Karnataka Sex Scandal 2024. ജെഡിഎസിന് കളങ്കമായി രേവണ്ണയും മകനും HD Revanna

ആരാണ് എച്ച്.ഡി. രേവണ്ണ. ബി.ജെ.പി പ്രതിസന്ധയിലോ ?

 

ലൈംഗികാതിക്രമ കേസില്‍ കുടുങ്ങി ഇന്ത്യന്‍ രാഷ്ട്രീയ കളരിയില്‍ പുതിയ ചരിത്രം എഴുതി ചേര്‍ത്ത പ്രജ്വല്‍ രേവണ്ണയും പിതാവ് എച്ച്. ഡി. രേവണ്ണയും കളങ്കം വരുത്തിയത് കര്‍ണ്ണാടക മണ്ണില്‍ വേരോട്ടമുള്ള ജനതാദള്‍ പ്രസ്ഥാനത്തെ. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ജനതാ പാര്‍ട്ടികള്‍ ഉണ്ടാക്കിയെടുത്ത സ്വാധീനത്തിനും വോട്ടുകള്‍ക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1977 ല്‍ കോണ്‍ഗ്രസിതര പ്രധാനമന്ത്രിയായി അവരോധനായത് ജനതാ പാര്‍ട്ടിയുടെ നേതാവായിരുന്നു മോറാജി ദേശായിയാരുന്നു. 1979 ജനതാദള്‍ സെക്ക്യുലര്‍ (ജെ.ഡി.എസ്.) പാര്‍ട്ടിയുടെ നേതാവിയിരുന്ന ചരണ്‍ സിങ്ങും, 1990 ല്‍ വിശ്വ പ്രതാപ് സിങും തുടര്‍ന്നു ചന്ദ്രശേഖറും ജനതാ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ രാജ്യത്തുണ്ടായ രാഷ്ട്രീയ മാറ്റങ്ങളെ തുടര്‍ന്ന് വീണ്ടുമൊരു ജനതാദള്‍ പ്രധാനമന്ത്രി ആ കസേരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു, അതാണ് കര്‍ണ്ണാടകത്തില്‍ നിന്നുള്ള എച്ച്.ഡി. ദേവഗൗഡ എന്ന അതികായന്‍. കര്‍ഷകര്‍ക്കുവേണ്ടി പോരാടി അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ച ദേവഗൗഡ ജനസമ്മതനന്നെ ലേബലിനപ്പുറം മികച്ചൊരു ഭരണാധികാരിയുമായിരുന്നു. ദേവഗൗഡയ്ക്കുശേഷം ഐ.കെ. ഗുജറാള്‍ 1999 വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ആ കസേരയില്‍ ഇരുന്നു. അതിനുശേഷം 25 വര്‍ഷങ്ങള്‍ക്കിപ്പുറം ജനതാ പാര്‍ട്ടിയും ജനതാദളും നിരവധി പാര്‍ട്ടികളായി പിരിഞ്ഞു രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ തങ്ങളുടെ സ്വാധീനം അരക്കിട്ടുറപ്പിക്കുന്നു.

എന്നാല്‍ ദേവഗൗഡയുടെ ജനതാദളിന് നല്ല സ്വാധീനമുള്ള കര്‍ണ്ണാടകയില്‍ സ്ഥിതിഗതികള്‍ മാറിമറിയുകയാണ്. ബി.ജെ.പിയുമായി അടുത്ത ജെ.ഡി.എസ് ഇന്ന് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. ലോകസഭ തെഞ്ഞെടുപ്പില്‍ ബി.ജെ.പി നേതൃത്വം നല്‍കുന്ന എന്‍.ഡി.എ സഖ്യത്തില്‍ മത്സരിക്കുന്ന ജനതാദളിന് കിട്ടേണ്ട വോട്ടുകൂടി നഷ്ടമാകുകയും എന്‍.ഡി.എ സഖ്യത്തിന് കനത്ത നഷ്ടം സംഭവിക്കുമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. അതിനുകാരണം എച്ച്.ഡി. ദേവഗൗഡയുട മകനും ചെറുമകനുമാണെന്ന വ്യക്തമായി കഴിഞ്ഞു.

എച്ച്.ഡി. രേവണ്ണ

ലൈംഗികാതിക്രമ കേസ്സില്‍ ആരോപണം നേരിടുന്ന എച്ച്.ഡി. രേവണ്ണയും അയ്യാളുടെ മകനും ഹസ്സന്‍ എംപിയുമായ പ്രജ്വല്‍ രേവണ്ണയുമാണ് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. 33 കാരാനായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് കര്‍ണ്ണാടകത്തിനെ പിടിച്ചുകുലുക്കുന്ന രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് തുടക്കമായത്. അതും തുടക്കമിട്ടത് ബിജെപി നേതാവായ ദേവരാജ ഗൗഡയായിരുന്നു. തനിക്ക് ലഭിച്ച പെന്‍ഡ്രൈവില്‍ പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിക്കുന്ന 2976 വീഡിയോകളുണ്ടെന്ന് ബിജെപി നേതാവ് വ്യക്തമാക്കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സ്ത്രീകള്‍ അടക്കമുള്ളവരുമായി പ്രജ്വല്‍ രേവണ്ണ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും ഇതിലുള്‍പ്പെട്ടിരുന്നു. എപ്രില്‍ 28ന് ഹോളനര്‍സിപൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ പ്രജ്വലും പിതാവ് എച്ച്.ഡി. രേവണ്ണയും പ്രതിയായതോടെ കാര്യങ്ങള്‍ മറ്റൊരു തലത്തിലേക്ക് വീണു. വീട്ടുജോലിക്കാരിയായ 47 കാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. 2019 ലാണ് അവര്‍ ഇവിടെ ജോലിക്കെത്തിയത്. സംഭവങ്ങള്‍ ആളിക്കത്തിയതോടെ കർണ്ണാടകയിലെ പാർട്ടി പ്രചാരണ പരിപാടികളില്‍ നിന്നും മുങ്ങി ജര്‍മ്മനിയിലേക്ക് ഒളിച്ചോടി. ഹസനിലെ വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടന്നതിനുശേമാണ് ലൈംഗികാതിക്രമ കേസ് പൊങ്ങി വന്നത്ന്ന. അതിനാല്‍ ഹസനിലെ മത്സരഫലത്തെ ഈ കേസ്  തത്ക്കാലം ബാധിക്കില്ല.

അറസ്റ്റിനുശേഷം രേവണ്ണ മാധ്യമങ്ങളോട് സംസാരിക്കുന്നു

കേസുമായി ബന്ധപ്പെട്ട് സ്‌പെഷ്യല്‍ അന്വഷണ സംഘം അറസ്റ്റു ചെയ്ത എച്ച്.ഡി. രേവണ്ണയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് വിട്ടത്. ഈ മാസം എട്ട് വരെ രേവണ്ണ പൊലീസ് കസ്റ്റഡിയില്‍ തുടരും. അതേസമയം തനിക്കെതിരായ കേസുകള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് രേവണ്ണ പ്രതികരിച്ചു. നാല്‍പ്പത് വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരമൊരു കേസ് ഉണ്ടായിട്ടില്ല. ബലാത്സംഗക്കേസും തട്ടികൊണ്ടുപോകല്‍ കേസും കെട്ടിച്ചമച്ചതാണ്. കേസില്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ല. അറസ്റ്റ് ചെയ്യുകയെന്ന ദുരുദ്യേശത്തോടെയാണ്
കേസ് എന്നായിരുന്നു രേവണ്ണയുടെ പ്രതികരണം.

ആരാണ് എച്ച്.ഡി. രേവണ്ണ

എച്ച്.ഡി. ദേവഗൗഡയുടെ മകനായ രേവണ്ണ നിലിവല്‍ ഹാസന്‍ ജില്ലയിലെ ഹോളനരസിപൂര്‍ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. എച്ച്.ഡി. കുമാരസ്വാമിയുടെ മൂത്ത സഹോദരനാണ് രേവണ്ണ. ഭവാനി രേവണ്ണയെ വിവാഹം കഴിച്ച അദ്ദേഹത്തിന് സൂരജ്, പ്രജ്വല്‍ എന്നീ രണ്ട് മക്കളുണ്ട്. 1994ല്‍ അദ്ദേഹം ഹോളനരസിപൂര്‍ കര്‍ണാടക നിയമസഭാ സീറ്റില്‍ വിജയിച്ചു. 1999-ല്‍ വീണ്ടും മത്സരിച്ച് പരാജയപ്പെട്ടു, 2004-ലെ പൊതുതെരഞ്ഞെടുപ്പില്‍ അതേ മണ്ഡലത്തില്‍ നിന്ന് കര്‍ണാടക നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ അദ്ദേഹം ധരം സിങ്ങിലും എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിലും പൊതുമരാമത്ത് വകുപ്പ്, ഊര്‍ജ വകുപ്പ് മന്ത്രിയായി. എച്ച്.ഡി. രേവണ്ണ ഒന്‍പതു വര്‍ഷക്കാലം കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ (കെ.എം.എഫ്) പ്രസിഡന്റായിരുന്നു.

ലൈംഗികാരോപണ വിവാദം വന്നതോടെയാണ് വീണ്ടും എച്ച്.ഡി. രേവണ്ണ ദേശീയ രാഷ്ട്രീയത്തില്‍ സംസാരവിഷയാമാകുന്നത്. മകന്‍ പ്രജ്വലിന്റെ ലൈംഗികാരോപണ വിവാദം ഗൂഢാലോചനയെന്ന് എച്ച്.ഡി. രേവണ്ണ പറഞ്ഞു. നാല് അഞ്ചു വര്‍ഷം പഴക്കമുള്ള വീഡിയോകള്‍. എന്ത് തരത്തിലുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്ന് എനിക്കറിയാം. ഞാന്‍ പേടിച്ച് ഓടിപ്പോകുന്ന ആളല്ല. മകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് ജെ.ഡി.എസ് എം.എല്‍.എ ആവശ്യപ്പെട്ടപ്പോള്‍, അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത് പാര്‍ട്ടി ഹൈക്കമാന്‍ഡിന് വിടുമെന്ന് എച്ച്.ഡി. രേവണ്ണ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കട്ടെ. കഴിഞ്ഞ 40 വര്‍ഷമായി കോണ്‍ഗ്രസിന്റെ കീഴില്‍ ഞങ്ങള്‍ നിരവധി അന്വേഷണങ്ങള്‍ നേരിട്ടിട്ടുണ്ട്, അത് സി.ഐ.ഡിയോ എസ്.ഐ.ടിയോ ആകട്ടെയെന്നും എച്ച്.ഡി രേവണ്ണ കൂട്ടിച്ചേര്‍ത്തു.

ഹോളനരസിപൂര്‍ മണ്ഡലം

മന്ത്രിയായിരുന്ന സമയത്തും അദ്ദേഹം വിവാദ പ്രസ്താവനകളും നടപടികളും സ്വീകരിച്ചിരുന്നു. ഹസനില്‍ ഉണ്ടായ പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ നേരെ ബിസ്‌കറ്റ് വലിച്ചെറിഞ്ഞു വിവാദമായിരുന്നു. കര്‍ണാടക പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ക്യാംപിലുള്ളവര്‍ക്കു നേരെ ബിസ്‌കറ്റ് പായ്ക്കറ്റുകള്‍ എറിഞ്ഞു നല്‍കിയത്. മന്ത്രി ബിസ്‌ക്കറ്റ് പായ്ക്കറ്റുകള്‍ വലിച്ചെറിയുന്നതിന്റെ വിഡിയോ വൈറലായതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. അതിനെ ന്യായീകരിച്ച് മുഖ്യമന്ത്രിയും സഹോദരനുമായ എച്ച്. ഡി. കുമാരസ്വാമി രംഗത്തു വന്നിരുന്നു.

വാസ്തുദോഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ വീട് ഒഴിഞ്ഞ് 340 കിലോമീറ്റര്‍ ദിവസവും യാത്ര ചെയ്തും അദ്ദേഹം വിവാദത്തിലായിരുന്നു. ബെംഗളൂരുവില്‍ നിന്നു ഹാസനിലെ തന്റെ മണ്ഡലമായ ഹോളനരസിപൂര്‍ വീട്ടിലേക്കു ദിവസവും പോയി വന്നത്. ഒരു വശത്തേക്കുള്ള ദൂരം 170 കിലോമീറ്റര്‍. പുലര്‍ച്ചെ അഞ്ചിനെഴുന്നേറ്റു പൂജകളും വ്യായാമവും ക്ഷേത്രദര്‍ശനവും കഴിഞ്ഞു രാവിലെ ഒന്‍പതിനു പുറപ്പെടും. 11നു നിയമസഭയിലെ ഓഫിസിലെത്തും. രാത്രി എട്ടരയ്ക്കു മടക്കം. തനിക്ക് അനുവദിച്ച മന്ത്രി മന്ദിരത്തിലെ താമസക്കാര്‍ ഒഴിയാത്തതു കൊണ്ടാണ് ദിവസവും ഹോളേനരസിപുരയില്‍ പോകേണ്ടിവരുന്നതെന്ന് മന്ത്രി എച്ച്.ഡി. രേവണ്ണ അന്നു പറഞ്ഞിരുന്നു.

ഹോളനരസിപൂര്‍

ഇങ്ങനെ നിരവധി പ്രശ്‌നങ്ങളും വിവാദങ്ങളും നിറഞ്ഞ രേവണ്ണയുടെ രാഷ്ട്രീയ ജീവിതം കടന്നു പോകുന്നത്. ഇതിനിടയില്‍ മകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കു നേരെ വന്ന ലൈംഗികാതിക്രമങ്ങളില്‍ തന്റെ പേരും വന്നതോടെ പിടിച്ചു കയറാന്‍ ഒരു താങ്ങാണ് രേവണ്ണ പ്രതീക്ഷിക്കുന്നത്.

രേവണ്ണയുടെയും മകന്‍ പ്രജ്വലിന്റെയും ലൈംഗികാതിക്രമ കേസോടെ കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ ജനതാദള്‍ അപ്രസക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. പിടിച്ച കൊമ്പ് പുളിക്കൊമ്പല്ലെന്നും വെറും മുരിങ്ങയായിരുന്നുമെന്ന അവസ്ഥയിലാണ് ബി.ജെ.പി നേതൃത്വം. എന്‍.ഡി.എയുടെ ഭാഗമായ ജെ.ഡി.എസുമായുള്ള കൂട്ട് വന്‍ നഷ്ടം മാത്രമെ വരുത്തുകയുള്ളുവെന്ന് പാര്‍ട്ടി വിലയിരുത്തിക്കഴിഞ്ഞു. അക്കാരണത്താലാണ് എത്രയും പെട്ടെന്ന് പ്രജ്വലിനെ കീഴടങ്ങാന്‍ ബി.ജെ.പി ജെ.ഡി.എസിനോട് ആവശ്യപ്പെട്ടതും എച്ച്.ഡി. രേവണ്ണയെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനും ആവശ്യപ്പെട്ടത്.