Features

‘ഇടവമാസത്തിലെ രേവതി നക്ഷത്രക്കാരൻ’! സൗഭാഗ്യങ്ങൾ എത്രയൊക്കെ നേടിയാലും ഇന്നും ലാലേട്ടന്റെ തീരാ വേദന ഇത് മാത്രമാണ്; താര രാജാവിന് 64 ആം പിറന്നാൾ!

അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമേ മലയാള സിനിമയുടെ ഈ ബിഗ് ബ്രാൻഡ് എം എന്ന് വിശേഷിക്കുന്ന ലാലേട്ടന്റെ ഈ വേദന അറിയുള്ളു

മലയാള സിനിമയുടെ സൂപ്പർ സ്റ്റാർ അല്ലെങ്കിൽ താരരാജാവ് നമ്മുടെയൊക്കെ പ്രീയപ്പെട്ട ലാലേട്ടൻ ഇന്ന് അദ്ദേഹത്തിന്റെ 64 ആം ജന്മദിനം ആഘോഷിക്കുകയാണ്. അഭിനയ കലയുടെ വിശിഷ്ട പാഠപുസ്തകം ഇന്ന് ലാലേട്ടനെ വിശേഷിപ്പിക്കാത്ത ഒരു മലയാളി പോലും ഉണ്ടാവില്ല. വ്യത്യസ്തമായ കഥാപാത്രങ്ങളെ ഇത്രയേറെ അനായാസമായി അവതരിപ്പിക്കാൻ തരത്തിൽ ചുരുക്കം ചില നടന്മാരെ ലോകത്ത് ഉള്ളൂ. അവരിൽ ഒരാളാണ് പകരം വയ്ക്കാൻ പോലും ഒരു ആളില്ല എന്ന് നമ്മളൊക്കെ അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ.

ക്യാമറയ്ക്ക് പിന്നിൽ അലസമായി നിന്നിരുന്ന ഒരാൾ ആക്ഷൻ പറഞ്ഞുകഴിയുമ്പോൾ എങ്ങനെയാണ് കഥാപാത്രമായി മാറുന്നതെന്നും ഞങ്ങളുടെ മുടിയിഴകൾ പോലും അഭിനയിക്കുന്നു എന്നതും അത്ഭുതം തോന്നിപ്പിച്ചിട്ടുണ്ട് എന്ന് മുൻപും പലരും പറഞ്ഞിട്ടുള്ളതാണ്. ഇതൊക്കെ കേൾക്കുമ്പോൾ നമുക്ക് തോന്നാറുള്ളത് ജനിച്ചത് തന്നെ നടൻ ആവാൻ വേണ്ടിയാണ് എന്നതാണ്.

1960 മെയ് 21 ആം തീയതി ആയിരുന്നു സർക്കാർ ജീവനക്കാരനായിരുന്ന വിശ്വനാഥൻ നായരുടെയും ശാന്താകുമാരിയുടെയും രണ്ടാമത്തെ മകനായി ഈ ഇടവമാസത്തിലെ രേവതി നക്ഷത്രക്കാരന്റെ ജനനം. പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ആയിരുന്നു മലയാളികളുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ ജനിച്ചത്. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു.

അംഗീകാരങ്ങളും ബഹുമതികളും നിരവധി നേടി ഇന്ത്യൻ സിനിമയുടെ ഉച്ചസ്ഥായിയിൽ എത്തി നിൽക്കുമ്പോഴും സൗഭാഗ്യങ്ങൾ നിരവധി വാരികൂട്ടുമ്പോഴും ലാലേട്ടന്റെ ഏറ്റവും വലിയ ഒരു സ്വകാര്യ വേദനയുണ്ട്. അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും മാത്രമേ മലയാള സിനിമയുടെ ഈ ബിഗ് ബ്രാൻഡ് എം എന്ന് വിശേഷിക്കുന്ന ലാലേട്ടന്റെ ഈ വേദന അറിയുള്ളു. ലാലേട്ടൻ ഇന്നും ഓർത്തോർത്ത് നീറുന്ന ആ വലിയ വേദന തന്റെ ഏക സഹോദരന്റെ മരണം ആണ്. കിളിക്കൊഞ്ചൽ എന്ന സിനിമയിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ച പ്യാരിലാൽ ആയിരുന്നു ലാലേട്ടന്റെ ജേഷ്ഠൻ. അദ്ദേഹം 24 വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടിരുന്നു.

ബിസിനസുകാരനായ പ്യാരിലാൽ 48 ആം വയസ്സിൽ ഹൃദയസ്തംഭനം മൂലമാണ് മരണപ്പെട്ടത്. ലാലേട്ടന്റെ തീരാവേദനകളിൽ ഒന്ന് തന്നെ ആയിരുന്നു കൂടെപ്പിറപ്പിന്റെ അകാല മരണം. സഹോദരനോട് അത്രയേറെ സ്നേഹവും അടുപ്പവും ഉണ്ടായിരുന്ന ആളായിരുന്നു മോഹൻലാൽ. തനിക്ക് ഇന്നും ലഭിക്കുന്ന ഓരോ ബഹുമതികൾക്ക് മുന്നിലും വേദനയോടെ തന്റെ സഹോദരനെ ഓർത്തു നിൽക്കുന്ന ലാലേട്ടനെ നമ്മൾ നിരവധി തവണ കണ്ടിട്ടുള്ളതാണ്. നല്ലൊരു ഗായകനും നടനും കൂടി ആയിരുന്നു പ്യാരിലാൽ. ചേട്ടനും അനിയനും എന്നതിനേക്കാൾ സുഹൃത്തുക്കളെ പോലെ ആയിരുന്നു ഇവരുടെ ബന്ധം. മോഹൻലാലിനെക്കാൾ എട്ടു വയസ് പ്രായം കൂടുതൽ ആയിരുന്നു പ്യാരിലാലിന്.

തിരുവനന്തപുരത്തെ സ്‌കൂൾ വിദ്യാഭ്യാസ ഘട്ടത്തിൽ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു പ്രിയദർശനും എംജി ശ്രീകുമാറും. പഠനകാലത്ത് തന്നെ നാടകങ്ങളിലും അഭിനയത്തിലും അദ്ദേഹം കാണിച്ച മികവ് തന്നെ ആയിരുന്നു ഇന്നും ഒരു നടനായി തീരാനുള്ള അദ്ദേഹത്തിന്റെ ആകെ കൈമുതൽ.

അന്തരിച്ച തമിഴ് നടനും, നിർമ്മാതാവുമായ കെ. ബാലാജിയുടെ മകൾ സുചിത്രയെയാണ്‌ മോഹൻലാൽ വിവാഹം ചെയ്തിരിക്കുന്നത്. ഇവർക്ക് രണ്ടു മക്കളുണ്ട്. മകൻ പ്രണവ് അച്ഛന്റെ വഴിയേ സിനിമയിലേക്ക് എത്തിയപ്പോൾ മകൾ വിസ്മയ പഠനവുമായി തിരക്കിലാണ്.

,, mohanlal brother, what happended to mohanlal brother, mohanlal age, mohanlal brother age, mohanlal family, mohanlal about brother death