മൂന്നാറിന് എങ്ങനെ അങ്ങനെ ഒരു പേര് വന്നു എന്ന് എപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ .വേണ്ടത്ര ഗതാഗത സൗകര്യം പോലുമില്ലാത്ത ഒരു സ്ഥലത്ത് ഇത്രയും വാണിജ്യവും ,വിനോദ സഞ്ചാര കേന്ദ്രവും എങ്ങനെ ആയി എന്ന് അറിയണ്ടേ .
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകാലത്ത് തേയിലക്കൃഷിക്കായി വികസിപ്പിച്ചെടുത്ത സ്ഥലമാണ് മൂന്നാർ. ആദ്യകാലത്ത് തമിഴരും ചുരുക്കം മലയാളികളും മാത്രമാണ് അവിടെ താമസിച്ചിരുന്നത്. ഇവരെ തേയിലത്തോട്ടങ്ങളിലെ തൊഴിലാളികളായി കൊണ്ടുവന്നതാണ്. തോട്ടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജർമാരുമെല്ലാം ബ്രിട്ടീഷുകാരായിരുന്നു.
ഇതിനിടെ ആദ്യ ജലവൈദ്യുതി നിലയം 1906ൽ പെരിയകനാൽ പവ്വർ ഹൗസിൽ പ്രവർത്തിച്ച് തുടങ്ങി. പഴയദേവികുളം ലേക്കിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചണ് 200 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിച്ചത്.രണ്ടാമത് നിലയം പള്ളിവാസലിലും ആരംഭിച്ചു. ഇപ്പോഴത്തെ ഹെഡ്വർക്സ് ഡാമിന് സമീപത്ത് ചെക്ക് ഡാം നിർമ്മിച്ചാണ് വെള്ളം തിരിച്ച് വിട്ടത്. ഇതിനെ ചുവട് പിടിച്ചാണ് സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിരിക്കെ തിരുവിതാംകൂർ സർക്കാരിന്റെ ഉടമസ്ഥതയിൽ പള്ളിവാസൽ ജലവൈദ്യൂതി പദ്ധതി ആരംഭിച്ചത്. ഇതിനിടെ കമ്പനിയുടെ ആവശ്യത്തിനായി ടെലഫോൺ, തപാൽ സംവിധാനങ്ങളും ആരംഭിച്ചിരുന്നു. വാർത്താവിനിമയ രംഗത്ത് വലിയ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കിയതാണ് അവ.
തമിഴ്നാടിലെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് തൊഴിലാളികളെ ജോലിക്കായി കൊണ്ട് വന്നത്.എന്നാൽ അവിടെ അവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കപ്പെട്ടു.
കങ്കാണിമാരുടെ കീഴിൽ തൊഴിലാളികൾ ദുരതമനുഭവിച്ചു.12 മണിക്കൂർ ജോലി, ഒരു വീട്ടിൽ ചാക്ക് കൊണ്ട് മറച്ച് അഞ്ച് കുടംബങ്ങൾ, രണ്ട് ദിവസത്തെ ജോലിക്ക് ഒരു ദിവസത്തെ ശമ്പളം അങ്ങനെ ദുരിതപൂർണമായിരുന്നു മൂന്നാറിന്റെ മുൻതലമറുയുടെ ജീവിതം. അന്ന് രണ്ട് തരം പിരതിയാണ് ഉണ്ടായിരുന്നത്-കറുപ്പും വെളുപ്പും. കുറപ്പ് പിരതിയുള്ള തൊഴിലാളി മുൻകൂർ പണം കൈപ്പറ്റിയിട്ടുള്ളവർ, വെളുത്ത പിരതിയാണെങ്കിൽ മറിച്ചും. കറുപ്പ് പിരതിയുള്ള തൊഴിലാളിയുടെ കടം ഒരിക്കലും തീരുമായിരുന്നില്ല.