കാലവർഷം വന്നെത്തി. കുരുമുളക് നടാൻ പറ്റിയ സമയം ഇതാണ്. മഴയിലൂടെയാണ് കുരുമുളകിൻറെ പരാഗണം സംഭവിക്കുന്നത്. അതുകൊണ്ടുതന്നെ ഈ മഴക്കാലം അതിനുവേണ്ടി ഉപയോഗിക്കുന്നതാണ് ഉത്തമം. നല്ല മഴയും ഇതുമായ ചൂടും ഉണ്ടെങ്കിൽ കുരുമുളക് നല്ല രീതിയിൽ കൃഷി ചെയ്യാം.
എന്നാൽ കുരുമുളക് കൃഷിയെ ദോഷകരമായി ബാധിക്കുന്നത് അതിനു സംഭവിക്കുന്ന വാട്ടരോഗമാണ്. ഈ രോഗം പിടിപെട്ടാൽ രണ്ടുമൂന്നു വർഷം കൊണ്ട് വള്ളികൾ പൂർണമായും നശിച്ചു പോകുന്നു. അതിനാൽ സാവധാനം വാട്ട രോഗമെന്നാണ് ഇത് അറിയപ്പെടുന്നത്.
കുരുമുളകിൻറെ ഉൽപ്പാദനശേഷിയെ ഇത് പ്രതികൂലമായ ബാധിക്കും. ഇത് നിയന്ത്രിക്കുന്നത് എങ്ങനെയെന്നാണ് വിശദീകരിക്കുന്നത്…
രോഗലക്ഷണം
ഇലകൾക്ക് മഞ്ഞ നിറമാണ് ആദ്യമായി കണ്ടു വരുന്ന രോഗലക്ഷണം. നിമാവിരകളുടെ അക്രമണത്താൽ ഉണ്ടാകുന്ന മുറിവുകളിൽ കൂടി ചില കുമിളകളും വേരിൽ പ്രവേശിക്കുന്നു. അതു മൂലം വേരുകൾ അഴുകുകയും മണ്ണിൽ നിന്ന് ജലവും പോഷകമൂല്യങ്ങളും വലിച്ചെടുക്കാനുള്ള വേരിൻ്റെ കഴിവ് നശിക്കുന്നു. ഇതാണ് ചെടികൾ വാടാൻ കാരണമാകുന്നത്. മഞ്ഞനിറം ബാധിച്ച ഇലകൾ പതുക്കെ പതുക്കെ ഉണങ്ങി കരിഞ്ഞു പോകുന്നു. കുരുമുളക് തിരികൾ കൂട്ടത്തോടെ വാടി വീഴുന്നു.
നിയന്ത്രണ മാർഗ്ഗങ്ങൾ
ആരോഗ്യമുള്ള നടീൽ വസ്‌തുക്കൾ ഉപയോഗിക്കുക. (പൗർണമി എന്ന ഇനം രോഗപ്രതിരോധ ശക്തിയുള്ളതായി അവകാശപ്പെടുന്നു.) പോട്ടിംഗ് നേഴ്സറിയിലെ പോട്ടിംഗ് മിശ്രിതത്തിൽ ട്രൈക്കോഡെർമ്മ പോലുള്ള ജൈവ ഉപാധികൾ ഉപയോഗിക്കുന്നത്