൽ എത്തിച്ചത്. പിന്നിടാണ് പാതകൾ വികസിപ്പിച്ചതും തേയില നീക്കം റോഡ് മാർഗ്ഗമാക്കിയതും.

ഇതിനിടെ ആദ്യ ജലവൈദ്യുതി നിലയം 1906ൽ പെരിയകനാൽ പവ്വർ ഹൗസിൽ പ്രവർത്തിച്ച് തുടങ്ങി. പഴയദേവികുളം ലേക്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചണ് 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്.രണ്ടാമത് നിലയം പള്ളിവാസലിലും ആരംഭിച്ചു. ഇപ്പോഴത്തെ ഹെഡ്വർക്സ് ഡാമിന് സമീപത്ത് ചെക്ക് ഡാം നിർമ്മിച്ചാണ് വെള്ളം തിരിച്ച് വിട്ടത്. ഇതിനെ ചുവട് പിടിച്ചാണ് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിൽ പള്ളിവാസൽ ജലവൈദ്യൂതി പദ്ധതി ആരംഭിച്ചത്. ഇതിനിടെ കമ്പനിയുടെ ആവശ്യത്തിനായി ടെലഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. വാർത്താവിനിമയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയതാണ് അവ.
തമിഴ്നാടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് തൊഴിലാളികളെ ജോലിക്കായി കൊണ്ട് വന്നത്.എന്നാൽ അവിടെ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു.
കങ്കാണിമാരുടെ കീഴിൽ തൊഴിലാളികൾ ദുരതമനുഭവിച്ചു.12 മണിക്കൂർ ജോലി, ഒരു വീട്ടിൽ ചാക്ക് കൊണ്ട് മറച്ച് അഞ്ച് കുടംബങ്ങൾ, രണ്ട് ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം അങ്ങനെ ദുരിതപൂർണമായിരുന്നു മൂന്നാറിന്റെ മുൻതലമറുയുടെ ജീവിതം. അന്ന് രണ്ട് തരം പിരതിയാണ് ഉണ്ടായിരുന്നത്-കറുപ്പും വെളുപ്പും. കുറപ്പ് പിരതിയുള്ള തൊഴിലാളി മുൻകൂർ പണം കൈപ്പറ്റിയിട്ടുള്ളവർ, വെളുത്ത പിരതിയാണെങ്കിൽ മറിച്ചും. കറുപ്പ് പിരതിയുള്ള തൊഴിലാളിയുടെ കടം ഒരിക്കലും തീരുമായിരുന്നില്ല. കങ്കാണിയാണ് നിശ്ചയിക്കുന്നത് ആർക്കൊക്കെ എതൊക്കെ പിരതി കൊടുക്കണമെന്ന്. അന്ന് ആറ് മാസത്തിലൊരിക്കലാണ് കണക്ക് തീർത്തിരുന്നത്. അത് വരെ ഒരണയും അരയണയും ചെലവ് കാശായി കൊടുക്കുമായിരുന്നു. തോട്ടം തൊഴിലാളികളുടെ ദുരിതം കേട്ടറിഞ്ഞ് കെ. കാമരാജ് മൂന്നാറിൽ എത്തിയിരുന്നു. 1948 ഫെബ്രുവരി എട്ടിനാണ് ഐ.എൻ.ടി.യു.സി. സ്ഥാപക സെക്രട്ടറി ജനറലൽ ഗന്ധുഭായ് ദേശായിക്കൊപ്പം കാമരാജ് മൂന്നാറിൽ എത്തിയത്. തോട്ടം തൊഴിലാകളുടെ പ്രശ്നങ്ങൾ പുറം ലോകമറിഞ്ഞതും കാമരാജിന്റെ സന്ദർശനത്തെ തുടർന്നാണ്. 1952ന് ശേഷം നടന്ന സമരങ്ങളെ തുടർന്നാണ് തോട്ടം തൊഴിലാളികളുടെ ജീവിത നിലവാരത്തിൽ മാറ്റം വന്നത്. തോട്ടം തൊഴിലാളി സമരത്തിനിടെയിൽ രണ്ട് തൊഴിലാളികൾക്ക് (ഹസൻ റാവുത്തർ, പാപ്പമ്മാൾ എന്നിവർ) ജീവൻ നഷ്ടമായി. 1958 ഒക്ടോബറിൽ ഗൂഡാർവിളയിൽ നടന്ന പോലീസ് വെടിവെപ്പിലാണ് ഇവർ മരിച്ചത്.

ReadAlso:

കരഞ്ഞ് കണ്ണീര്‍ വറ്റിയ കണ്ണുകളുമായി ഗാസയിലെ കുരുന്നുകള്‍, കഴിക്കാന്‍ ആഹാരമില്ല, ‘വിശപ്പില്‍ വലഞ്ഞ് ഒരു ജനത’; ജിഎച്ച്എഫ് പ്രവര്‍ത്തനമാരംഭിച്ചതിനുശേഷം ഇസ്രായേല്‍ സൈന്യം 1,000ത്തിലധികം പലസ്തീനികളെ കൊലപ്പെടുത്തി

എന്റെ ഓര്‍മ്മകളിലെ ‘വീട്ടിലെ വി എസ്’: വി.എസ്സിനെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ പി.ആര്‍ സുമേരന്‍

ആശങ്കപ്പെടുത്തി കണക്കുകൾ; വളരുന്ന തലമുറ എങ്ങോട്ട് ?

സൈന്യത്തിന്റെ ഉന്നതങ്ങളിലെത്തിയ 4 സഹപാഠികള്‍, വീണ്ടുമെത്തുന്നു പഴയ ക്ലാസിലേക്ക്: ലെഫ്റ്റനന്റ് ജനറല്‍ വിജയ് ബി.നായര്‍, മേജര്‍ ജനറല്‍ വിനോദ് ടി.മാത്യു, മേജര്‍ ജനറല്‍ ഹരി ബി.പിള്ള, എയര്‍ വൈസ് മാര്‍ഷല്‍ കെ.വി.സുരേന്ദ്രന്‍ നായര്‍

അഹമ്മദാബാദ് വിമാനാപകടം; രണ്ട് ഇന്ധന നിയന്ത്രണ സ്വിച്ചുകളും കട്ട് ഓഫ് സ്ഥാനത്തേക്ക് പോയി, എന്താണ് ഈ ഫ്യുവല്‍ സ്വിച്ച് ?

Tags: Munnarkerala historymunnar travel

Latest News

ഗോവിന്ദച്ചാമിക്ക് ജയിൽച്ചാട്ടത്തിൽ മറ്റ് സഹായങ്ങൾ ലഭിച്ചിട്ടില്ലെന്ന് പൊലീസ് | Police

ഷാർജയിൽ മരിച്ച അതുല്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും | Sharjah

സംസ്ഥാനത്ത് മഴക്കെടുതിയിൽ വലഞ്ഞ് ജനങ്ങൾ | Rain

ആർസിബി വിജയാഘോഷ അപകടം; മരിച്ച പെൺകുട്ടിയുടെ ഒരു ലക്ഷം രൂപയുടെ ആഭരണങ്ങൾ കാണാതായി; പരാതി | RCB

തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല എന്‍ ശക്തന് | N Shakthan

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.