Agriculture

ചോളം കൃഷി നമ്മുക്ക് വീട്ടിലും എളുപ്പത്തിൽ ചെയ്യാം

വടക്കേയിന്ത്യയിലെ വയലുകളിലെ പ്രധാന കൃഷിയാണ് ചോളം എങ്കിലും നമ്മുടെ നാട്ടിലും കൃഷി ചെയ്യാവുന്നതാണ് ചോളം. സമുദ്രനിരപ്പിൽ നിന്ന് 300 മീറ്റർ ഉയരത്തിൽ വളരുന്ന ചോളത്തിന്റെ ശാസ്ത്രനാമം സീമേസ് എന്നും കുടുംബം പോയേസീയുമാണ്.

ഫലഭൂയിഷ്ഠതയുള്ള വരണ്ട മണ്ണിൽ വളരുന്ന ഇവയ്ക്ക് 600 -900 മി. മീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങൾ ഇട്ടതും അനുയോജ്യമാണ്. pH മൂല്യം 5.5 നും 8.00 നും ഇടയിലുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. എന്നാൽ 6-7 വരെ pH മൂല്യമുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം.

മറ്റു വർഷകാല വിളകളെപ്പോലെ ചോളം വളർച്ചയെത്തുന്നത് ജൂൺ ജൂലൈ /ആഗസ്ത് -സെപ്തംബർ മാസങ്ങളിലാണ്. എന്നാൽ നനച്ചു വളർത്തുന്നവയാകട്ടെ ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പിനു പാകമാകുന്നത്. വിവിധ സങ്കര ഇനങ്ങളായ ഗംഗ -1 , ഗംഗ- 101, ഡക്കാൺ ഹൈബ്രിഡ്, രഞ്ജിത്ത് , ഹൈസ്റ്റാർച് , കിസ്സാൻ കോ൦പോസിറ്റ്, ആംബർ, വിജയ്-വിക്രം, സോനാ, ജവഹർ തുടങ്ങിയവയൊക്കെ കൃഷിക്കായി ഉപയോഗിക്കുന്നുണ്ട്.

ചോളത്തില്‍ വിവിധ ഹൈബ്രിഡ് ഇനങ്ങള്‍ ഉണ്ട്. മഴക്കാലത്ത് ഓള്‍റൗണ്ടര്‍ എന്ന ഇനവും, ഹൈഷല്‍, പ്രബല്‍ എന്നിവ രണ്ട് കാലാവസ്ഥയിലും, പിനാക്കിള്‍, 900 എം ഗോള്‍ഡ് വേനല്‍ക്കാലത്തും യോജിച്ചതാണ്. ഒരേക്കറില്‍ നടാന്‍ എട്ടു കി.ഗ്രാം വിത്ത് മതി. നിലം നന്നായി ഉഴുത് കട്ട ഉടച്ച് പരുവപ്പെടുത്തിയശേഷം 10 സെന്റിന് ഒരു ടണ്‍ കാലിവളമോ കമ്പോസ്റ്റോ ചേര്‍ത്തുകൊടുക്കുക.

മഴക്കാലത്ത് ചെറിയതറ നീളത്തിലെടുത്ത് അതില്‍ വിത്ത് നടാം. രണ്ടു തറ തമ്മില്‍ രണ്ടടി (60 സെ. മീ.)യും ചെടി തമ്മില്‍ ഒരടി (30 സെ. മീ.)യും അകലത്തില്‍ വിത്ത് നടാം. വിത്തു മുളച്ച് ഒരുമാകുമ്പോള്‍ കള നീക്കം ചെയ്ത് രാസവളം ചേര്‍ക്കണം. സാധാരണ രീതിയില്‍ ഏക്കറിന് 50 കി.ഗ്രാം യൂറിയ, 25 കി.ഗ്രാം മ്യൂററ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കി മണ്ണ് ചേര്‍ത്തുകൊടുക്കണം.

പിന്നീട് രണ്ടുമാസം കഴിഞ്ഞാല്‍ 50 കി.ഗ്രാം പൊട്ടാഷും, പുഷ്ടികുറവാണെങ്കില്‍ 50 കി.ഗ്രാം യൂറിയയും നല്‍കാം. രോഗങ്ങളില്‍ മഴക്കാലത്ത് ‘കട ചീയല്‍’ ഉണ്ടാകാം. ഇതു തടയാന്‍ 20 ഗ്രാം സ്യൂഡൊമോണസ് എന്ന ജൈവ കുമിള്‍നാശിനി (20 ഗ്രാം ഒരുലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി) ചുവട്ടില്‍ ഒഴിച്ചുകൊടുക്കണം. രാസപദാര്‍ഥമെങ്കില്‍ ഫൈറ്റലാന്‍ നാലു ഗ്രാം ഒരുലിറ്ററില്‍ തളിക്കുക. തണ്ടുതുരപ്പന്‍ പുഴുവിനെ കാണുന്നുവെങ്കില്‍ വേപ്പെണ്ണ ലായനി തളിച്ചാല്‍ മതി.