Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

“ഇസ്ലാം” പേരിലേയുള്ളൂ, പ്രവൃത്തിയില്‍ “ചെകുത്താന്‍”: കാലന് മരണക്കുരുക്കിട്ട് മുറുക്കിയ നീതിന്യായം

എ. എസ്. അജയ് ദേവ് by എ. എസ്. അജയ് ദേവ്
May 20, 2024, 07:23 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ജിഷയെ കൊലപ്പെടുത്തിയ കാലന്‍ അമീറുള്‍ ഇസ്ലാമിന് പേരില്‍ മാത്രമേയുള്ളൂ ഇസ്ലാം എന്നുള്ളൂ, പ്രവൃത്തിയില്‍ ചെകുത്താനാണയാള്‍. ദാക്ഷണ്യമില്ലാത്ത, സ്ത്രീകളെ വെറും ഭോഗ വസ്തുവായി മാത്രം കാണുന്ന, കൊലപാതകത്തിന് മൃഗീയത ചാര്‍ത്തുന്ന കാലന്‍. ‘മനുഷ്യനെ സ്‌നേഹിക്കാന്‍’ ഉദ്‌ബോധിപ്പിക്കുന്ന ഇസ്ലാം മതത്തെ പറയിപ്പിക്കാന്‍ വേണ്ടിയാണ് ഈ ‘കാലനായ അമീറുള്‍’, ‘ഇസ്ലാം’ കൂടെചേര്‍ത്ത് പേരിട്ടിരിക്കുന്നതെന്ന് പറയാതെ വയ്യ.

 

നിയമം വിധിച്ച തൂക്കുകയര്‍ തലയില്‍ നിന്നൂരാന്‍ അവന്‍ ഹര്‍ജിയിലൂടെ ശ്രമിച്ചപ്പോഴാണ്‌, കോടതി ശക്തിയായി
വീണ്ടും മുറുക്കി ശ്വാസം മുട്ടിച്ചിരിക്കുന്നത്. ഇങ്ങനെയുള്ളവന്‍മാരുടെ വധശിക്ഷകള്‍ ശരിവെച്ച് സ്ത്രീകളുടെ അന്തസ്സുയര്‍ത്തുന്ന വിധികള്‍ പറയുന്ന, കോടതികളെ വിശ്വസിക്കാന്‍ വേറെന്തുവേണം മലയാളിക്ക്. ഒരു പെണ്‍കുട്ടിയുടെ ചോരയും നീരും ഊറ്റിക്കുടിച്ചിട്ട്, ഇറച്ചിവെട്ടുംപോലെ ജനനേന്ദ്രിയത്തെ വലിച്ചു കീറിയ കാമഭ്രാന്തനായിരുന്നില്ലേ അമീറുള്‍ ഇസ്ലാം എന്ന ബംഗാളുകാരന്‍.

എട്ടു വര്‍ഷത്തിനു മുമ്പ് നടന്ന ആ ക്രൂരമായ ബലാത്സംഘവും തുടര്‍ന്നു നടത്തിയ പൈശാചികമായ കൊലപാതകവും ഇന്നും ആരും മറന്നിട്ടില്ല. ഹൈക്കോര്‍ട്ടിന്റെ പടികള്‍ കയറി കോടതികളില്‍ നിറസാന്നിധ്യം അറിയിക്കേണ്ടിയിരുന്ന ഒരു അഭിഭാഷകയായിരുന്നു ജിഷ. പക്ഷെ, കാലന്‍ എത്തിയതോടെ എട്ടു വര്‍ഷം മുമ്പ് ആ അഭിഭാഷക വിദ്യാര്‍ത്ഥിനി ജീവിതത്തിന്റെ യവനികയിലേക്ക് മറഞ്ഞുപോയി. ഭൂമിയില്‍ ഇന്നോളം ഒരു പെണ്‍കുട്ടിയും അനുഭവിക്കാത്ത മരണ വേദനയും തിന്ന്..

ReadAlso:

വിഴിഞ്ഞം തുറമുഖം: നേട്ടം കൊയ്യാന്‍ തമിഴ്‌നാട്, 2,260 ഏക്കറില്‍ രണ്ടു വ്യവസായ പാര്‍ക്കുകള്‍, ലക്ഷ്യമിടുമന്നത് വിഴിഞ്ഞം വഴിയുള്ള കാര്‍ഗോ നീക്കം, വികസന പ്രവര്‍ത്തനങ്ങളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് കേരളം

കെ.എം സലിംകുമാറിന്റെ മരണവും ദലിത് സംഘടനകളുടെ ‘പേക്കൂത്തും’

ധീരന്‍മാരില്‍ ധീരനായ കരിമ്പനാല്‍ അപ്പച്ചന്‍ ഓര്‍മ്മയായി:105 പേരുടെ ജീവന്‍ രക്ഷിച്ചാണ് കാഞ്ഞിരപ്പള്ളിക്കാരന്‍ ധീരനായത്; നിയന്ത്രണം വിട്ട KSRTCയെ കൊക്കയില്‍ വീഴാതെ ജീപ്പിനിടിച്ച് തടഞ്ഞു നിര്‍ത്തി

കുഴിമാടത്തില്‍ കണ്ടത് കുട്ടികളുടെ അസ്ഥികള്‍, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍; യുദ്ധത്തില്‍ കീഴടങ്ങിയ 29 കുട്ടികളെ എന്തു ചെയ്തു? ചെമ്മാനി സിന്ധുപതി പ്രദേശങ്ങളില്‍ നിന്ന് കണ്ടെത്തിയത് എന്താണ്?

സുരേഷ് ഗോപിയുടെ നിശബ്ദത: ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം; ജാനകി സിനിമയ്‌ക്കെതിരായ സെന്‍സര്‍ ബോര്‍ഡ് നടപടിയില്‍ പ്രതികരിച്ച് കെ.സി. വേണുഗോപാല്‍ MP

തുടര്‍ന്ന് പോലീസ് അന്വേഷണം. പ്രതിയെ പിടികൂടാന്‍ ഒരുക്കിയ പദ്ധതികള്‍. പഴുതടച്ച തെളിവുശേഖരണം. അതിനിടയില്‍ രാഷ്ട്രീയ കഥകള്‍ വേറെയും മാറി മറിഞ്ഞു. എന്നിട്ടും, അന്വേഷണത്തിന്റെ വഴിപിഴച്ചു പോയപ്പോഴൊക്കെ പോലീസ് ശക്തമായി ഇടപെട്ടു. പുതിയ അന്വേഷണ സംഘം വന്നു. ടീമുകള്‍ ഒറ്റയ്ക്കും സംഘമായുമൊക്കെ അന്വേഷിച്ചു. കൂട്ടിയും കിഴിച്ചും മുന്നോട്ട്. പഴുതുകളെല്ലാം അടഞ്ഞെന്നുറപ്പായതോടെ അമീറുള്‍ ഇസ്ലാം എന്ന കാമവെറിയന്‍ കൊലയാളിയെ ക്ലിപ്പിട്ടു. പിന്നെ, കോടതിയും വാദങ്ങളും. ഒടുവില്‍ വിധി വന്നു. ജിഷയെ കൊല്ലാന്‍ സ്വയം വിധിയെഴുതിയ അമീറുള്‍ ഇസ്ലാമിനെ നിയമപരമായി കോടതി കൊല്ലാന്‍ തീരുമാനിച്ചു.

വധശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് അമീറുള്‍ ഇസ്ലാം കോടതിയില്‍ നിന്നതെന്ന് അന്നത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. സൗമ്യ വധക്കേസിലെ ഗോവിന്ദചാമിയും ഇതേ മനോഭാവത്തോടെയാണ് കോടതിയില്‍ നിന്നതെന്ന് വക്കീലന്‍മാര്‍ പറഞ്ഞിട്ടുണ്ട്. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച ശേഷം, മൃഗീയമായി കൊല്ലാനുള്ള കഴിവ് ജന്‍മനാ കുറ്റവാസനയുള്ള ക്രിമിനലുകള്‍ക്കേ ഉണ്ടാകൂ. അങ്ങനെയുള്ള ഒരു ക്രിമിനലാണ് അമീറുള്‍ ഇസ്ലാം. വധശിക്ഷ കുറവു ചെയ്യണമെന്ന ഇസ്ലാമിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് കോടതി സര്‍ക്കാരിന്റെ വധശിക്ഷ നടപ്പാക്കാനുള്ള ആവശ്യത്തെ അടിവരയിട്ട് ഉറപ്പിച്ചത്.

കുറ്റപത്രത്തിലെ അമീറുള്‍ ഇസ്ലാമിന്റെ മൊഴി 

വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കി വൈകിട്ട് അഞ്ചുമണിയോടടുത്ത് യുവതിയുടെ വട്ടോളിപ്പടിയിലെ വീട്ടിലെത്തി. വാതില്‍ പൂട്ടിയിട്ടില്ലായിരുന്നു. വാതിലിനടുത്തെത്തിയപ്പോള്‍ തന്നെ ഉള്ളില്‍ നില്‍ക്കുകയായിരുന്ന യുവതി എന്നെ കണ്ടു. ഉടന്‍ അവള്‍ പുറത്തേക്കുവന്ന് എന്നോടു കടന്നുപോകാന്‍ പറഞ്ഞ് ചെരുപ്പ് ഊരി മുഖത്തടിച്ചു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ പകച്ചുപോയി. എതാനും മിനിട്ടുകള്‍ അവിടെ നിന്നു. തിരിച്ച് അല്‍പദൂരം നടന്നപ്പോള്‍ അവരെ അനുഭവിക്കണമെന്ന തോന്നല്‍ ശക്തമായി. തിരിച്ചുവരുമ്പോള്‍ യുവതി വാതില്‍ക്കല്‍ തന്നെ നില്‍ക്കുകയായിരുന്നു. ഞാന്‍ ശക്തിയായി തള്ളി അവളെ വീടിനുള്ളിലാക്കി. ഉള്ളിലേക്ക് കടന്നപ്പോള്‍ ചാടിയെഴുന്നേറ്റ യുവതി എന്നെ ബലപ്രയോഗത്തിലൂടെ പുറത്താക്കാന്‍ ശ്രമിച്ചു.

ഇതിനിടയില്‍ ഞാന്‍ കാല്‍ കൊണ്ട് തുറന്നുകിടന്ന വാതില്‍ അടച്ചു. മല്‍പ്പിടുത്തത്തിനിടയില്‍ പിന്നില്‍നിന്നും കെട്ടിപ്പുണരാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ കൈയില്‍ കടിച്ചു. ഈയവസരത്തില്‍ ഞാന്‍ അവളുടെ തോളിലും കടിച്ചു. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്തിയെടുത്തു. പിന്നീട് നടന്ന പിടിവലിയില്‍ യുവതിയുടെ മുഖത്തും ദേഹത്തുമെല്ലാം പലവട്ടം കത്തി കൊണ്ടുകുത്തി. കത്തിപിടിച്ചിരുന്ന കയ്യില്‍ യുവതി ബലമായി പിടിച്ചിരുന്നതിനാല്‍ കുത്തും വെട്ടുമൊന്നും ഉദ്ദേശിച്ച രീതിയില്‍ ഏറ്റില്ല. ഇതിനിടയില്‍ യുവതിയുടെ ചുരിദാര്‍ ബോട്ടം വലിച്ചഴിച്ചു. ഇത് നേരയാക്കുന്നതിലേക്ക് അവര്‍ ഒരു നിമിഷം തിരിഞ്ഞു. ഈ സമയം ശരീരത്തോടു ചേര്‍ത്തുപിടിച്ച് മുതുകില്‍ കുത്തി. അപ്പോഴും യുവതിയുടെ ശക്തി കുറഞ്ഞില്ല. പിന്നീട് കഴുത്തില്‍ കത്തി കുത്തിയിറക്കി.

ഈ സമയം കഴുത്തില്‍ ചുറ്റിയിരുന്ന ഷാള്‍ മുറുക്കി ഒച്ച പുറത്തുവരാതിരിക്കാനും ശ്രമിച്ചു. ഇതോടെ യുവതിയുടെ നിലതെറ്റി. അവള്‍ നിലത്തുവീണു. പിന്നെ മുന്നിലെ മുറിയിലെത്തി കതകിന്റെ ബോള്‍ട്ട് ഇട്ടു. ഈ സമയം വെള്ളമെടുക്കാനായിരിക്കണം അവള്‍ അടുക്കളയുടെ ഭാഗത്തേക്ക് നിരങ്ങി നീങ്ങി. പിന്നാലെയെത്തി ഞാന്‍ അവളെ മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു. ഈ സമയം അര്‍ദ്ധബോധാവസ്ഥയിലായ അവള്‍ വെള്ളം ചോദിച്ചു. ഉടന്‍ ഞാന്‍ കൈയിലുണ്ടായിരുന്ന മദ്യം വായിലൊഴിച്ചു കൊടുത്തു. അത്യാര്‍ത്തിയോടെ അവളത് ഉള്ളിലാക്കി. തുടര്‍ന്നു താന്‍ ലൈംഗിക ബന്ധത്തിന് തയ്യാറായി. ദുര്‍ബലയായിരുന്നെങ്കിലും ഈയവസരത്തിലും യുവതിയുടെ നേരിയ പ്രതിഷേധമുണ്ടായിരുന്നു. നിലത്ത് കുനിഞ്ഞിരുന്ന് മുട്ടുകാല്‍ കൊണ്ട് ചരിഞ്ഞുകിടന്നിരുന്ന യുവതിയുടെ കാലുകള്‍ അകറ്റാന്‍ ശ്രമച്ചു.

എന്നാല്‍ ഏറെ പണിപ്പെട്ടിട്ടും ഇതിനുള്ള നീക്കം വിജയിച്ചില്ല. ഇതോടെ അവളോടുള്ള ദേഷ്യം ഇരട്ടിയായി. പിന്നെ കത്തിയെടുത്ത് ജനനേന്ദ്രിയത്തില്‍ പലതവണ കുത്തി. ശരീരത്തിന്റെ ചലനം നിലയ്ക്കുന്നതുവരെ നോക്കി നിന്നു. മരണം ഉറപ്പായതോടെ വീടിന്റെ മുന്‍വാതിലിന് സമീപം സ്ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് ജനാലയിലൂടെ പുറത്തേക്ക് നോക്കി. പരിസരത്ത് ആരുമില്ലെന്ന് ഉറപ്പായപ്പോള്‍ പിന്നിലെ വാതിലിലൂടെ പുറത്തിറങ്ങി സ്ഥലം വിട്ടു. അമീറുള്‍ ഇസ്ലാമിന്റെ മൊഴിയില്‍ പരാമര്‍ശിച്ചിട്ടുള്ള വിവരങ്ങളെല്ലാം സാഹചര്യത്തെളിവുകളുമായി പൊരുത്തപ്പെടുന്നതാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. യുവതിയുടെ കടിയേറ്റതിനെത്തുടര്‍ന്ന് കൈയില്‍ രക്തമൊഴുകിയിരുന്ന അവസരത്തിലാണ് അമീറുള്‍ ഇസ്ലാം മുന്നിലെ കതകിന്റെ ബോള്‍ട്ട് ഇട്ടത്.

ഇതേത്തുടര്‍ന്ന് ബോള്‍ട്ടില്‍ പറ്റിപിടിച്ച രക്തക്കറ കേസില്‍ നിര്‍ണ്ണായക തെളിവായി മാറി. മദ്യം വാങ്ങാന്‍ സ്ഥിരമായി കുറുപ്പംപടിയിലെ ബീവറേജസിലേക്ക് പോയിരുന്ന അവസരത്തിലാണ് യുവതിയില്‍ താന്‍ ആകൃഷ്ടനായതെന്നാണ് അമീറുള്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. യുവതിയുടെ വീടിനടുത്തുള്ള കനാല്‍ബണ്ട് റോഡ് വഴിയായിരുന്നു ഇയാളുടെ മദ്യശാലയിലേക്കുള്ള യാത്ര. ഈ സമയം വീടിന് മുന്നില്‍ ജിഷയുണ്ടെങ്കില്‍ താന്‍ ചുളമടിച്ച് വിളിക്കുകയും ഗോഷ്ടികള്‍ കാണിക്കുകയും ചെയ്യുമായിരുന്നെന്നും ഇതില്‍ യുവതി എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെരുപ്പൂരി കാണിക്കുകയും മറ്റും ചെയ്തിട്ടുണ്ടെന്നും ഇയാള്‍ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് കോടതി അംഗീകരിച്ച് വധശിക്ഷ വിധിച്ചതും. ഹൈക്കോടതിയും ഈ വിധി മുഖവിലയ്‌ക്കെടുത്തു.

നിര്‍ണായക തെളിവുകള്‍

ശ്രീലേഖയുടെ മൊഴി. പ്രതിയുടെ കടിയേറ്റ് നിയമവിദ്യാര്‍ഥിനിയുടെ ശരീരത്തിലുണ്ടായ മുറിവ്. മുറിവ് സൂചിപ്പിക്കുന്ന പല്ലിന്റെ വിടവ്. വീടിനു 100 മീറ്റര്‍ മാറി ലഭിച്ച, പ്രതിയുടേതെന്നു കരുതുന്ന ചെരിപ്പ്. കൊലപാതകത്തിനുപയോഗിച്ച കത്തി. വിദ്യാര്‍ഥിനിയുടെ വസ്ത്രത്തില്‍ അവശേഷിച്ച പ്രതിയുടെ ഉമിനീര്. ഇതില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എ. വിദ്യാര്‍ഥിനിയുടെ നഖത്തില്‍നിന്നു ലഭിച്ച, പ്രതിയുടെ തൊലി. ഇതില്‍നിന്നു വേര്‍തിരിച്ചെടുത്ത ഡിഎന്‍എ. മഞ്ഞ ഷര്‍ട്ട്. ഇതില്‍, പല്ലിന്റെ വിടവ് സംബന്ധിച്ച സൂചന പൊലീസിനെ പിന്നീട് കുറേ കുഴക്കി. ഇതുസംബന്ധിച്ച ശാസ്ത്രീയ അഭിപ്രായ പ്രകടനങ്ങള്‍ പിന്നീട് ഏറെ വിവാദത്തിലേക്കു നയിക്കുകയും ചെയ്തു.

പോലീസ് അന്വേഷണവും വധശിക്ഷയും

2016 ഏപ്രില്‍ 28ന് രാത്രി എട്ടു മണിയോടെയാണ് പെരുമ്പാവൂര്‍ കുറുപ്പം പടിയിലെ കനാല്‍ പുറമ്പോക്കിലുളള ഒറ്റമുറി ഷെഡില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഏപ്രില്‍ 30നു പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു. കൂലിപ്പണി ചെയ്യുന്ന അമ്മയോടൊപ്പമായിരുന്നു ജിഷയുടെ താമസം. മെയ് 4 പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. പീഡന ശ്രമത്തിനിടെ മുപ്പത്തിയെട്ട് തവണയാണ് ജിഷയ്ക്ക് കുത്തേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കഴുത്തിലെ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്തി. നിര്‍മാണ തൊഴിലാളികള്‍ ധരിക്കുന്ന തരം ചെരുപ്പ് വിദ്യാര്‍ത്ഥിനിയുടെ വീടിന്റെ പരിസരത്തുനിന്നു പൊലീസ് കണ്ടെത്തി.

പിന്നീട് കൊലപാതകത്തെക്കുറിച്ചുള്ള എന്തെങ്കിലും സൂചനകള്‍ക്കായി പ്രദേശത്തെ കുടിയേറ്റ തൊഴിലാളികളെക്കുറിച്ചു ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് പെരുമ്പാവൂര്‍ ഡിവൈഎസ്പി അനില്‍കുമാറിനെ ഒഴിവാക്കി ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എ.ബി. ജിജിമോനു ചുമതല നല്‍കി. കൊലയാളിയുടെ ഡിഎന്‍എ വിവരങ്ങള്‍ പൊലീസിനു കിട്ടിയെങ്കിലും നിലവില്‍ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡിഎന്‍എ ചേര്‍ന്നില്ല. എന്നാല്‍ പ്രതി നിര്‍മാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിക്കുകയും കൊലയാളിയെ തേടി പൊലീസ് സംഘം ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക് പോകുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. ജിഷയ്ക്ക് വേഗത്തില്‍ നീതി നേടിക്കൊടുക്കണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഹാഷ് ടാഗ് സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചു.

തുടര്‍ന്ന് നിലവിലുണ്ടായിരുന്ന അന്വേഷണ സംഘത്തെ മാറ്റി എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം നിലവില്‍ വന്നു. പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു.മരണവുമായി ബന്ധപ്പെട്ട് നിയമവിദ്യാര്‍ത്ഥിനിയുടെ വീടിന് പരിസരത്തുളള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തു. സംശയാടിസ്ഥാനത്തില്‍ 25 പേരെ കസ്റ്റഡിയിലെടുത്തു. പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു.അവസാനം 2016 ജൂണ്‍ 14ന് ഊരും പേരുമാറ്റി കാര്‍ വര്‍ക് ഷോപ്പില്‍ ജോലി ചെയ്യുകയായിരുന്ന പ്രതിയായ അമീറുല്‍ ഇസ്ലാമിനെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റുചെയ്തു. പിന്നീട് 2016 സെപ്റ്റംബര്‍ 16ന് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു. ഒടുവില്‍ 2017 ഡിസംബര്‍ 14ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പ്രതിക്ക് വധശിക്ഷ വിധിക്കുകയായിരുന്നു.

Tags: PERUMBAVOORJISHA MURDER CASEperumbavoor jishaameerul islamHANGING TILL DEATHLLB STUDENT

Latest News

ഓപ്പറേഷന്‍ ഡി-ഹണ്ട്; 123 പേർ അറസ്റ്റിൽ

നവഗ്രഹ പ്രതിഷ്ഠയ്ക്കായി ശബരിമല നട തുറന്നു, പ്രതിഷ്ഠ ജൂലൈ 13ന്

അനധികൃത സിലിക്കാമണൽ ഖനനം:യുവ വ്യവസായിയുടെ ഒറ്റയാൾ സമരം

കഴക്കൂട്ടത്തെ സർക്കിൾ ഇൻസ്പെക്ടറുടെ മരണം; ദുരൂഹതയെന്ന് കുടുംബം

പാലക്കാട്‌ കാർ തീപിടിച്ചുണ്ടായ അപകടം; പൊള്ളലേറ്റ അമ്മയും മക്കളും ഗുരുതരാവസ്ഥയിൽ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.