Pathanamthitta

പത്തനംതിട്ടയില്‍ നിന്ന് കാണാതായ 14 കാരനെ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട മുല്ലപ്പള്ളിയില്‍ നിന്നും വീട് വിട്ടുപോയ 14 കാരനെ കണ്ടെത്തി. ചെന്നൈ- ഗുരുവായൂര്‍ എക്‌സ്പ്രസ്സിലെ യാത്രക്കാരനാണ് കുട്ടിയെ തിരിച്ചറിഞ്ഞത്.

ഇന്നലെയാണ് സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ് എഴുതിവെച്ച്‌ കുട്ടി വീടുവിട്ട് പോയത്. ചങ്ങനാശ്ശേരിയില്‍ നിന്നുള്ള സിസിടിവി ദൃശ്യം മാത്രമായിരുന്നു പോലീസിന് ലഭിച്ചത്. കുട്ടിയുടെ ദൃശ്യങ്ങളടക്കം വാര്‍ത്ത വന്നതോടെയാണ് ട്രെയിന്‍ യാത്രക്കാരന്‍ തിരിച്ചറിഞ്ഞത്.