കേരളത്തിലേക്ക് എത്തുത്ത ഇതര സംസ്ഥാനാക്കാരെ അതിഥി തൊഴിലാളികള്‍ എന്ന് വിളിച്ച് നമ്മള്‍ ആനയിക്കുമ്പോള്‍ ഇവരെ പാട്ടിലാക്കി രാജ്യസുരക്ഷയ്ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന വ്യാജ മാഫിയ സംഘങ്ങള്‍ സജീവം. അതിഥി തൊഴിലാകള്‍ എന്നു പറഞ്ഞു വരുന്ന അഭയാര്‍ത്ഥികള്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന വലിയൊരു മാഫിയ സംഘം കേരളത്തിലടക്കം യാതൊരു കൂസലുമില്ലാതെ പ്രവര്‍ത്തിക്കുന്നതായിട്ടുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. ഇതില്‍ വ്യാജ ആധാര്‍ കാര്‍ഡാണ് ഏറ്റവും കൂടുതലായി അടിച്ചു നല്‍കുന്നത്. ബാംഗ്ലാദേശിലും മ്യാന്മാറില്‍ നിന്നും എത്തുന്ന അഭയാര്‍ത്ഥികള്‍ക്കു വേണ്ടിയാണ് ഇവര്‍ കേരളമുള്‍പ്പടെ മറയാക്കി വ്യാജ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്.
ഇതരസംസ്ഥാന തൊഴിലാളികളായി കേരളത്തില്‍ എത്തുന്നവരില്‍ പലരും കൈയ്യില്‍ കരുതുന്നത് ആധാര്‍ അടക്കം പലതും വ്യാജ രേഖകളാണ്. ഇത്തരം വ്യാജ രേഖകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ മുന്നൊരുക്കങ്ങളോടെ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കേരളത്തില്‍ അക്ഷയ കേന്ദ്രങ്ങളിലെ കമ്പ്യൂട്ടറും പാസ് വേഡും ഉപയോഗിച്ച് അനധികൃതമായി രേഖകള്‍ ഉണ്ടാക്കിയതായും കണ്ടെത്തിയിട്ടുണ്ട്.
ശ്രീലങ്ക, മ്യാന്മാര്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നും എത്തുന്നവരില്‍ നല്ലൊരു ശതമാനവും വ്യാജ ആധാര്‍ കാര്‍ഡും മറ്റു രേഖകളുമായി കേരളത്തില്‍ കഴിയുന്നത്. എറ്റവും കൂടുതല്‍ പേര്‍ വ്യാജ കാര്‍ഡുകളുമായി രാജ്യത്തെക്ക് എത്തുന്നത് ബംഗ്ലാദേശില്‍ നിന്നുമാണ്. അതില്‍ നല്ലൊരു ശതമാനവും കേരളത്തിലേക്കാണ് ട്രെയിന്‍ കയറുന്നു. പെരുമ്പാവൂര്‍, മലപ്പുറം എന്നിവിടങ്ങളിലാണ് ഇവര്‍ കൂടുതലായി തൊഴില്‍ അന്വേഷിച്ച് എത്തുന്നത്. ഇവരുടെ കൈവശമുള്ള രേഖകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ ബംഗ്ലാദേശിലും കല്‍ക്കത്തയിലും കേരളത്തിലും സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു.
ജാര്‍ഖണ്ഡിലെ മധുപൂര്‍, ആസമിലെ നൗഗാവ്, പശ്ചിമ ബംഗാളിലെ കാലിംഫോബ്, ഉത്തര ദിനാജ്പൂര്‍, കല്‍ക്കത്തയിലെ ബ്ലാക്ക് മാര്‍ക്കറ്റുകള്‍ കേരളത്തിലെ പെരുമ്പാവൂര്‍, മലപ്പുറം എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ താത്ക്കാലിക രേഖകളുമയി എത്തും. പിന്നീട് കേരളത്തിലെ ഏജന്റുമാരുമായി ബന്ധപ്പെട്ടാല്‍ ഒറിജിലിനിലെ വെല്ലുന്ന ആധാര്‍ കാര്‍ഡ് അടക്കം രേഖകള്‍ നിര്‍മ്മിച്ചു നല്‍കും. ഇവയ്ക്കു വലിയ ഫീസാണ് കേരളത്തില്‍ നിന്നും വാങ്ങുന്നത്.
ഇത്തരം വ്യാജ കാര്‍ഡുകള്‍ ഉപയോഗിച്ച് അതിര്‍ത്തികള്‍ വഴി മയക്കുമരുന്നു കച്ചവടമടക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു കഴിഞ്ഞു. ഇതോടെ രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് സുരക്ഷാ കര്‍ശനമാക്കിയിട്ടുണ്ട്.
ശ്രീലങ്കയുടെ വടക്കു-കിഴക്കു ഭാഗങ്ങളില്‍ നിന്നും ഇന്ത്യയിലേക്കു അനധികൃതമായി വരുന്നവരും നിരവധിയുണ്ട് ഇവരെല്ലാം വ്യാജ തിരിച്ചറിയല്‍ രേഖയാണ് സൂക്ഷിക്കുന്നത്. മത്സ്യതൊഴിലാളികളുടെ ബോട്ടുകളില്‍ എത്തിക്കുന്നവരുടെ എണ്ണവും കൂടി വന്ന സാഹചര്യത്തില്‍ കടല്‍ത്തീരങ്ങളില്‍ കോസ്റ്റ്ഗാര്‍ഡും തീരദേശ പൊലീസും തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
അക്ഷയ കേന്ദ്രങ്ങള്‍ ഹാക്ക് ചെയ്യുമ്പോള്‍.
സംസ്ഥാനത്തെ ചില അക്ഷയ കേന്ദ്രങ്ങളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണ സംഘം ഹാക്ക് ചെയ്തിട്ടുണ്ട്. ഈക്കഴിഞ്ഞ ഫെബ്രുവരിയില്‍ മലപ്പുറം തൃപ്രങ്ങോട് അക്ഷയ കേന്ദ്രത്തില്‍ നിന്നും വന്‍തോതില്‍ വ്യാജ ആധാര്‍ ഐഡികാര്‍ഡ് നിര്‍മ്മിച്ചത് കണ്ടെത്തിയിരുന്നു. ഇതൊക്കെ ചെയ്തത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും. അക്ഷയ കേന്ദ്രത്തിലെ ഓണ്‍ലൈന്‍ ആധാര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി അന്‍പതോളം ആധാര്‍ ഐഡികള്‍ വ്യാജമായി നിര്‍മിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്. പശ്ചിമ ബംഗാളിലെയും ജാര്‍ഖണ്ഡിലും ഉപയോഗിക്കുന്ന ഐപി ഐഡിയില്‍ നിന്നുമാണ് തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയിരിക്കുന്നത്. ഇത് സംസ്ഥാനത്തേക്കുള്ള മനുഷ്യക്കടത്തായും കരുതാം.
ആസാമിലെ ദിബ്രുഗഡില്‍ നിന്നും വരുന്ന വിവേക് എക്‌സ്പ്രസില്‍ വ്യാജ തിരിച്ചറിയല്‍ രേഖയില്ലാതെ എത്തുന്നവര്‍ കൂടിവരുന്നതായും റിപ്പോര്‍ട്ട് ഉണ്ട്. പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന വലിയൊരു റാക്കറ്റ് വ്യാജ ഐഡികളില്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തു നല്‍കാറുണ്ട്. കേരളം കഴിഞ്ഞാല്‍ പിന്നെ ട്രെയിനില്‍ പരിശോധനകളൊന്നും നടക്കുന്നില്ല. ഈ സാഹചര്യം മുതലെടുത്താണ് വ്യാജ തിരിച്ചറിയല്‍ ഉപയോഗിച്ച് ടിക്കറ്റ് നല്‍കുന്നത്.
ആസം, കൊല്‍ക്കത്ത, ഒഡീഷ എന്നിവിടങ്ങളിലേക്കു തിരിച്ചു പോവുന്ന സീസണുകളിലാണു വ്യാജ ആധാര്‍ കാര്‍ഡുകള്‍ ഉപയോഗിച്ചു റെയില്‍വേ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നത്. കേരള പൊലീസിന്റെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്ത പല ആധാര്‍ കാര്‍ഡുകളും വ്യാജമായി നിര്‍മിച്ചതാണ്. മൂന്ന് വര്‍ഷം വരെ തടവും 10000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വ്യാജതിരിച്ചറിയില്‍ രേഖ നിര്‍മ്മാണവും വിതരണവും.
അനധികൃത കുടിയേറ്റം
ബംഗാളില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റം വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. നാല് വശങ്ങളും ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന ബംഗ്ലാദേശ് അതാണ് 400 കിലോമീറ്റര്‍ ചുറ്റികിടപ്പുണ്ടെന്നാണ് കണക്ക്. അതിര്‍ത്തിയില്‍ വേലികള്‍ നിര്‍മ്മിക്കുന്നത് പ്രായോഗികമല്ല. എന്നാലും അതിര്‍ത്തി രക്ഷാ സേനയുടെ പരിശോധന കര്‍ശനമായി നിലനില്‍ക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ആദ്യം മണിപ്പൂരിലെ ഹോം കമ്മീഷണര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മ്യാന്‍മറില്‍ നിന്നുള്ള 2,480 അനധികൃത കുടിയേറ്റക്കാരെ (അഭയാര്‍ത്ഥികള്‍) സംസ്ഥാനത്ത് കണ്ടെത്തി, അതില്‍ 1,147 പേര്‍ തെങ്നൗപാലിലും 1,175 പേര്‍ ചന്ദേലിലും, 154 പേര്‍. ചുരാചന്ദ്പൂര്‍, നാലെണ്ണം കാംജോംഗില്‍ ഉണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.