Agriculture

വീട്ടിലെ ആവശ്യത്തിനും മികച്ച വരുമാനത്തിനും വെണ്ട കൃഷി ചെയ്യാം

സാമ്പാർ ഉണ്ടാക്കാൻ ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറികളിൽ ഒരാളാണ് വെണ്ടക്ക. വീട്ടിലും നമ്മുക്ക് വെണ്ടക്ക കൃഷി ആരംഭിക്കാം. ഏക്കറുകണക്കിന് സ്ഥലം ഒന്നും വേണ്ട ഒരു ഇത്തിരി സ്ഥലത്തിലും നമ്മുക് വെണ്ടക്ക നട്ടുവളർത്താം വീട്ടിലെ ആവശ്യങ്ങൾക്കും വരുമാനം ഉണ്ടാക്കുന്നതിനും ഈ കൃഷി സഹായിക്കും.

കൃഷി ചെയ്യുന്ന വിധം

വിത്തുകള്‍ പാകിയാണ് വേണ്ട തൈകള്‍ മുളപ്പിക്കുന്നത്. നടുന്നതിന് മുന്‍പ് വിത്തുകള്‍ അല്‍പ്പ സമയം വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. സ്യുടോമോണസ് (ഇരുപതു ശതമാനം വീര്യം) ആണെങ്കില്‍ കൂടുതല്‍ നല്ലത്. വിത്തുകള്‍ വേഗം മുളക്കാനും രോഗപ്രതിരോധത്തിനും ഇത് നല്ലതാണ്. അടിവളമായി ചാണകപ്പൊടി ,എല്ലുപൊടി, വേപ്പിന്‍ പിണ്ണാക്ക് , ഉണങ്ങിയ കരിയില ഇവ ഇടാം. കമ്മ്യുണിസ്റ്റ് പച്ചയുടെ ഇലകള്‍ ഇടുന്നത് വെണ്ട കൃഷിയില്‍ നിമാവിരയെ അകറ്റും.

വിത്ത് നടുമ്പോള്‍ വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും ചെടികള്‍ തമ്മില്‍ 45 സെന്റിമീറ്ററും അകലം വരാന്‍ ശ്രദ്ധിക്കുക. ഗ്രോ ബാഗ്‌ / ചാക്കില്‍ എങ്കില്‍ ഒരു തൈ വീതം നടുക. വിത്തുകള്‍ 3-4 ദിവസം കൊണ്ട് മുളക്കും. ആരോഗ്യമുള്ള തൈകള്‍ നിര്‍ത്തുക. ആദ്യ 2 ആഴ്ച വളങ്ങള്‍ ഒന്നും വേണ്ട. ഇടയ്ക്കിടെ സ്യുഡോമോണസ് (ഇരുപതു ശതമാനം വീര്യം) തളിച്ച് കൊടുക്കാം. ചെടികള്‍ക്ക് 3-4 ഇലകള്‍ വന്നാല്‍ ചാണകപ്പൊടി , മണ്ണിര കമ്പോസ്റ്റ് ഒക്കെ ഇട്ടു കൊടുക്കാം. ദ്രവ രൂപത്തിലുള്ള വളങ്ങള്‍ കൊടുക്കാം.