അര്‍ബുദ രോഗത്തിനെതിരെ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല്‍ അടുത്തകാലത്ത് താരപദവി നേടിയ ഫലവര്‍ഗമാണ് മുള്ളാത്ത. രോഗപ്രതിരോധശേഷി പകരുന്നതിനോടൊപ്പം പോഷകമേന്മയിലും മികച്ചതാണ് മുള്ളാത്ത. വൈറ്റമിന്‍ സി, ബി1, ബി2, ബി3, ബി5, ഇരുമ്പ്, മഗ്‌നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സോഡിയം, കാര്‍ബോഹൈഡ്രേറ്റ് എന്നിവയുടെ സമ്പന്നമായ ഒരു സ്രോതസ്സാണ് മുള്ളാത്ത.
ആത്തച്ചക്കയുടെ വര്‍ഗത്തില്‍ വരുന്നതാണെങ്കിലും കാഴ്ചയിലും സ്വാദിലും വ്യത്യസ്തമാണ് മുള്ളാത്ത. ഫലം കടും പച്ചനിറത്തോടുകൂടിയും നിറെയ മുള്ളുകള്‍ പോലുള്ള പുറംതോടോടുകൂടിയതുമാണ്. പുറംതോട് മൃദുലവും മാംസളവുമായ മുള്ളുകളാല്‍ പൊതിഞ്ഞിരിക്കുന്നു പഴത്തിന് രണ്ട് മുതല് നാല് വരെ കിലോഗ്രാം ഭാരം ഉണ്ടായിരിക്കും.
കുരു മുളപ്പിച്ചാണ് തൈകൾ ഉണ്ടാക്കുന്നത്. അല്‍പം മണല്‍ കലര്‍ന്ന മണ്ണില്‍ വിത്ത് പാകുന്നതാണ് നല്ലത്. ഒരു സെ.മീ ആഴത്തിലും രണ്ട് ചെടികള്‍ തമ്മില്‍ 2.5 സെ.മീ അകലം വരുന്ന വിധത്തിലുമായിരിക്കണം വിത്ത് കുഴിച്ചിടുന്നത്. തണലും വെള്ളവും ലഭിക്കുന്ന സ്ഥലത്തായിരിക്കണം വിത്ത് നടേണ്ടത്. 30 ദിവസങ്ങളോളമെടുത്താണ് മുളയ്ക്കുന്നത്.
നല്ല വലിപ്പമുള്ളതും വിളഞ്ഞു പഴുത്തതുമായ മുള്ളാത്തയുടെ കുരു വേണം ഉപയോഗിക്കാൻ. രണ്ടടി ചതുരത്തിലുള്ള കുഴിയിൽ ജൈവ വളവും അതിന് ആനുപാതികമായി വേപ്പിൻ പിണ്ണാക്കും, കുമ്മായവും ചേർത്ത് വേണം കുഴിയൊരുക്കേണ്ടത്. നാലഞ്ച് ഇല പരുവമാകുമ്പോൾ തൈ നടാനായി മാറ്റിയെടുക്കാം. നല്ല സൂര്യപ്രകാശം ലഭിക്കുന്നയിടത്ത് വേണം നടാൻ. ആദ്യത്തെ കുറച്ച് ദിവസങ്ങളിൽ ചെറിയ രീതിയ്‌ക്ക് നന ആവശ്യമാണ്. വെള്ളം കെട്ടി കിടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളം അധികമായാൽ ചുവട് അഴുകി പോകാൻ അത് കാരണമാകും. പതിനഞ്ച് ദിവസം കൂടുമ്പോൾ ചാണകപ്പൊടിയിട്ട് മണ്ണ് കൂട്ടിക്കൊടുക്കാം.
വേനൽകാലത്ത് മൂന്ന് നാല് ദിവസത്തിലൊരിക്കൽ നനച്ചു കൊടുക്കുന്നത് നല്ലതാണ്. നനയും വളവും കിട്ടിയാൽ നല്ല വിളവ് തരും. പൊതുവേ അധികം കീടങ്ങൾ ബാധിക്കാത്ത പഴമാണിത്, എന്തെങ്കിലും തരത്തിലുള്ള കീടബാധയുണ്ടായാൽ ജൈവകീടനാശിനി പ്രയോഗിച്ചാൽ മതി. മൂന്ന് നാല് വർഷത്തിനകം കായ്ച്ചു തുടങ്ങും. ഗ്രാഫ്റ്റിംഗ് തൈകൾ ആണെങ്കിൽ ഒന്നര വർഷത്തിനകം കായ്‌ക്കും. വിളവെടുക്കാറുകുമ്പോൾ പച്ച നിറം മാറി നേരിയ മഞ്ഞനിറമാകും