പ്രതിരോധശേഷിക്കും ശരീരത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് കസ്റ്റാര്‍ഡ് ആപ്പിള്‍. ആത്തച്ചക്ക, സീതപ്പഴം എന്നീ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴം രുചിയില്‍ മാത്രമല്ല ആരോഗ്യത്തിനും ഗുണപ്രദമാണ്. വിറ്റാമിനുകള്‍, ധാതുക്കള്‍, അയണ്‍, കാത്സ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയവയാല്‍ സമ്പന്നമായ സീതപ്പഴം ആരോഗ്യകരമായ പഴങ്ങളുടെ പട്ടികയിലുള്ളതാണ്.
കേരളത്തിലെ എല്ലാത്തരം കാലാവസ്ഥയിലും മണ്ണുകളിലും ഈ പഴച്ചെടി നന്നായി വളരും.ചരൽ കലർന്ന ചെമ്മൺ പ്രദേശമാണ് കൂടുതൽ വിളവ് തരിക തുറന്ന സ്ഥലത്തും തണലിലും വളരുന്ന ഈ ചെറിയ മരത്തിനു കാര്യമായ പരിചരണം ആവശ്യമില്ല . വിത്തുകൾ പാകി മുളപ്പിക്കുന്ന തൈകളാണ് പ്രധാന നടീൽവസ്തു വംശ ശുദ്ധിക്കും കനത്ത വിളവിനും മുകുളനം, ഒട്ടിക്കൽ രീതികൾ.
പരീക്ഷിക്കാം.മഴക്കാലമാണ് തൈകൾ നടുന്നതിനു യോചിച്ച സമയം.മഴക്കാലത്തുണ്ടാകുന്ന പുഷ്പങ്ങളിൽനിന്ന് താരതമ്യേന നല്ല വിള കിട്ടുന്നു. .ഫലപ്രദമായ പരാഗണം ഈ സമയത്തു നടക്കുന്നത് നന്നായി പൂക്കുന്നതിനും കൂടുതൽ കായ്കൾ ഉണ്ടാകുന്നതിനും സഹായിക്കുന്നു . തൈകൾ നടാൻ 60 സെ.മി വീതിയും 60 സെ.മി നീളവും 45സെ.മീറ്റർ താഴ്ചയുമുള്ള കുഴികൾ എടുത്ത് .അതിൽ കമ്പോസ്റ്റും മേൽമണ്ണും കലർത്തി നിറയ്ക്കണം. ആവശ്യത്തിന് ജലസേചനം ചെയ്യണം.
തൈ നട്ട് 3–4 വർഷം ആകുന്നതോടെ കായ്ച്ചുതുടങ്ങും. മാർച്ച് മുതൽ ഓഗസ്റ്റ് വരെ കാലത്താണ് പൂവിടുന്നത് അഞ്ചോ ആറോ മാസംകൊണ്ട് കായ്കൾ പറിക്കാൻ പാകമാകും. ഓഗസ്റ്റ് മുതൽ നവംബർവരെയാണ് വിളവെടുപ്പുകാലം. ഒരു മരത്തിൽനിന്ന് 60–80 കായ്കൾ ലഭിക്കും. ഒന്നിന് .200–400 ഗ്രാം തൂക്കമുണ്ടാകും.
കായ്കൾ മൂപ്പെത്തിയാൽ മരത്തിൽ നിന്നും പറിച്ചെടുത്തു പൊതിഞ്ഞു വച്ച് പഴുപ്പിക്കണം. മരത്തിൽ തന്നെ നിർത്തി പഴുപ്പിച്ചാൽ പക്ഷികൾ കീടനാണ് എന്നിവയുടെ ആക്രമണം ഉണ്ടാകും എന്നതിനാലാണിത്.വിളവെടുപ്പു കഴിഞ്ഞാൽ മരത്തിൽ പ്രൂണിങ് ചെയ്യണം പുതിയ ശിഖരനാണ് ഉണ്ടാകുന്നതിനും കൂടുതൽ വിളവ് ലഭിക്കുന്നതിനും പ്രൂണിങ് സഹായിക്കുന്നു.
നല്ല പോലെ വളംചെയ്തു പരിപാലിച്ചാൽ നിന്നും നൂറിലധികം പഴങ്ങൾ ലഭിക്കും 15-20 വർഷം വരെ മാത്രമേ നല്ല പോലെ ഫലങ്ങൾ ലഭിക്കുകയുളൂ.ആത്തചക്കയിൽ ഔഷധ ഗുണങ്ങൾ ധാരാളമായി അടങ്ങിരിക്കുന്നു.ഫലം, വിത്ത് ,വേര്, ഇല തുടങ്ങിയവയെല്ലാം ഔഷധതത്തിനു ഉപയോഗിക്കാം.പിത്തത്തെ കുറയ്ക്കും ,വാതം കുറയ്ക്കും , പഴം ഞരമ്പ്കൾക്കു ഉണർവും മാംസപേശികൾക്ക് ശക്തിപ്പെടുത്താം.