ചെറിയേ തകരാർ: ഇപ്പോള്‍ ശരിയാക്കും; സുനിത പോവുകയും ചെയ്യും

ബോയിങ് സ്റ്റാര്‍ലൈനര്‍ ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്; പുതുക്കിയ തീയതി ഉടന്‍

വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ഒരു ഇന്ത്യന്‍ വംശജ. വേറാരുമല്ല അത് നമ്മുടെ സ്വന്തവും, നാസയുടെ ബഹിരാകാശ സഞ്ചാരിയുമായ സുനിത വില്യംസാണ്. നാസയുടെ ഏറ്റവും പുതിയ ബഹിരാകാശ പര്യവേഷണത്തിന് തെരഞ്ഞെടുത്തിരിക്കുന്ന രണ്ടു യാത്രികരില്‍ ഒരാള്‍ സുനിത വില്യംസാണ്. അമേരിക്കന്‍ പൗരയാണെങ്കിലം ഇന്ത്യന്‍ വേരുകളുള്ള സുനിത വില്യംസ് എപ്പോള്‍ ബഹിരാകാശ സംബന്ധമായ യാത്രകള്‍ നടത്തിയാലും വളരെ സന്തോഷിക്കുന്നതിലും അഭിമാനിക്കുന്നതിലും ഭാരതീയര്‍ക്ക് പ്രധാന പങ്കാണ് ഉള്ളത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യാത്ര അവസാന നിമിഷം മാറ്റിവെച്ചെങ്കിലും പുതുക്കിയ സമയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് നാസ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. നാസയും ബോയിങും സംയുക്തമായി നടത്തുന്ന ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് (സിഎഫ്ടി) മിഷന്റെ ഭാഗമായി സുനിതാ വില്യംസും സഹ സഞ്ചാരി ബാരി ഇ. വില്‍മോറുമാണ് ബഹിരാകാശ യാത്രയ്ക്ക് പുറപ്പെടാന്‍ ഇരുന്നത്.

എന്തുകൊണ്ട് സുനിത വില്യംസ് ?

നാസയുടെ രണ്ടു വിവിധ ദൗത്യങ്ങളില്‍ ബഹിരാകാശത്ത് സഞ്ചിരിച്ചു വിജയം കൈവരിച്ച ചുരുക്കം വ്യക്തികളില്‍ ഒരാളാണ് സുനിത വില്യംസ്. ആ രണ്ടു ദൗത്യങ്ങളിലായി 322 ദിവസം ബഹിരാകശത്ത് സുനിതാ ചെലവഴിച്ചിട്ടുണ്ട്. ഇതോടെ നാസയും ബോയിങും സംയുക്തമായി നടത്തുന്ന ഈ ദൗത്യത്തിന് അവര്‍ യോഗ്യയാണെന്ന് തെളിയിക്കപ്പെട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് പോയിട്ടുള്ള മുന്‍ പരിചയം. 30-ലധികം വിമാനങ്ങളില്‍ 3,000-ലധികം മണിക്കൂര്‍ വിമാനം ഓപ്പറേറ്റു ചെയ്ത പരിചയമുള്‍പ്പടെ പരിചയസമ്പന്നതായ ടെസ്റ്റ് പൈലറ്റുമാരില്‍ ഒരാളാണ് സുനിത. മികച്ച പരിശീലനം കാഴ്ചവെച്ച സുനിതയെ 1998ല്‍ നാസ ബഹിരാകാശ സഞ്ചാരിയായി തെരഞ്ഞെടുത്തു.

എന്താണ് ബോയിങ് സ്റ്റാര്‍ലൈനര്‍ ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ്

ബോയിങ് കമ്പനിയും നാസയും സംയുക്തമായി നടപ്പാക്കുന്ന സ്റ്റാര്‍ലൈനര്‍ ക്രൂ ഫ്‌ലൈറ്റ് ടെസ്റ്റ് എന്ന ബഹിരാകാശ യാത്രാ പരിപാടി വാണിജ്യപരിപാടികള്‍ക്കായിട്ടാണ് വികസിപ്പിച്ചിരിക്കുന്നത്. ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗണ്‍ ആണ് ഇതുവരെ വാണിജ്യ ബഹിരാകാശ പര്യവേഷണം നടത്തി വിജയിച്ചിട്ടുള്ളത്. പുതിയൊരു കമ്പിനി കൂടി ഈ രംഗത്തു വരണമെന്ന നാസയുടെ തീരുമാനമാണ് ബോയിങിന് അനുകൂലമായത്. ബോയിങിന്റെയും നാസയുടെ സംയുക്ത ലാബോറട്ടറിയില്‍ വികസിപ്പിച്ചെടുത്ത സ്റ്റാര്‍ലൈനര്‍ ബഹിരാകാശ വാണിജ്യ വിക്ഷേപണ രംഗത്ത് വന്‍ കുതിച്ചുച്ചാട്ടം സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു. ഈ ദൗത്യം വിജയിച്ചാല്‍, ബഹിരാകാശയാത്രികരെ ബഹിരാകാശത്തേക്ക് വിടാന്‍ ചരിത്രത്തിലാദ്യമായി അമേരിക്കയ്ക്ക് രണ്ട് ബഹിരാകാശ വാഹനങ്ങള്‍ ഉണ്ടാകും. നിലവില്‍, എലോണ്‍ മസ്‌കിന്റെ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം മാത്രമാണ് അമേരിക്കയിലുള്ളത്. മനുഷ്യനെ ബഹിരാകാശത്തേക്ക് കൊണ്ടു പോകാനും തിരിച്ചു സുരക്ഷിതമായി ഇറക്കാനുമുള്ള സാങ്കേതിക വിദ്യ വളരെ സാങ്കേതികമായി സ്റ്റാര്‍ലൈനറിനു സാധിക്കും. കാലിപ്സോ എന്ന് പേരിട്ടിരിക്കുന്ന സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിന് സ്വന്തമായി പറക്കാനും സ്വമേധയാ നയിക്കാനും കഴിയും. 5 മീറ്റര്‍ ഉയരവും 4.56 മീറ്റര്‍ വ്യാസമുള്ള പേടകത്തിന് ആകെ നാല് ബഹിരാകാശ സഞ്ചാരികളെ വഹിക്കാന്‍ കഴിയും.

സുനി വില്യംസും ബാരി ഇ. വില്‍മോറും.

കാലിപ്‌സോ എന്ന പേരില്‍ സ്വന്തം കപ്പലില്‍ ലോകമെമ്പാടും യാത്ര ചെയ്ത പര്യവേക്ഷകനായ ജാക്വസ് കൂസ്റ്റിയോയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ സുനിത വില്യംസ് 2019 ല്‍ ക്രൂ ക്യാപ്സ്യൂളിന് കാലിപ്സോ എന്ന് പേരിട്ടത്. കടലിനെ കുറിച്ച് പഠിക്കുകയും കടലിന്റെ വിസ്മയങ്ങളെക്കുറിച്ച് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു കൂസ്റ്റോയുടെ ലക്ഷ്യം. ബഹിരാകാശത്തിനായി സ്റ്റാര്‍ലൈനറിന് ഇത് ചെയ്യാന്‍ കഴിയുമെന്ന് സുനിത വില്യംസ് വിശ്വാസം പ്രകടിപ്പിച്ചു.

ക്രൂ കാപ്സ്യൂള്‍ അമേരിക്കയുടെ തെക്കുപടിഞ്ഞാറന്‍ തീരത്ത് പാരച്യൂട്ടിന്റെയും എയര്‍ബാഗിന്റെയും സഹായത്തോടെ ലാന്‍ഡിംഗ് നടത്തും. ഇതിന് മുന്‍പ് ബഹിരാകാശനിലയത്തില്‍ വില്‍മോറും സുനിതയും ഓര്‍ബിറ്റിംഗ് ലബോറട്ടറിയില്‍ പത്തു ദിവസം ചെലവഴിക്കുമെന്ന് നാസ പറഞ്ഞു. അവരുടെ ഫ്‌െൈലറ്റിന്റെ യാത്രയെ അടിസ്ഥാനമാക്കി, ബഹിരാകാശ നിലയത്തിലേക്കുള്ള ക്രൂഡ് റൊട്ടേഷന്‍ ദൗത്യങ്ങള്‍ക്കായി സ്റ്റാര്‍ലൈനറിനും അതിന്റെ സംവിധാനങ്ങളും പ്രവര്‍ത്തിച്ചുതുടങ്ങിയതായി നാസ അറിയിച്ചു.

2011-ല്‍ നാസ അവരുടെ സ്പേസ് ഷട്ടില്‍ ഫ്‌ലൈറ്റിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചരുന്നു. ഇതോടെ ബഹിരാകാശയാത്രികരെയും ചരക്കുകളും ഐഎസ്എസ എന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയിത്തിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കുന്നതിന് വാണിജ്യ ബഹിരാകാശ കമ്പനികളെ പദ്ധതികള്‍ക്കായി നാസ ക്ഷണിച്ചു. രണ്ട് കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചു: സ്‌പേസ് എക്‌സ്, ബോയിംഗ്. 2020 മുതല്‍ സ്പേസ് എക്സ് ബഹിരാകാശയാത്രികരെ ഐഎസ്എസിലേക്കും പുറത്തേക്കും കൊണ്ടുപോകുന്നുണ്ടെങ്കിലും, ബോയിംഗ് ഇതുവരെ അതിന്റെ ആദ്യത്തെ ക്രൂഡ് ഫ്‌ലൈറ്റ് വിജയകരമായി വിക്ഷേപിച്ചിട്ടില്ല.

ആരാണ് സുനിത വില്യംസ് ?

ദീപക് പാണ്ഡ്യയുടെയും ബോണി പാണ്ഡ്യയുടെയും മകളായി സുനിത 1965 സെപ്റ്റംബര്‍ 19ന് ഓഹിയോവിലെ യൂക്ലിഡിലാണ് ജനിച്ചത്. അമേരിക്കന്‍ പൗരത്വമുള്ള സുനിത, പിതാവിലൂടെയും മാതാവിലൂടെയും ഇന്ത്യന്‍-സ്ലൊവേനിയന്‍ പാരമ്പര്യമാണുളളത്. സാച്ച്യുസെറ്റ്‌സിലെ നീധാം ഹൈസ്‌ക്കൂളില്‍ നിന്ന് 1983ല്‍ പഠിച്ചിറങ്ങിയ സുനിത 1987ല്‍ ഫിസിക്കല്‍ സയന്‍സില്‍ ബാച്ചിലര്‍ ഓഫ് സയന്‍സ് ബിരുദം എടുത്തു. 1995ല്‍ ഫ്‌ലോറിഡ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദവും നേടി.

നേവിയില്‍ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ ജോലി ചെയ്ത സുനിതയെ 1998 ജൂണ്‍ മാസത്തിലാണ് നാസ തെരഞ്ഞെടുത്തത്. ആഗസ്റ്റ് മാസത്തില്‍ പരിശീലനം തുടങ്ങുകയും ചെയ്തു. അമേരിക്കയിലും റഷ്യയിലുമായി നിരവധി പരിശീലങ്ങളില്‍ അവര്‍ ഏര്‍പ്പെട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെട്ടു. ബഹിരകാശത്ത് ഏറ്റവും കൂടുതല്‍ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതി കരസ്ഥമാക്കി. 2002ല്‍ നീമോ 2 ദൗത്യത്തില്‍ അംഗമായി. സമുദ്രാടിത്തട്ടിലെ ആവാസവ്യവസ്ഥയെ കുറിച്ച് പഠിക്കാനുള്ള ദൗത്യമായിരുന്നു നീമോ 2. 2008ല്‍ നാസയുടെ ഡപ്യൂട്ടി ചീഫ് ഓഫ് ആസ്‌ട്രോനോട്ടിക്‌സ് ഓഫീസിലേക്ക് സുനിതയുടെ പ്രവര്‍ത്തനം മാറ്റി.

2006 ഡിസംബര്‍ 9ന് ഡിസ്‌കവറി ബഹിരാകാശ പേടകത്തില്‍ സുനിത വില്യംസ് തന്റെ ആദ്യത്തെ ബഹിരകാശ യാത്രക്ക് തുടക്കമിട്ടു. ടഠട116 എന്ന് പേരു നല്‍കിയിരുന്ന ഈ സംഘം പതിനാലാമത് പര്യവേക്ഷണസംഘത്തില്‍ ചേര്‍ന്നു. നേരത്തെ 2006ലും 2012ലും ബഹിരാകാശ യാത്ര നടത്തിയിരുന്നു. നാസയുടെ കണക്കനുസരിച്ച് സുനിത ബഹിരാകാശത്ത് രണ്ട് ദൗത്യങ്ങളിലായി ആകെ 322 ദിവസം ചെലവഴിച്ചു. മൊത്തം 50 മണിക്കൂറും 40 മിനിറ്റും 7 ബഹിരാകാശ നടത്തവും നടത്തി. ബുച്ച് വില്‍മോര്‍ രണ്ട് ദൗത്യങ്ങളിലായി 178 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു.

 

2007 ഏപ്രില്‍ 16ന് അന്താരാഷ്ട്ര ബഹിരകാശനിലയത്തിലെ ട്രെഡ് മില്ലില്‍ ഓടിക്കൊണ്ട് അവര്‍ 2007 ബോസ്റ്റണ്‍ മാരത്തോണില്‍ പങ്കെടുത്തു. നാലു മണിക്കൂറും 24 മിനിറ്റുമാണ് അവര്‍ അവിടെ ഓടിത്തീര്‍ത്ത അവര്‍ അങ്ങനെ അദ്യമായി ബഹിരാകാശത്തു കൂടെ ഭൂമിയെ വലംവെച്ചുകൊണ്ട് മരത്തോണ്‍ മത്സരത്തില്‍ പങ്കെടുത്ത ആദ്യത്തെ വ്യക്തിയായി സുനിത.

Latest News