നാട്ടില്‍ ഏതു സ്ഥലത്തും നല്ല പോലെ പയർ വളരും. വള്ളിപ്പയറും കുറ്റിപ്പയറും രണ്ടിനങ്ങളുണ്ടെങ്കിലും വള്ളിപ്പയറാണ് കർഷകർ കൂടുതലായി കൃഷി ചെയ്യുന്നത്. കൂടുതൽ ലാഭം നേടിക്കൊടുക്കുന്നതും പയർതന്നെയാണ്.
മഴക്കാലത്ത് ഒരുപാട് വെല്ലുവിളിയുള്ള ഒരു വിളയാണ് പയർ. കൃഷി ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഉണ്ട്. ഒന്ന് ഗ്രോബാഗിൽ ഒരുകാരണവശാലും വെള്ളം കെട്ടി നിൽക്കരുത്. രണ്ട് വിര ശല്യം. ഇവയെ ഒന്ന് തടഞ്ഞു കഴിഞ്ഞാൽ പയർകൃഷി മഴക്കാലത്ത് നല്ല വിളവ് ലഭിക്കുന്ന ഒരു വിളയാണ്.
പയർ നടുന്നത് ഗ്രോബാഗിലും, നടീൽ മിശ്രിതലും, തടത്തിലും, വെള്ളത്തിൽ കുതിർത്ത വിത്തുകൾ നേരിട്ട് പാകി പന്തലൊരുക്കി വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. പ്രധാനമായും പയർ വിളകളിൽ കണ്ടുവരുന്ന ആക്രമണം മുഞ്ഞ, തണ്ട് പുഴുക്കൾ. വേപ്പെണ്ണ, ഉണക്ക എന്നിവ ചേർത്തുള്ള മിശ്രിതം നാലിരട്ടി വെള്ളത്തിൽ ഉപയോഗിക്കാം.
ലോല, റീനു, സുമന്ത് എന്നിവയാണ് പ്രതിരോധ ശേഷിയുള്ള വിത്തുകൾ. ഏകദേശം 60 ദിവസം മുതൽ മൂന്ന് മാസം വരെ രണ്ടു ദിവസങ്ങളിൽ ഇടവിട്ട് വിളവെടുക്കാൻ സാധിക്കുന്നതാണ്.