വീട്ടിൽ റോസ് ചെടി പെട്ടെന്ന് വളരുന്നില്ലേ? വളർന്നാലും പൂക്കൾ ഒന്നോ ഉണ്ടാവുന്നില്ലേ? എങ്കിൽ ഇതൊന്നു ചെയ്തുനോക്കു. വീട്ടിൽ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഉരുളകിഴങ്ങ്. ഇതുകൊണ്ട് നിങ്ങളുടെ പ്രശ്‌നം എല്ലാം മാറ്റിയെടുക്കാനാവും എങ്ങനെയെന്നല്ലേ ഇതാ ഇതൊന്നു ചെയ്തുനോക്കു.
ചെയ്യേണ്ട രീതി
ഉരളക്കിഴങ്ങിൽ നടാനുദ്ദേശിക്കുന്ന റോസ് കമ്പിനേക്കാൾ ചെറിയ ഒരു ദ്വാരം ഇടുക. സ്ക്രൂ, ഡ്രില്ലർ എന്നിവ ഉപയോഗിച്ചും ദ്വാരം ഇടാവുന്നതാണ്. ഡയഗണലായി മുറിച്ചെടുത്ത റോസക്കമ്പ്, ഒരു ഹോർമോൺ ജെൽ അല്ലെങ്കിൽ തേനിൽ റോസാ കമ്പ് മുക്കി എടുക്കണം.
ശേഷം തുളച്ച ഉരുളക്കിഴങ്ങിന്റെ ദ്വാരത്തിലേക്ക് റോസാ കമ്പ് വെക്കുക. ഉരുളക്കിഴങ്ങും റോസാപ്പൂവും ഒരുമിച്ച് കുറഞ്ഞത് മൂന്ന് ഇഞ്ച് നല്ല മണ്ണ് കൊണ്ട് മൂടുക. കുറച്ചു നാൾ കൊണ്ട് തന്നെ റോസകമ്പ് നന്നായി വളരുകയും പൂവിടുകയും ചെയ്യും.