ഒരുപാട് സ്വപ്നങ്ങൾ ബാക്കി ആക്കി ആയിരുന്നു സംഗീത് ശിവന്‍ യാത്ര ആയത് .തന്റെ യോദ്ധ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ആഗ്രഹം ഇപ്പോഴും ബാക്കി ആയിരുന്നു.സിനിമ എന്ന സ്വപ്നം പോലും ഇല്ലാതിരുന്ന ഒരു വ്യക്തി സിനിമയിലേക്ക് കടന്നു വന്നതോടെ മലയാള സിനിമയ്ക്ക് കിട്ടിയത് എക്കാലത്തും ഓർക്കാനുള്ള ഒരുപിടി നല്ല സിനിമകൾ .പുനെയിലെ ഫിലിം അപ്രീസിയേഷന്‍ കോഴ്‌സ് പഠന കാലത്താണ് ചലച്ചിത്ര ലോകത്ത് തന്റെ വഴിയെന്തെന്നും താന്‍ ഏതു തരം ചിത്രങ്ങളാണ് ചെയ്യേണ്ടതെന്നുമുള്ള ദിശാബോധം സംഗീത് ശിവന് ലഭിച്ചത്. ഡോക്യുമെന്ററികള്‍ ആയിരുന്നു ആദ്യകാലത്ത് ചെയ്തിരുന്നത്,പിന്നീട് സിനിമയിലേക്ക് ഇറങ്ങി. സിനിമയിൽ മലയാള ചലച്ചിത്ര സംവിധായകരായ ഭരതനും പത്മരാജനും ഇദ്ദേഹത്തെ ഒരുപാട് സ്വാധീനിച്ചു .മലയാളത്തിന് അത്ര കേട്ടുപരിചയമില്ലാത്ത ബുദ്ധിസത്തിനൊപ്പം ബ്ലാക്ക് മാജിക്, നന്മ-തിന്മ പോരാട്ടം, ഹാസ്യം, ആക്ഷന്‍, സംഗീതം എന്നിവയെല്ലാം വേണ്ടവിധത്തില്‍ ചേര്‍ത്താണ് യോദ്ധ ഒരുക്കിയത്. ഡാഡി, ഗാന്ധര്‍വം, ജോണി, നിര്‍ണയം, സ്നേഹപൂര്‍വം അന്ന എന്നിവയാണ് സംവിധാനം ചെയ്ത മറ്റ് മലയാള ചിത്രങ്ങള്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്റെ മകനാണ്. 1959ൽ ഛായാഗ്രാഹകനും ഹരിപ്പാട് സ്വദേശിയും സംവിധായകനുമായിരുന്ന പടീറ്റത്തിൽ ശിവന്റേയും ഹരിപ്പാട് സ്വദേശിനി ചന്ദ്രമണിയുടേയും മകനായി തിരുവനന്തപുരത്തിനടുത്ത് പോങ്ങുമ്മൂട്ടിൽ ജനിച്ചു. ശ്രീകാര്യം ലയോള സ്കൂളിൽ പഠനം പൂർത്തിയാക്കിയ അദ്ദേഹം തിരുവനന്തപുരം എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കി. ചെറുപ്രായത്തിൽ കായികരംഗത്ത് തല്പരനായിരുന്ന അദ്ദേഹത്തിന്റെ പ്രധാന വിഭാഗങ്ങൾ ഹോക്കിയും ക്രിക്കറ്റുമായിരുന്നു. കേരളത്തെയും കേരള സർവകലാശാലയേയും പ്രതിനിധീകരിച്ച് നിരവധി മത്സരങ്ങളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ യോദ്ധ അടക്കം നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളത്തില്‍ ആറ് സിനിമകളും ഹിന്ദിയില്‍ എട്ട് ചിത്രങ്ങളും സംവിധാനം ചെയ്തു. എ ആര്‍ റഹ്‌മാനെ മലയാളത്തിന് പരിചയപ്പെടുത്തി കൊടുത്ത സംവിധായകന്‍ കൂടിയാണ് അദ്ദേഹം. മലയാള സിനിമയുടെ ഗതി തെന്നെ മാറ്റിമറിച്ചു ,മലയാള സിനിമയ്ക്ക് ബ്ലാക്ക് മാജിക്ക് പരിചയപ്പെടുത്തുന്നത് തന്നെ അദ്ദേഹം ആയിരുന്നു എന്ന് വേണമെങ്കിൽ പറയാം.മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി അത് മാറി. പിന്നീട് ‘ഡാഡി’, ‘ഗാന്ധര്‍വ്വം’, ‘നിര്‍ണ്ണയം’ തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവന്‍ മലയാളത്തില്‍ ഒരുക്കിയത്. ‘ഇഡിയറ്റ്‌സ്’ എന്നൊരു ചിത്രം നിര്‍മ്മിക്കുകയും ചെയ്തു. പുനെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠനം കഴിഞ്ഞിറങ്ങിയ സഹോദരന്‍ സന്തോഷ് ശിവന്‍, ആ സമയത്ത് തിരക്കുള്ള ഒരു ഛായാഗ്രാഹകനായി മാറി കഴിഞ്ഞിരുന്നു. സന്തോഷ് ശിവനാണ് സ്വന്തമായി ഒരു ചിത്രം എഴുതി സംവിധാനം ചെയ്യുക എന്ന ആശയം സംഗീതിന്റെ മനസ്സില്‍ ആദ്യം പാകുന്നത്.
അത് വരെ ഒരു സംവിധാന സഹായി പോലും ആയി പ്രവര്‍ത്തിച്ചിട്ടില്ലാത്ത അദ്ദേഹം, അതില്‍ നിന്നും ഒഴിഞ്ഞു മാറുവാന്‍ ശ്രമിച്ചു. പക്ഷേ സന്തോഷ് ശിവന്റെ നിരന്തരമായ പ്രേരണയായിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്ക് കടന്നു വരുവാനുള്ള പ്രധാന കാരണം. സ്വന്തമായൊരു ശൈലി സ്വീകരിക്കുവാനും ആദ്യ ചിത്രത്തില്‍ വലിയ താര നിരയെ ഒഴിവാക്കി തന്റെ സാന്നിധ്യം അറിയിക്കുവാനും സംഗീതിനെ ഉപദേശിച്ചതും സന്തോഷ് ശിവന്‍ തന്നെ. അങ്ങനെയാണ് 1990 ല്‍ രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗാ ഫിലിംസിനു വേണ്ടി ‘വ്യൂഹം’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്യുന്നത്. 2012-ൽ പുറത്തിറങ്ങിയ ഇഡിയറ്റ്സ് എന്ന ചിത്രത്തിന്റെ രചനയും നിർമാണവും സംഗീത് ശിവനായിരുന്നു. 2017-ൽ ഇ എന്ന ചിത്രം നിർമിച്ചു.
ഹിന്ദിയിൽ എട്ടുസിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്. 1998-ൽ പുറത്തിറങ്ങിയ സോർ ആയിരുന്നു ബോളിവുഡിലെ ആദ്യ സംവിധാനസംരംഭം. 2003-ൽ ചുരാ ലിയാ ഹേ തുംനേ, 2005-ൽ ക്യാ കൂൾ ഹേ ഹം, 2006-ൽ അപ്നാ സപ്നാ മണി മണി, 2009-ൽ ഏക് -ദ പവർ ഓഫ് വൺ, 2010-ൽ ക്ലിക്ക്, 2013-ൽ യംലാ പഗലാ ദീവാനാ 2, 2019-ൽ ഭ്രം എന്നീ ചിത്രങ്ങൾ അദ്ദേഹം ഹിന്ദിയിലൊരുക്കി.ചലച്ചിത്ര ജീവിതത്തിന്റെ തുടക്കകാലത്ത് ഡോക്യുമെന്ററി ചിത്രങ്ങളും ചെയ്തിരുന്നു. ജോണി എന്ന ചിത്രത്തിലൂടെ കുട്ടികൾക്കുള്ള ആ വർഷത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം സംഗീത് ശിവനെ തേടിയെത്തി.