പ്രകൃതി എന്നും നിഗൂഢതകൾ കൊണ്ട് നിറഞ്ഞതാണ്. സൂക്ഷ്മമായി നോക്കും തോറും അത് അതിന്റെ വന്യത നമ്മുക്ക് കാണിച്ചു തന്നു കൊണ്ടിരിക്കും. അത് മിക്കപ്പോഴും ഒരു ഫോട്ടോ ഗ്രാഫർക്ക് നന്നായി പകർത്തി എടുക്കാനും സാധിക്കാറുണ്ട്.അത് എത്രത്തോളം ആസ്വദിക്കാൻ സാധിക്കുന്നു എന്നതിലാണ് കാര്യം ഇരിക്കുന്നത്. നേച്വര്‍ & വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫിയിലെ ഓസ്കാര്‍ എന്നറിയപ്പെടുന്ന, ലോകത്തിലെ ഏറ്റവും അഭിമാനകരമായ എന്‍ എച് എം വൈല്‍ഡ്ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ 2023 അവാര്‍ഡ് കൊട്ടാരക്കര സ്വദേശി വിഷ്ണു ഗോപാലിന് ആണ് ലഭിച്ചത്.2023: ഇംഗ്ലണ്ടിലെ ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം സംഘടിപ്പിച്ച വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫി മത്സരത്തില്‍ അവാർഡ് മലയാളിയായ വിഷ്ണു ഗോപാൽ നേടി. ചരിത്രത്തില്‍ ആദ്യമായാണ് ആനിമൽ പോർട്രെയിറ്റ് വിഭാഗത്തില്‍ ഒരു മലയാളി ഫോട്ടോഗ്രാഫര്‍ക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാര്‍ഡ് നേടിക്കൊടുത്തത്.2014-ൽ ഖത്തറിൽ ആരംഭിച്ച പ്രമുഖ ഫോട്ടോഗ്രാഫി ഗ്രൂപ്പായ ഫോട്ടോഗ്രാഫി മലയാളം ഖത്തറിന്റെ സഹസ്ഥാപകരില്‍ ഒരാളാണ് വിഷ്ണു ഗോപാല്‍.95 രാജ്യങ്ങളിൽ നിന്നുള്ള 49,957 എൻട്രികളാണ് വന്നത്. ആദ്യ മത്സരത്തില്‍ മൂന്ന് വിഭാഗങ്ങളിലായി 600 ഓളം എന്‍ട്രികളുണ്ടായിരുന്നു. ഇതില്‍ നിന്നുമാണ് മലയാളിയായ വിഷ്ണുവെടുത്ത ചിത്രത്തിനു പുരസ്കാരം ലഭിച്ചത്. ചതുപ്പ് നിറഞ്ഞ ബ്രസീലിയൻ മഴക്കാടുകളിൽ നിന്നുള്ള ബ്രസീലിയൻ ടാപ്പിറിന്റെ ചിത്രമാണ് വിഷ്ണു ഗോപാലിന് അവാര്‍ഡ് നേടിക്കൊടുത്തത്.വൈല്‍ഡ് ലൈഫ് രംഗത്ത് ലോകത്തിലെ മികച്ച ചിത്രങ്ങള്‍ക്ക് ആണ് ലണ്ടനിലെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം അവാര്‍ഡുകള്‍ നല്‍കുന്നത്. 1964- മുതലാണ് അവര്‍ഡുകള്‍ സമ്മാനിച്ച് തുടങ്ങിയത്. ഫോട്ടോഗ്രഫി രംഗത്തെ ഏറ്റവും പഴക്കമുള്ള അവാര്‍ഡാണ് വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ ഓഫ് ദി ഇയർ അവാർഡ് (WPY 2023 ). ഫോട്ടോഗ്രഫിയിലെ ഓസ്കാര്‍ എന്നും ഇത് അറിയപ്പെടുന്നു.