Features

കൊച്ചു കുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്ക് തിന്നും; ലോകത്തെ ഏറ്റവും ക്രൂരനായ ഭരണാധികാരി

കൊച്ചു കുഞ്ഞുങ്ങളുടെ കരൾ പച്ചയ്ക്ക് കടിച്ചു പറിച്ചു തിന്നുന്ന , ശത്രുരാജ്യം സമാധാനചർച്ചയ്ക്ക് അയച്ച നയതന്ത്രപ്രതിനിധിയെ വലിയ ചെമ്പിലിട്ട് പുഴുങ്ങിത്തിന്ന ഭരണാധികാരി യുഗാണ്ടയിലെ കശാപ്പുകാരൻ എന്നറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും ക്രൂരനായ ഭരണാധികാരി അതാണ് ഈദി അമീൻ. ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടൊരു സിവിലിയൻ ഗവൺമെന്റിനെ പട്ടാളഅട്ടിമറിയിലൂടെ പുറത്താക്കിയാണ് 1971ൽ ഈദി അമീൻ എന്ന സൈനികമേധാവി യുഗാണ്ടയുടെ ഭരണം പിടിച്ചത്.ഏകദേശം 300,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്ന എട്ടുവര്‍ഷം നീണ്ട നിഷ്ഠൂര ഭരണത്തിന്റെ തുടക്കമായിരുന്നു അത്. ആറടി നാലിഞ്ച് ഉയരവും അതിനു വേണ്ടതിലേറെ വണ്ണവുമുള്ള ഭീമാകാര രൂപമായിരുന്നു ഈദി അമീൻ.

വടക്കുപടിഞ്ഞാറന്‍ ഉഗാണ്ടയിലെ കോബോകോവില്‍ ഒരു കാക്വ പിതാവിന്റെയു ലുഗ്ബറ മാതാവിന്റെ പുത്രനായി 1925ലാണ് ഈദി അമീന്‍ ദാദ പിറന്നത്. പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയ അമീന്‍ 1946സ് ബ്രിട്ടീഷ് കോളനി പട്ടാളത്തിന്റെ ഒരു റജിമെന്റായ കിംഗ്‌സ് ആഫ്രിക്കന്‍ റൈഫിള്‍സില്‍ ചേരുകയും അതിവേഗം സ്ഥാനക്കയറ്റങ്ങള്‍ നേടിയെടുക്കുകയും ചെയ്തു. 1959ല്‍, ഒരു കറുത്ത ആഫ്രിക്കക്കാരന് നേടാവുന്ന പരമോന്നത പദവിയായ എഫെണ്ടി സ്ഥാനത്തെത്തിയ അദ്ദേഹം തുടര്‍ന്ന് 1966ല്‍ സൈനീക ശക്തികളുടെ കമാന്ററായി നിയമിക്കപ്പെട്ടു. 70 വര്‍ഷത്തിലേറെ നീണ്ട ബ്രിട്ടീഷ് ഭരണത്തിന് ശേഷം 1962 ഒക്ടോബര്‍ ഒമ്പതിന് ഉഗാണ്ട സ്വതന്ത്രമാവുകയും മില്‍ട്ടണ്‍ ഓബോട്ടെ രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉഗാണ്ടന്‍ സൈന്യത്തിന്റെ വലിപ്പവും അധികാരവും വര്‍ദ്ധിപ്പിക്കുന്നതിന് നിര്‍ണായക സംഭാവനകള്‍ നല്‍കിയ അമീനുമായി സന്ധിയിലാവാന്‍ ഓബോട്ടെ 1964ല്‍ നിര്‍ബന്ധിതനായി.

ഏതാനും വര്‍ഷങ്ങള്‍ക്കും തിരിച്ചറിയപ്പെടാത്ത രണ്ട് പരാജയപ്പെട്ട വധശ്രമങ്ങള്‍ക്കും ശേഷം അമീനിൽ സംശയം തോന്നിയ ഓബോട്ടെ, ഒരു കോമണ്‍വെല്‍ത്ത് സര്‍ക്കാര്‍ തലവന്മാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരിലേക്ക് പോകുന്ന വഴിക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. 1971 ജനവരി 25ന് ഓബോട്ടെയുടെ അസാന്നിധ്യത്തില്‍ അമീന്‍ തിരിച്ചടിക്കുകയും പട്ടാള അട്ടിമറിയിലൂടെ സര്‍ക്കാരിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തു. രാജ്യം വിട്ട് പലായനം ചെയ്യാന്‍ കൊബോട്ടെ നിര്‍ബന്ധിതനായി. ലോകത്തിന് അയാളെ ഭയമായിരുന്നു. അയാളുടെ കയ്യിൽ രാസായുധങ്ങളോ ആണവായുധങ്ങളോ ഉണ്ടായിരുന്നില്ലെന്നത് അയാളെ ഭീഷണി കുറഞ്ഞ ഭരണാധികാരിയാക്കിയില്ല. അയാളോട് വിയോജിപ്പു പറ‍ഞ്ഞവരുടെ മൃതദേഹങ്ങൾ വെട്ടുംകുത്തും വെടിയുമേറ്റ്, ചീർത്ത് ചീഞ്ഞ്, നൈൽ നദിയിലൂടെ ഒഴുകിനടന്നു.തന്റെ അടിച്ചമര്‍ത്തല്‍ ഭരണത്തിന്റെ കാലഘട്ടത്തില്‍ ഏകദേശം 300,000 ലക്ഷം പൗരന്മാരുടെ കൊലപാതകത്തിന് അമീന്‍ ഉത്തരവാദിയാണ്.അയാളിൽ നിന്നു രക്ഷപ്പെടുക ആർക്കും എളുപ്പമായിരുന്നില്ല.

രാജ്യത്തിന്റെ സർവാധികാരിയും സേനാധിപതിയുമായിരിക്കുമ്പോഴും സ്വന്തം നിഴലിനെ വരെ അയാൾ ഭയന്നു. സ്വന്തം ‘കക്വാ’ ഗോത്രവിഭാഗത്തിൽ നിന്നുള്ള, വിശ്വസ്തരായ, ഭൂമിയിൽ തന്നോടുമാത്രം കൂറുള്ള, തിരഞ്ഞെടുക്കപ്പെട്ട സൈനികരെ കൊട്ടാരത്തിലും ചുറ്റും കാവലിനു നിർത്തി. ഉറങ്ങുമ്പോൾ പോലും പട്ടാളവേഷമഴിക്കാൻ മടിച്ചു. ഒരു ഭരണാധികാരി എങ്ങനെ ആകരുത് എന്നതിനു ഉത്തമ സാക്ഷ്യമാണ് ഈദി അമീൻ.1979ല്‍ ഉഗാണ്ടയില്‍ നിന്നും പലായനം ചെയ്തവരും ടാന്‍സാനിയക്കാരും ചേര്‍ന്ന് തലസ്ഥാനമായ കംബാലയുടെ നിയന്ത്രണം ഏറ്റെടുത്തതോടെ തന്റെ നിഷ്ഠൂര ഭരണം അവസാനിപ്പിക്കാനും രാജ്യത്ത് നിന്നും ഓടിപ്പോകാനും അമീന്‍ നിര്‍ബന്ധിതനായി. എന്നാൽ തന്റെ ഹീനമായ കുറ്റകൃത്യങ്ങളുടെ പേരില്‍ അദ്ദേഹം ഒരിക്കലും വിചാരണയ്ക്ക് വിധേയനായില്ല. 2003ല്‍ അന്തരിക്കുന്നത് വരെ അദ്ദേഹം സൗദി അറേബ്യയിലാണ് ജീവിച്ചത്.