Agriculture

പേരക്ക തറവരെ കായ്ക്കും ഇങ്ങനെ ചെയ്താൽ മതി

ഉഷ്ണമേഖലയിലെ ആപ്പിള്‍ എന്ന അറിയപ്പെടുന്ന പേരയ്ക്ക ധാരാളം പോഷകഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള പഴമാണ്. ഇന്ത്യയില്‍ എന്നിവിടങ്ങളില്‍ വ്യാപകമായി കൃഷി ചെയ്തു വരുന്നു. പതിനേഴാം നൂറ്റാണ്ടില്‍ മാത്രം ഇന്ത്യയിലെത്തിയ പഴവര്‍ഗ്ഗമാണ് പേര. മെക്‌സിക്കോ, മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്കയുടെ വടക്കു ഭാഗം എന്നിവിടങ്ങളിലാണ് പേരയുടെ ജന്മദേശം.

എല്ലാത്തരം മണ്ണിലും വളരാന്‍ യോജിച്ച ഒരു ഫലവൃക്ഷസസ്യമാണിത്. കൂടുതല്‍ നല്ലത് വരണ്ട കാലാവസ്ഥയും, നീര്‍വാഴ്ച്ചയുള്ള ചുവന്ന പശിമരാശി മണ്ണുമാണ്. ആവശ്യത്തിന് സൂര്യപ്രകാശം വേണം. മാവ്, വാഴ, നാരങ്ങ എന്നിവ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും ഉല്‍പ്പാദിപ്പിച്ച് വിറ്റഴിക്കപ്പെടുന്ന അടുത്ത പഴമാണ് പേര. നമുക്ക് കൃഷി രീതി എങ്ങനെ എന്ന് നോക്കാം

കൃഷി ചെയ്യേണ്ട വിധം

പേരക്കയുടെ നല്ല ഉയർന്ന നിലവാരമുള്ള ഹൈബ്രീഡ് തൈകൾ നഴ്‌സറിയിലൊക്കെ ലഭ്യമാണ്. അതുപോലെ തന്നെ ബഡിങ്ങും ഗ്രാഫ്റ്റിങ്ങും ചെയ്ത തൈകളൊക്കെ നമുക്ക് കിട്ടും. നമുക്ക് വളരെ എളുപ്പത്തിൽ ഐർലയറിങ് രീതിയിലൂടെ നല്ല മാതൃഗുണമുള്ള തൈകൾ വളർത്തിയെടുക്കാം എന്ന് നോക്കാം. ആദ്യമായി നല്ല ഈർപ്പമുള്ള ചകിരിചോറ് എടുക്കുക, മണ്ണ് വെച്ചും ചെയ്യാം. ശേഷം നടാൻ വേണ്ടി നല്ല ഒരു പേരകംപ്പ് എടുക്കുക. വിരൽ വണ്ണത്തിലുള്ള കമ്പെടുക്കാൻ പ്രത്യേകിച്ച് ശ്രദ്ധിക്കുക .

അതാണ് നമ്മുടെ കൃഷിക്ക് ഏറ്റവും നല്ലത്. ഒരു ഇഞ്ച് നീളത്തിൽ രണ്ടു സൈഡും മുറിച്ചു അതിന്റെ തൊലി എടുത്ത് കളയുക. നന്നായി സൂക്ഷിച്ച തന്നെ മുറിച്ചെടുക്കണം. ഒരുപാട് ശിഖരങ്ങൾ ഉള്ളത് തന്നെ എടുക്കുന്നത് കൂടുതൽ ആരോഗ്യത്തോടെ തൈ വളരുവാൻ സഹായിക്കുന്നു. ശേഷം തൊലി കളഞ്ഞ സ്ഥലത്തു നന്നായി കത്തി കൊണ്ട് ചുരണ്ടുക. അങ്ങനെ ചെയ്യുന്നത് കൊണ്ട് അവിടെ പുതിയ തൊലി വരാതിരിക്കുകയും അവിടെ വേര് ഉണ്ടാവാൻ സഹായിക്കുന്നു. മുറിച്ചഭാഗത് ചകിരിച്ചോറ് വെച്ച് നന്നായി മൂടി കെട്ടുക. കുറച്ച നാൾ കഴിയുമ്പോളേക്കും അവിടെ വേര് വന്നിട്ടുണ്ടാകും. ശേഷം കെട്ടഴിച്ച നല്ല സൂര്യ പ്രകാശം തട്ടുന്ന സ്ഥലത്തു നടുക. ചുവട്ടിൽ തന്നെ പേര കായ്ക്കുന്ന പേരുകൾ ഉണ്ടാക്കി എടുക്കാൻ കഴിയും.