മഴക്കാലത്ത് പശുക്കളെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. മഴക്കാലത്ത് സങ്കര ഇനം കറവപശുക്കളിൽ അകിടു വീക്കമാണ് പ്രധാന പ്രശ്നമായി വരുന്നത് .അകിടു വീക്കം മൂന്ന് രീതിയിൽ വരാം .ഒന്നാമത്തേത് പശു യാതൊരു ലക്ഷണങ്ങളും കാണിക്കാറില്ല പതുക്കെ പതുക്കെ പാലിന്റെ അളവിൽ കുറവ് വരുന്നു.
തീറ്റയിൽ ഉള്ള കുറവാണെന്നാണ് കർഷകർ കരുതുക. എന്നാൽ ഇത് തിരിച്ചറിയണമെങ്കിൽ പാൽ രുചിച്ച് നോക്കുമ്പോൾ ഉപ്പ് രുചിയുള്ളതായി തോന്നാം. രണ്ടാമത്തേത് പെട്ടെന്നുണ്ടാകുന്ന അകിട് വീക്കം .
ഇത് പെട്ടെന്ന് ലക്ഷണങ്ങൾ പുറത്ത് കാണിക്കും അകിടിൽ നിര് കാണപ്പെടുകയും പശു നടക്കുന്നതിനും കിടക്കുന്നതിനും മടി കാണിക്കും പാലിന് മഞ്ഞനിറമോ ചാരനിറമോ കാണാം. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ മനസ്സിലാകും അകിട് വീക്കം ആണെന്ന്. മുന്നാമത്തേത് പശു വിന് മറ്റ് ‘ ബുദ്ധിമുട്ടുകളൊന്നും കാണില്ല മുലത്തെട്ടിൽ തടിപ്പ് കാണാം പാൽ തൈര് പോലെ പിരിഞ്ഞ് വരുന്നത് കാണാം. ഇങ്ങനെ മുന്ന് രീതിയിൽ അകിട് വീക്കം കാണാറുണ്ട്.
മഴക്കാലം തൊഴുത്തും പരിസരവും പൊതുവേ വൃത്തി കുറവായിരിക്കും. നിരവധി രോഗാണുക്കൾ ഈ സമയത്ത് തൊഴുത്തിലും പരിസരത്തും വരാൻ ഇടയുണ്ട്. തൊഴുത്തിൽ ഉണ്ടാക്കുന്ന കീടാണുക്കൾ പശുക്കളുടെ ശരീരത്തിൽ കയറുന്നത് വഴിയാണ് അകിടു വീക്കം സാധാരണയായി ഉണ്ടാകുന്നത് .
മഴക്കാലം തൊഴുത്തും പരിസരവും വളരെ വ്യത്തിയായി സൂക്ഷികേണ്ടതുണ്ട്. മഴ സമയത്ത് തൊഴുത്തിലും പരിസരത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. തൊഴുത്ത് അണുവിമുക്തമാണെന്ന് ഉറപ്പാക്കണം. വളകുഴിയിൽ മാസത്തിൽ ഒരിക്കൽ കുമ്മായം വിതരണം. അണുക്കളെ തടയാൻ ഇതൊക്കെ ചെയ്യാം. പശുവിന്റെ ശരീരത്തിൽ വരുന്ന മുറിവുകൾക്ക് ഉടൻ ചികിത്സ നേടണം. അകിടു വീക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ കുത്തി വയ്പ്പ് എടുക്കാൻ മടിക്കരുത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അകിടുവിക്കരോഗത്തെ തടയാം.