കോയമ്പത്തൂർ:അമൃത സ്‌കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസ് കോളേജിലെ നാലാം വർഷ ബിരുദ വിദ്യാർത്ഥികൾ ഗ്രാമീണ കാർഷിക പ്രവർത്തി പരിചയം (RAWE) പ്രോഗ്രാമിൻ്റെ ഭാഗമായി കോയമ്പത്തൂർ ജില്ലയിലെ ദേവനാംപാളയം പഞ്ചായത്തിൽ ഗ്രാമീണ പങ്കാളിത്ത വിലയിരുത്തൽ (Participatory Rural Appraisal – PRA) സംഘടിപ്പിച്ചു
പരിപാടിയുടെ പ്രധാന ഉദ്ദേശ്യം ഗ്രാമത്തിലെ കർഷകർ നേരിടുന്ന കാർഷിക പ്രശ്നങ്ങളെ തിരിച്ചറിയുകയും അവയുടെ അടിസ്ഥാനകാരണങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നതായിരുന്നു. മാട്രിക്സ് റാങ്കിങ്, പ്രശ്നവൃക്ഷ (Problem Tree) വിശകലനം തുടങ്ങിയ ശാസ്ത്രീയ രീതികൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ പ്രശ്നങ്ങളെ വിശകലനം ചെയ്തു. കർഷകർ സജീവമായി പങ്കെടുത്തതോടൊപ്പം, അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് പരിപാടിയെ കൂടുതൽ ഫലപ്രദമാക്കി.
ഈ പ്രവർത്തനം കോളേജ് ഡീൻ ഡോ. സുധീഷ് മണാലിയുടെയും, മറ്റു അധ്യാപകരുടെയും മാർഗ്ഗനിർദ്ദേശത്തോടെ വിദ്യാർത്ഥികളായ അഭിൻ രാജ് പി വി, അഞ്ജന എസ് , അശ്വദീപ്തി എസ് , ജ്യോതിക എ ജി , കൃതി ആർ കെ , നന്ദന എം, സിദ്ധാർത്ഥ് സി,ശ്രീപാർവ്വതി ആർ, വസന്ത് എസ്, യാഷിക വി, എന്നിവർ പരിപാടിയുടെ ആസൂത്രണത്തിലും നടപ്പാക്കലിലും മുഖ്യ പങ്കു വഹിച്ചു.
പരിപാടിയിലൂടെ വിദ്യാർത്ഥികൾക്ക് ഗ്രാമീണ കാർഷിക സാഹചര്യങ്ങളെയും കർഷക സമൂഹത്തെയും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള അനുഭവസമ്പത്തും ലഭിച്ചു.
















