എത്ര കിട്ടിയാലും പഠിക്കാത്തവരാണ് മലയാളികളെന്ന ചീത്തപ്പേര് അടിവരയിടുന്നതാണ് തൃശൂര്‍ പെരിഞ്ഞനത്തെ ഭക്ഷ്യവിഷ ബാധയും മരണവും. കൊലപാ(ത)ചകം ചെയ്തത് ഹോട്ടലുകാരാണോ, അതോ നഗരസഭയിലെ ഫുട് സേഫ്റ്റി വിഭാഗമാണോ, അതോ മയോണൈസാണോ എന്നതാണ് പ്രധാന വിഷയം. മയോണൈസ് എന്ന വസ്തു കേരളീയരുടെ ഭക്ഷണത്തിന്റെ ഭാഗമായിട്ട് അധിക കാലമായിട്ടില്ല. അറേബ്യന്‍ ഭക്ഷണ സംസ്‌ക്കാരത്തില്‍പ്പെടുന്ന അസംസ്‌കൃത വസ്തുക്കളാണ് ഈ മയോണൈസും ഷവര്‍മയും, കുബ്ബൂസുമൊക്കെ.
മറ്റു രാജ്യങ്ങളുടെ ഭക്ഷണങ്ങളെ പരീക്ഷിക്കാന്‍ മലയാളികള്‍ക്ക് എന്നും ഹരമാണ് എന്നു തന്നെ പറയേണ്ടിവരും. അതില്‍ വിഷമുണ്ടോ, മരണമുണ്ടാകുമോ എന്നൊന്നും ചിന്തിക്കില്ല. മരിച്ചാല്‍ മരിച്ചു. മരിക്കും മുമ്പ് തിന്നിട്ടു മരിച്ചേക്കാമെന്നാണ് ഇത്തരക്കാരുടെ മതം. നല്ല ഭക്ഷണം തിന്നു മരിക്കുന്നതില്‍ തെറ്റില്ല. പക്ഷെ, ഭക്ഷണത്തെ വിഷമാക്കി തീന്നാന്‍ നല്‍കുമ്പോഴാണ് അത് ക്രിമിനല്‍ കുറ്റവും, ചതിയുമാകുന്നത്. അങ്ങനെയാണെങ്കില്‍ പെരിഞ്ഞനത്ത് സംഭവിച്ചത് ചതിയാണ്. കൊടും വിഷം ചേര്‍ത്ത ഭക്ഷണം കുഴിമന്തിയാക്കി തിന്നാന്‍ നല്‍കുകയായിരുന്നു.
അങ്ങനെയാണ് ഒരു കൊല നടന്നത്. മറ്റുള്ളവരുടെ ഭാഗ്യം കൊണ്ടോ, ചികിത്സ കിട്ടിയ.തു കൊണ്ടോ ജീവന്‍ രക്ഷപ്പെട്ടിരിക്കുന്നു. ഇതില്‍ നിന്നും എന്താണ് മനസ്സിലാക്കാന്‍ കഴിയുന്നത്. തെരുവോരങ്ങളില്‍ മനംകവലരും വിധം പൊള്ളിച്ചും, പൊരിച്ചുമൊക്കെ എടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ കണ്ണുടക്കരുത്. മണലാരണ്യത്തില്‍ വേവിച്ചെടുക്കുന്ന ഭക്ഷണം അവിടുത്തെ കാലാവസ്ഥയ്ക്ക് അനുയോജ്യമായതും, അവിടുത്തെ ജനങ്ങള്‍ നിത്യേന കഴിക്കുന്നതുമാണ്. ആ സാഹചര്യത്തിനെ മാത്രം കടംകൊള്ളാതെ ഭക്ഷണത്തെ മാത്രം കേരളത്തില്‍ അവതരിപ്പിച്ചവര്‍ ചെയ്തത്, വലിയ അപരാധമായേ കാണാനാകൂ.
നോക്കൂ, സദ്യ ഉണ്ണുന്ന ഏതൊരാള്‍ക്കും ശാസ്ത്രീയമായി അത് ദഹിക്കാനുള്ള ചേരുവകയും അതിനൊപ്പമുണ്ടാകും. ലോകത്തെവിടെയുള്ള മനുഷ്യര്‍ക്കും ഇലയില്‍ സദ്യ വിളമ്പാനും കഴിയും. പക്ഷെ, അവരുടെ ഭക്ഷണം കഴിക്കാനാകുമോ എന്നതാണ് പ്രശ്‌നം. ഇത് മനസ്സിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട. മലയാളിയുടെ ആരോഗ്യം മാത്രം നോക്കിയാല്‍ മതിയാകും.
? എന്താണീ മയോണൈസ്
കുട്ടികളായാലും മുതിര്‍ന്നവരായാലും മയോണൈസ് എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു വസ്തുവാണ്. ബര്‍ഗര്‍, പിസ്സ, മോമോസ്, ഷവര്‍മ, അല്‍ഫാം എന്നിവയ്ക്കൊപ്പം മയോണൈസ് ഇല്ലെങ്കില്‍ പൂര്‍ണ്ണതയില്ലാത്തതായി തോന്നാം. അത്രയും ബന്ധമാണ് മയോണൈസ് ഈ ഭക്ഷണങ്ങളുടെ. ചിലര്‍ മയോണൈസ് സാന്‍ഡ്വിച്ചിനും പാസ്തയ്ക്കുമൊപ്പം കഴിക്കാറുണ്ട്. മയോന്നൈസിന്റെ ക്രീം ഘടന മിക്ക ആളുകളും ഇഷ്ടപ്പെടുന്നു. എന്നാല്‍ മയോണൈസ് നമ്മുടെ ആരോഗ്യത്തിന് ആരോഗ്യകരമാണോ അല്ലയോ എന്ന് നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. നിങ്ങള്‍ക്കും മയോണൈസ് കഴിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അതിന്റെ ദോഷങ്ങളെക്കുറിച്ചും നിങ്ങള്‍ അറിഞ്ഞിരിക്കണം.
മയോണൈസ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് പല വിധത്തിലുള്ള ദോഷങ്ങളുണ്ടാക്കുന്നതാണ്. ഇക്കാരണത്താല്‍, നിങ്ങള്‍ക്ക് ഗുരുതരമായ പല രോഗങ്ങളും അലര്‍ജികളും ഉണ്ടായേക്കാം. അതുകൊണ്ട് മയോണൈസ് കൂടുതല്‍ കഴിച്ചാലുള്ള പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെയെന്ന് വിശദമായി നോക്കാം. എണ്ണ, മുട്ടയുടെ മഞ്ഞക്കരു, ഏതെങ്കിലും അസിഡിറ്റി ഉള്ള ദ്രാവകം (നാരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി പോലുള്ളവ) എന്നിവയുടെ മയോണൈസ് തയ്യാറാക്കുന്നത്. രുചി വര്‍ദ്ധിപ്പിക്കുന്നതിന്, ഉപ്പ്, കുരുമുളക്, മറ്റ് സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയ്ക്കൊപ്പം ചെറിയ അളവില്‍ വെളുത്ത കടുകും ചേര്‍ക്കുന്നു. ഈ മിശ്രിതം കട്ടിയുള്ള ക്രീം രൂപം കൈവരിക്കുന്നത് വരെ നന്നായി ഇളക്കേണ്ടതുണ്ട്.
? മയോണൈസ് വിഷമാകുന്നത് എപ്പോള്‍
മുട്ടയുടെ മഞ്ഞക്കരു, എണ്ണ, വിനാഗിരി അല്ലെങ്കില്‍ നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് എമല്‍സിഫിക്കേഷന്‍ പ്രക്രിയ ഉപയോഗിച്ചാണ് മയോണൈസ് തയ്യാറാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ മയോന്നൈസ് തയ്യാറാക്കലും സംഭരണവും ശരിയായ രീതിയില്‍ ചെയ്യാത്തപ്പോള്‍ അത് ബാക്ടീരിയയുടെ പ്രജനനത്തിന് വഴിയൊരുക്കുന്നു. എന്തിനധികം, എണ്ണയുടെ സാന്നിദ്ധ്യം അതിനെ കൂടുതല്‍ കൊഴുപ്പാക്കുന്നു. വാസ്തവത്തില്‍, ഒരു സ്പൂണ്‍ മയോന്നൈസില്‍ ഏകദേശം 94 കലോറി ഉണ്ട്, ഇത് അറിയാതെ തന്നെ നിങ്ങളുടെ കലോറി ഉപഭോഗം വര്‍ദ്ധിപ്പിക്കും.
അഡിറ്റീവുകളും പ്രിസര്‍വേറ്റീവുകളും ഉപയോഗിച്ച് തയ്യാറാക്കിയ വാണിജ്യപരമായി തയ്യാറാക്കിയ മയോണൈസിനെ അപേക്ഷിച്ച് വീട്ടില്‍ ഉണ്ടാക്കുന്ന മയോന്നൈസ് ശരിയായി തയ്യാറാക്കി സൂക്ഷിച്ചില്ലെങ്കില്‍ ബാക്ടീരിയകളുടെ പ്രജനന കേന്ദ്രമായി മാറുമെന്ന് ചില പഠനങ്ങളില്‍ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. മയോന്നൈസ് ഉയര്‍ന്ന കലോറിയാണ്. അതിനാല്‍, കഴിക്കുന്ന മയോണൈസിന്റെ അളവ് എപ്പോഴും കുറയ്ക്കുന്നത് നല്ലതാണ്. നിങ്ങള്‍ ഡയറ്റിംഗിലാണെങ്കില്‍ പ്രത്യേകിച്ച്. കാരണം ഇത്തരം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവയാണ്.
? വരാന്‍ സാധ്യതയുള്ള രോഗങ്ങള്‍
രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും: മയോണൈസ് അമിതമായി കഴിക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ ദിവസവും ധാരാളം മയോണൈസ് കഴിച്ചാല്‍, അത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കും. നേരെമറിച്ച്, നിങ്ങള്‍ ഒരു പ്രമേഹ രോഗിയാണെങ്കില്‍, നിങ്ങള്‍ മയോണൈസ് കഴിക്കുന്നത് നിര്‍ബന്ധമായും ഒഴിവാക്കേണ്ടതാണ്.
ശരീരഭാരം കൂടാനുള്ള മരുന്ന്: മയോണൈസ് അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ഭാരം അതിവേഗം വര്‍ദ്ധിപ്പിക്കും. മയോണൈസില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയില്‍ കൊഴുപ്പിന്റെ അളവും വളരെ കൂടുതലാണ്. ഈ സാഹചര്യത്തില്‍, മയോണൈസ് അമിതമായി കഴിക്കുന്നത് അമിതവണ്ണത്തിന് കാരണമാകും. ഇതുമൂലം വയറിലെ കൊഴുപ്പും വളരെ വേഗത്തില്‍ വര്‍ദ്ധിക്കും.
രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു: മയോണൈസ് അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദ പ്രശ്നങ്ങള്‍ക്ക് കാരണമാകും. യഥാര്‍ത്ഥത്തില്‍, മയോണൈസില്‍ ഒമേഗ-6 ഫാറ്റി ആസിഡുകളുടെ അളവ് വളരെ കൂടുതലാണ്. ഇത് രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. മയോണൈസ് അമിതമായി കഴിക്കുന്നത് ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കും.
ഹൃദ്രോഗ സാധ്യത: മയോണൈസ് അമിതമായി കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കും. ഒരു ടേബിള്‍സ്പൂണ്‍ മയോണൈസില്‍ ഏകദേശം 1.6 ഗ്രാം പൂരിത കൊഴുപ്പ് കാണപ്പെടുന്നു. അത് കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും. ശരീരത്തിലെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
തലവേദന, ഓക്കാനം: വിപണിയില്‍ ലഭ്യമായ മയോണൈസില്‍ പ്രിസര്‍വേറ്റീവുകളും കൃത്രിമ ചേരുവകളും ഉപയോഗിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന എംഎസ്ജി ആരോഗ്യത്തിന് വലിയ ദോഷം ചെയ്യുന്നതാണ്. മയോണൈസ് കൂടുതല്‍ കഴിക്കുന്നത് മൂലം പലര്‍ക്കും തലവേദന, ബലഹീനത, ഓക്കാനം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.