Agriculture

അടുക്കളയിൽ എന്തില്ലെങ്കിലും മല്ലിയില വേണം: എളുപ്പത്തിൽ വീട്ടിൽ കൃഷി ചെയ്യാം

മലയാളിയുടെ ഭക്ഷണ ശീലങ്ങൾ പാടെ മാറിയെങ്കിലും ഹോട്ടലിൽ ആയാലും വീടുകളിലെ അടുക്കളകളിൽ ആയാലും ഒഴിച്ചുകൂടാനാകാത്ത ഒരു ഭക്ഷ്യ വസ്‌തുവാണ് മല്ലിയില. പച്ച നിറവുമായി ഭംഗിയോടെ നിവർന്നു നിൽക്കുന്ന ഈ ഭക്ഷ്യ വസ്‌തുവിന് പക്ഷേ നമ്മളിൽ പലർക്കും അറിയാത്ത ഒട്ടേറെ ഗുണങ്ങളുണ്ട് എങ്കിൽ വീട്ടിൽ തന്നെ നമ്മുക്ക് ഉണ്ടാക്കിനോക്കിയാലോ

ഇതിനായി മല്ലി വിത്തുകള്‍ എടുക്കുക. നമ്മള്‍ വീട്ടില്‍ ഉപയോഗിക്കുന്ന മല്ലിയല്ല. പകരം കടയില്‍ മല്ലി വിത്തുകള്‍ ലഭ്യമാകുന്നതാണ്.

അവ വാങ്ങിയ ശേഷം പാക്കറ്റ് പൊളിച്ച്. വിത്തുകള്‍ ഒരു വെളുത്ത തുണിയില്‍ വിതറുക. പിന്നീട് തുണി മടക്കി മടക്കിയ ശേഷം ഒരു ചപ്പാത്തി കോലോ കുഴലോ ഉപയോഗിച്ച് അധികം ശക്തി കൊടുക്കാതെ അവയുടെ മുകളിലൂടെ ഉടച്ച് കൊടുക്കുക.

വിത്തുകള്‍ രണ്ടായി പിളരാനാണ് ഇങ്ങിനെ ചെയ്യുന്നത്. അതികം ശക്തി ഉപയോഗിക്കാന്‍ പാടുകയും ഇല്ല .അതിനു ശേഷം തുണി തുറന്ന് അതിലേക്ക് ചകിരിച്ചോറും ചാണകപ്പൊടിയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച് ആ തുണിയില്‍ തന്നെ പൊതിഞ്ഞ് നന്നായി കെട്ടിവയ്‌ക്കുക. അതിനു ശേഷം തുണിയുടെ മുകളിലേക്ക വെള്ളം സ്‌പ്രേ ചെയ്തു കൊടുക്കുക.

പിന്നീട് മൂന്നു ദിവസത്തിനു ശേഷം തുണി തുറന്നു നോക്കാവുന്നതാണ. തുണിയുടെ പുറത്തേക്കായി തന്നെ ചെറുതായി വേരുകള്‍ വന്നതായി കാണാം. ശേഷം ഒരു ഗ്രോ ബാഗില്‍ മണ്ണും ചകിരിച്ചോറും ചാണക പൊടിയും 3:1:1 എന്ന അനുപാതത്തില്‍ യോജിപ്പ് അതിന്റെ മുകളിലേയ്‌ക്ക് തുണിയിലുളള മല്ലി വിത്തുകള്‍ വിതറി കൊടുക്കുക.

ഒരാഴ്ച കഴിയുമ്പോഴേക്കും ഇവ ചെറുതായി മണ്ണില്‍നിന്നും മുളച്ചു പൊന്തിയതായി കാണാം. പിന്നീട് ഒരു മാസം കഴിയുമ്പോഴേക്കും വിഷാംശം കലരാത്ത നല്ല ശുദ്ധമായ മല്ലിയില നമുക്ക് ലഭിക്കും. വളരെ എളുപ്പം തന്നെ നമുക്ക് വീട്ടില്‍ കൃഷി ചെയ്യാവുന്ന ഒന്നാണിത്.