Features

സര്‍ക്കാര്‍ ചതിച്ചു!!,ജീവനക്കാരോട് ദ്രോഹം ചെയ്യരുത്: ‘ജീവാനന്ദം’ കൈയ്യില്‍ പിടിച്ച് ‘പരമാനന്ദ’ ത്തില്‍ നൃത്തം വെക്കുന്ന സര്‍ക്കാര്‍; ധനമന്ത്രിയുടെ നിഗൂഢമായ ‘PLAN B’ എന്താണ് ?

തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ തൊഴിലാളി വിരുദ്ധ നടപടിയെ ചോദ്യം ചെയ്യാന്‍ പോലും ത്രാണിയില്ലാതെ ഇരിക്കുകയാണ് ഇടുപക്ഷ തൊഴിലാളി സംഘടനകള്‍

അങ്ങനെ ചെയ്തു കൊടുക്കുന്നതിനെല്ലാം ഓരോന്നോരോന്നായി പ്രതിഫലം വാങ്ങിക്കൂട്ടുകയാണ് സര്‍ക്കാര്‍ ജീവനക്കാര്‍. ഒടുവില്‍ പെന്‍ഷിനും കൈവെച്ചിരിക്കുകയാണ് സര്‍ക്കാര്‍. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ തൊഴിലാളി വിരുദ്ധ നടപടിയെ ചോദ്യം ചെയ്യാന്‍ പോലും ത്രാണിയില്ലാതെ ഇരിക്കുകയാണ് ഇടുപക്ഷ തൊഴിലാളി സംഘടനകള്‍. ജീവനക്കാരെ ഞെക്കിപ്പിഴിഞ്ഞ് സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തിയപ്പോഴൊക്കെയും ആശ്വസിച്ചത്, ജനങ്ങള്‍ക്കു വേണ്ടിയല്ലേ എന്നാണ്. എന്നാല്‍, അര്‍ഹമായ ആനുകൂല്യങ്ങളില്‍ പിടിച്ചതോടെ സര്‍ക്കാരിനൊപ്പം നിന്ന ജീവനക്കാര്‍ക്കു മനസ്സിലായി, തങ്ങളെ വിറ്റു തിന്നാനുള്ള പരിപാടിയാണിതെന്ന്. പിന്നെയുണ്ടായത്, അടിമകളെപ്പോലെ ജോലി ചെയ്യുക എന്നല്ലാതെ മറ്റൊന്നുമല്ല.

ഇപ്പോഴിതാ ഇടതുപക്ഷ സര്‍ക്കാരിന്റെ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ജീവാനന്ദം എന്ന പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുകയാണ്. അതായത്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പറ്റുന്നതോടു കൂടി പെന്‍ഷന്‍ നല്‍കാതിരിക്കുക എന്ന ഗൂഢനീക്കത്തിന്റെ ആദ്യപടി. അതാണ് ജീവാനന്ദം. ജീവിതത്തില്‍ ആനന്ദം കണ്ടെത്തുക എന്നതാണ് ജീവാനന്ദം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്. അതായത്, പെന്‍ഷന്‍ പറ്റി വീട്ടിലിരിക്കുന്നവര്‍ക്ക്, ജീവന്‍ നിലനിര്‍ത്താന്‍ വന്‍തുകയൊന്നും പെന്‍ഷനായി വേണ്ടെന്നും, അത്യാവശ്യം പണം മതിയെന്നുമാണ്. അത് ഒരു നിശ്ചിത തുകയായി പരിമിതപ്പെടുത്തി നല്‍കും. അതാണ് ജീവാനന്ദം. ഇത് കേട്ടാല്‍ഡ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാര്‍ ആനന്ദിക്കുമോ?.

ആയുസ്സിന്റെ നല്ലഭാഗമെല്ലാം സര്‍ക്കാരിനു നല്‍കിയിട്ട്, അതിന്റെ അര്‍ഹിക്കുന്ന പെന്‍ഷന്‍ ലഭിക്കാന്‍ കാത്തിരിക്കുന്നവരോട് ജീവാനന്ദം വഴിയുള്ള നിശ്ചിത തുകയേ കിട്ടൂ എന്നു പറഞ്ഞാല്‍ അത് ദ്രോഹം തന്നെയാണ്. ഇതാണ് സര്‍ക്കാരിന്റെ പ്ലാന്‍ ബി എന്ന് മനസ്സിലാക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആകെ പെട്ടിരിക്കുകയാണ്. കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ ലഭിക്കാന്‍ പോകുന്നവരും ഇതിന്റെ പ്രധാന ഇരകളാകും. ഇങ്ങനെ ജീവനക്കാരെ ഞെക്കിപ്പിഴിഞ്ഞും, വെറുപ്പിച്ചുമെല്ലാം ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ടു പോകുമ്പോള്‍ ജീവനക്കാരെല്ലാം അസ്വസ്ഥരാണെന്ന് പറയാതെ വയ്യ.

ധനമന്ത്രി ബാലഗോപാല്‍ പ്രഖ്യാപിച്ച ‘പ്ലാന്‍ ബി’യുടെ തുടക്കമാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കു വേണ്ടി നടപ്പാക്കുന്ന ജീവാനന്ദം പദ്ധതിയെന്ന് അറിയാതെയാണ് എല്ലാവരും കൈയ്യടിച്ചത്. ജീവാനന്ദം പദ്ധതിയിലൂടെ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 10 മുതല്‍ 20 ശതമാനം വരെ ഓരോ മാസവും സര്‍ക്കാരിന് ലഭിക്കുമെന്നത് ജീവനക്കാര്‍ക്ക് എന്തു ഗുണമാണ് ചെയ്യുക. 500 കോടി രൂപക്ക് മുകളില്‍ സര്‍ക്കാരിന് ഒരു മാസം ലഭിക്കും. വര്‍ഷം 6000 കോടി സര്‍ക്കാരിന്റെ കയ്യിലേക്ക് ലഭിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്.

ഭരണത്തിന്റെ അവസാന രണ്ട് വര്‍ഷം 12,000 കോടി ഇതിലൂടെ സര്‍ക്കാരിന് ലഭിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ നിലവില്‍ ശമ്പളത്തിന്റെ 10 ശതമാനം പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കുന്നുണ്ട്. ഇതു കൂടാതെ പി.എഫ്, സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രൂപ്പ് ഇന്‍ഷുറന്‍സ്, മെഡിസെപ്പ് തുടങ്ങിയ നിര്‍ബന്ധിത പിടുത്തവും ശമ്പളത്തിലുണ്ട്. ജീവാനന്ദത്തിന്റെ പേരില്‍ പിടിക്കുന്ന നിശ്ചിത ശതമാനം കൂടിയാകുമ്പോള്‍ ജീവനക്കാരന്റെ ശമ്പളത്തില്‍ 35 ശതമാനം കുറവുണ്ടാകും. കഴിഞ്ഞ 3 വര്‍ഷമായിട്ട് ഒരു ആനുകൂല്യങ്ങളും ജീവനക്കാര്‍ക്ക് ലഭിക്കുന്നില്ല. ക്ഷാമബത്ത 19 ശതമാനം കുടിശികയാണ്.

പ്രഖ്യാപിച്ച 2 ശതമാനം ക്ഷാമബത്തയുടെ 39 മാസത്തെ കുടിശികയും നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി ലീവ് സറണ്ടറും ലഭിക്കുന്നില്ല. ശമ്പളപരിഷ്‌കരണ കുടിശികയുടെ ഗഡുക്കളും അനന്തമായി മരവിപ്പിച്ചിരിക്കുന്നു. 2024 ജൂലായ മുതല്‍ ലഭിക്കേണ്ട ശമ്പള പരിഷ്‌കരണത്തിന് കമ്മീഷനെ പോലും ഇതുവരെ വച്ചിട്ടില്ല. ജീവാനന്ദം പദ്ധതി പ്രകാരം ജീവനക്കാരന്‍ പെന്‍ഷന്‍ ആകുമ്പോള്‍ ഓരോ മാസവും നിശ്ചിത തുക ലഭിക്കും എന്നാണ് വാഗ്ദാനം. ഒരു വര്‍ഷം പെന്‍ഷന്‍ പറ്റുന്നത് 10,000 മുതല്‍ 15,000 പേരാണ്. ചില വര്‍ഷങ്ങളില്‍ ഇത് 20,000 ത്തിലേക്ക് ഉയരും. സര്‍ക്കാരിന് ഏറ്റവും ലാഭം ഉണ്ടാകുന്ന പദ്ധതിയാണിത്. ജീവനക്കാരന് നഷ്ടവും.

ജീവനക്കാരന്‍ മരണപ്പെട്ടാല്‍ ആശ്രിതന് ആനുകൂല്യം ലഭിക്കും. ആശ്രിതന്റെ മരണത്തോടെ ഇതിന്റെ ആനുകൂല്യം നിലക്കും. 56 വയസാണ് റിട്ടയര്‍മെന്റ് പ്രായം. 72 വയസാണ് ശരാശരി ആയുര്‍ദൈര്‍ഘ്യം. സ്റ്റേറ്റ് ലൈഫ് ഇന്‍ഷുറന്‍സിനെ മുന്നില്‍ നിറുത്തി ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് നിശ്ചിത ശതമാനം പിടിച്ച് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടാനാണ് ശ്രമം. നിലവിലെ പെന്‍ഷന്‍ നഷ്ടപ്പെടുമെന്ന ആശങ്കയാണ് ജീവനക്കാര്‍ക്കുള്ളത്. അത് സത്യവുമാണ്. പെന്‍ഷന്‍ പറ്റുന്നവര്‍ക്ക്, പെന്‍ഷനു പുറമേ ജീവാനന്ദമെന്നു പറഞ്ഞ് വേറെയും പദ്ധതി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തും, ധനനഷ്ടവും ആലോചിച്ചു നോക്കൂ. അപ്പോള്‍, അത്തരമൊരു പദ്ധതി സര്‍ക്കാര്‍ നടപ്പാക്കില്ല.

xr:d:DAFTO1rTVv4:590,j:357302231962564680,t:23053112

പക്ഷെ, നിലവിലുള്ള പെന്‍ഷന്‍ ഒവിവാക്കിയിട്ട്, പകരം പുതിയ പദ്ധതി നടപ്പാക്കും. അതാണ് ജീവാനന്ദം. ഇത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കവരാനുള്ള പുത്തന്‍ അടവാണ്. സംസ്ഥാന ഇന്‍ഷുറന്‍സ് വകുപ്പ് വഴി നടപ്പിലാക്കാന്‍ ഒരുങ്ങുന്ന ‘ജീവാനന്ദം’ എന്ന പേരിലുള്ള ആന്വിറ്റി പദ്ധതിയുടെ മറവിലാണ് ശമ്പളം കവരുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ വിരമിച്ച ശേഷം മാസംതോറും ഒരു നിശ്ചിത തുക ലഭിക്കുന്ന പദ്ധതിയാണ് ‘ജീവാനന്ദം’. 2024 ലെ ബജറ്റ് പ്രസംഗത്തില്‍ ഇതിനെ കുറിച്ച് ബാലഗോപാല്‍ സൂചന നല്‍കിയിരുന്നു. അടിസ്ഥാന ശമ്പളത്തിന്റെ നിശ്ചിത ശതമാനം ഓരോ മാസവും പിടിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. വിരമിക്കുന്ന ജീവനക്കാര്‍ക്ക് മാസം തോറും പെന്‍ഷന്‍ ലഭിക്കുമ്പോള്‍ എന്തിനാണ് ജീവാനന്ദം പദ്ധതി എന്ന ചോദ്യമാണ് ഉയരുന്നത്.

നിലവില്‍ മെഡിസെപ്പ് ചികില്‍സ പദ്ധതിക്ക് വേണ്ടി ഓരോ മാസവും 500 രൂപ വീതം ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും സര്‍ക്കാര്‍ പിടിക്കുന്നുണ്ട്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് ജീവനാന്ദം പദ്ധതിക്ക് പിന്നില്‍ എന്നാണ് ധനവകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. ശമ്പളത്തിന്റെ 10 മുതല്‍ 25 ശതമാനം വരെ പിടിക്കാനാണ് നീക്കം. ഉയര്‍ന്ന ശമ്പളമുള്ളവരില്‍ നിന്ന് കൂടുതല്‍ തുക പിടിക്കും. 3300 കോടി രൂപയാണ് ഒരു മാസം ശമ്പളം കൊടുക്കുന്നത്. ഇതിന്റെ 10 ശതമാനം പിടിച്ചാല്‍ 330 കോടി സര്‍ക്കാരിന് ഒരു മാസം ലഭിക്കും. ഇങ്ങനെ സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പതിയെ നിര്‍ത്തലാക്കും. പകരം ജീവാനന്ദം പദ്ധതി അടിച്ചേല്‍പ്പിക്കുകയും ചെയ്യും. വളരെ ആസൂത്രിതമായ നീക്കങ്ങളാണ് പെന്‍ഷന്‍ നിര്‍ത്തലാക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നത്.

ധമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെ:

ഒരു Assured പെന്‍ഷന്‍ സമ്പ്രദായം നടപ്പിലാക്കുന്നതിനു വേണ്ടി പുതിയ സ്‌കീം രൂപീകരിക്കും. മറ്റ് സംസ്ഥാനങ്ങളിലെ പുതിയ പദ്ധതികള്‍ കൂടി പഠിച്ച് സംസ്ഥാനത്ത് നടപ്പിലാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കും”.