കേരളത്തിന്റെ കാലാവസ്ഥ കൂര്‍ക്ക കൃഷിക്ക് അനുയോജ്യമാണ്. അധികം പരിചരണം ഒന്ന് വേണ്ടാത്ത കൂര്‍ക്ക വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാന്‍ സാധിക്കും. പോഷക ഗുണവും ഔഷധ ഗുണവും ഏറെയുണ്ട് ഈ കുഞ്ഞന്‍ കൂര്‍ക്കയില്‍ . അന്നജം, കാത്സ്യം, ഇരുമ്പ്, തയമിന്‍ , റൈബോഫ്ലോവിന്‍ , നിയാസിന് , ജീവകം സി ഇവയൊക്കെയാണ് കൂര്‍ക്കയില്‍ അടങ്ങിയിരിക്കുന്നവ. കിഴങ്ങ് വര്‍ഗത്തില്‍ പെട്ട വിളയാണ് കൂര്‍ക്ക. കൂര്‍ക്ക കൃഷി ചെയ്യാന്‍ പറ്റിയ സമയം ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങള്‍ ആണ്. ഏകദേശം 4-5 മാസങ്ങള്‍ വേണം വിളവെടുക്കാന്‍ .
കൂർക്കകൾ പാകി മുളപ്പിച്ചു അതിൻ്റെ തലപ്പുകൾ (വള്ളികളൾ ) ആണ് നടുക. തലപ്പുകൾ തയ്യാറാക്കുക്ക എന്നതാണ് കൂർക്ക കൃഷിയുടെ ആദ്യ കടമ്പ. വിത്ത് കിഴങ്ങ് കിട്ടുമെങ്കിൽ അത് പാകി വള്ളികൾ തയ്യാറാക്കുക. അല്ലെങ്കിൽ കടയിൽ നിന്ന് കിട്ടുന്ന ചെറിയ ഉരുണ്ട കൂർക്ക പാകാം.ഞാൻ കഴിഞ്ഞ വർഷം അങ്ങിനെയാണ് തലപ്പുകൾ ഉണ്ടാക്കിയത്. ശ്രീധര, നിധി, സുഫല തുടങ്ങിയ കുറെ നാടൻ കൂർക്ക ഇനങ്ങൾ ഉണ്ട്.തലപ്പുകൾ റെഡിആയാൽ പിന്നെ നടാം. ചെറിയ രീതിയിൽ ഉള്ള പരീക്ഷണം ആണെങ്കില്‍ ഗ്രോ ബാഗില്‍ / പ്ലാസ്റ്റിക് ചാക്കില്‍ നടീല്‍ മിശ്രിതം നിറച്ചു അതില്‍ തലപ്പുകൾ നടാം. നിലത്താണെങ്കില്‍ മണ്ണ് നന്നായി കിളക്കുക.
അടിവളവായി ഉണങ്ങിയ ചാണകപ്പൊടി, എല്ല് പൊടി കൂടെ വേപ്പിന് പിണ്ണാക്ക് ചേർക്കാം. കൂർക്കയുടെ പ്രധാന ശത്രു നിമാ വിരയാണ് , വേപ്പിന് പിണ്ണാക്ക് ചേർക്കുന്നത് ഇവയെ തടയും. അത് കഴിഞ്ഞു 45 സെന്റി മീറ്റര്‍ അകലത്തില്‍ വാരങ്ങൾ ഉണ്ടാക്കി 30 സെന്റി മീറ്റർ അകലത്തിൽ കൂർക്ക തലപ്പുകൾ / വള്ളികൾ നടാം. വള്ളികള്‍ ലംബമായോ കിടത്തിയോ 4-5 സെ.മീറ്റർ താഴ്ചയിൽ തലപ്പത്തുള്ള മുകുളങ്ങൾ പുറത്തുകാണുന്ന തരത്തിൽ നടുക.