ബീറ്റ്‌റൂട്ടിന്റെ ഇലയും കിഴങ്ങും ഭാഷ്യയോഗ്യമാണ്. ബെറ്റാനിൻ എന്ന വർണകമാണ് ബീറ്റ്റൂട്ടിന് തനത് നിറം നൽകുന്നത്. തണുപ്പുള്ള പ്രദേശങ്ങളിൽ ആണ് ബീറ്റ്റൂട്ട് പ്രധാനമായും കൃഷി ചെയ്യുന്നത്. തായ്‌വേരിലാണ് ബീറ്റ്‌റൂട്ടിൽ ഭക്ഷണം ശേഖരിച്ച് വെയ്ക്കുന്നത്. മഗ്നീഷ്യം, പൊട്ടാസിയം, വിറ്റാമിൻ സി,സോഡിയം എന്നിവയുടെ ഉറവിടമാണ് ബീറ്റ്റൂട്ട്. ബീറ്റൂട്ടിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.
ബീറ്റ്റൂട്ട് രക്തയോട്ടം മെച്ചപ്പെടുത്തുകയും രക്തസമ്മർദം കുറയ്ക്കുകയും ചെയ്യുന്നു അവയിലെ ന്യൂട്രേറ്റുകളാണ് ഇതിനു കാരണം. ബീറ്റ്റൂട്ട് തോരൻ, ജ്യൂസ് കൂടാതെ സാലഡിലും ചേർക്കുന്നുണ്ട്. ബീറ്റ്‌റൂട്ടിന്റെ ഇലയും ചീരയെ പോലെ പോഷക സമ്പുഷ്ടമാണ്.
വിത്തുകൾ പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്. വിത്തുകള്‍ പകുന്നതിനു മുന്‍പ് ഒരു (10-30) മിനുട്ട് വെള്ളത്തില്‍ കുതിര്‍ത്തു വെക്കുന്നത് നല്ലതാണ്. നീര്‍വാര്‍ച്ചയുള്ള പശിമരാശി മണ്ണാണ് കൃഷിക്ക് അനുയോജ്യം. ആഗസ്‌റ്റ് മുതല്‍ ജനുവരി വരെയാണ് കൃഷി ചെയ്യന്‍ പറ്റിയ സമയം. അടിവളമായി ഉണങ്ങിയ ചാണകപ്പൊടി ചേര്‍ക്കാം. വേറെ കാര്യമായ വളം ഒന്നും ചെയ്തില്ല. സി പോം ഇടയ്ക്ക് കുറച്ചു ഇട്ടു കൊടുത്തു. നട്ട് മൂന്നു മാസങ്ങള്‍ക്കുള്ളില്‍ വിളവെടുക്കാം