Investigation

ഏര്‍വാടി ദര്‍ഗ പിശാചിന്റെ കോട്ടയോ ? : 28 മാനസിക രോഗികളെ തീയിട്ടു കൊന്നതോ ?; സത്യമെന്താണ് ?

ഒരു ആരാധനാലയത്തില്‍ എന്തൊക്കെയാണ് നടക്കുക. ആരാധനയും, പ്രാര്‍ത്ഥനകളില്‍ മുഴുകിയുള്ള ഏകതാന്തതയും, പിന്നെ, വിശ്വാസികളുടെ വരവും പോക്കുമൊക്കെയാണ്. ഏതൊരു ആരാധനാലയം എടുത്താലും അതിന്റെ പ്രാഥമിക കര്‍ത്തവ്യം എന്നത് ഇതു മാത്രമാണ്. എന്നാല്‍, മതാന്ധതയുടെയും അന്ധ വിശ്വാസത്തിന്റെയും പിടിയിലാകുന്നവര്‍ ആരാധനാലയങ്ങളെ മറ്റൊരു തലത്തിലേക്കു കൊണ്ടു പോകും. വിശ്വാസത്തിനുമപ്പുറം ശാസ്ത്രീയമായ രോഗ ചികിത്സയെ വെല്ലുന്ന പ്രേതബാധ വരെ ഒഴിപ്പിച്ചു കളയും. അത്തരം സ്ഥലങ്ങള്‍ ഇന്നും രാജ്യത്തുണ്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ.

വിശ്വസിച്ചാലും ഇല്ലെങ്കിലും മാനസിക വിഭ്രാന്തിയുടെ മൂര്‍ത്തഭാവത്തില്‍ സ്വയം മറന്ന് ജീവിക്കുന്ന രോഗികളെ ഇരുമ്പു ചങ്ങലയില്‍ കെട്ടിയിട്ട് ചികിത്സിക്കുന്ന ഒരിടമുണ്ട്. തമിഴ്‌നാട്ടിലെ രാമനാദപുരം ഏര്‍വാടി ദര്‍ഗയാണ് പ്രസിദ്ധമായ ഈ പള്ളി. ഭൂതപ്രേതങ്ങളെയും പിശാചിനെയുമൊക്കെ മയില്‍പ്പീലി കൊണ്ടും ചൂരല്‍ പ്രയോഗങ്ങള്‍ കൊണ്ടും, സ്വപ്‌ന ചിക്തിസ കൊണ്ടും പറപ്പിക്കുന്ന ഇടം. മാനസിക രോഗികളെ മുഴു ഭ്രാന്തരാക്കി, അവരെ കെട്ടിയിട്ടു ചികിത്സിക്കുന്ന ഇടം കൂടിയാണിത്. നിറം ചാലിച്ച ദര്‍ഗാ വിശേഷങ്ങള്‍ മാത്രമാണ് പുറംലോകത്തിനറിയൂ. പക്ഷെ, പറഞ്ഞു കേള്‍ക്കാത്ത, എത്ര ഭീകരമായതും, ഭയപ്പെടുത്തുന്നതുമായ കാഴ്ചകള്‍ കാണാന്‍ ഇവിടം ഇനിയും ബാക്കി വെച്ചിട്ടുണ്ട്. ചില യൂ ട്യൂബര്‍മാര്‍ റിസ്‌ക്കെടുത്ത് കുറച്ചൊക്കെ പുറത്തെത്തിച്ചിട്ടുണ്ട്. അവരൊക്കെ ജീവനോടെ തിരിച്ചെത്തിയതാണ് ഈ ദര്‍ഗയിലെ വിശ്വാസങ്ങള്‍ക്ക് കരുത്തു പകരേണ്ടത്.

തൂത്തുക്കുടി പോകുന്ന വഴിയില്‍ വേളാങ്കണ്ണിയിലേക്ക് തിരിഞ്ഞ് ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഏര്‍വാടി ദര്‍ഗയില്‍ എത്തും. ഇവിടെ 2001 ഓഗസ്റ്റ് 6ന് വലിയൊരു തീപിടുത്തമുണ്ടായി. അന്ന് ആ തീയില്‍ വെന്തു മരിച്ചത് 28 മാനസിക രോഗികളാണ്. ഏര്‍വാടി ദര്‍ഗയുടെ വശ്യ സൗന്ദര്യത്തെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ വേറെ കടമെടുക്കണം. എങ്ങും മൂത്രത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഇടമാണെന്ന് പറഞ്ഞത് അവിടെ സന്ദര്‍ശിച്ചവര്‍ തന്നെയാണ്. ദര്‍ഗയിലെത്തുന്നവരെല്ലാം വിശ്വാസികളാണ്. പക്ഷെ, അഴര്‍ക്കൊന്നും ശുചിത്വത്തെ കുറിച്ച് വലിയ അഭിപ്രായമില്ല.

ദര്‍ഗയിലെ ശുചിത്വമില്ലായ്മ പറയുമ്പോള്‍, അത്, ദൈവത്തെ പറയുന്നതാണെന്ന് തെറ്റിദ്ധരിക്കരുത്. ദൈവത്തിന്റെ പേരില്‍ പണമുണ്ടാക്കുന്നവരാണ് ആ ദര്‍ഗയുപടെ പരിസരത്തെ ദുര്‍ഗന്ധം വമിപ്പിക്കുന്ന ഇടമാക്കിയത്. അങ്ങനെ ഓക്കാനം വരുന്ന കാഴ്ചകളുടെ കൂമ്പാരമാണ് ഏര്‍വാടിയിലെ ദര്‍ഗയില്‍ കാണാനാകുന്നത്. ഇതൊരു തീര്‍ത്ഥാടന കേന്ദ്രമെന്നാണ് അറിയപ്പെടുന്നത്. അവിടെ വൃത്തിയില്ലാത്ത അവസ്ഥയുണ്ടാകുന്നത്, പരിപാലനം കൃത്യമല്ലാത്തതു കൊണ്ടാണ്. മൂത്രത്തിന്റെ ദുര്‍ഗന്ധം കാരണം മൂക്കുപൊത്തുകയാണ് സഞ്ചാരികള്‍ ചെയ്യാറ്. ഇവിടുത്തെ ഹോട്ടലുകളില്‍ ശുചിത്വമില്ലാത്ത അവസ്ഥയിലാണ് ഭക്ഷണം പാകം ചെയ്യുന്നതു പോലും. ആട്ടുകാല്‍ സൂപ്പ്, മുട്ട ഇടിയപ്പം എന്നിവയാണ് കടകളില്‍ സുലഭമായി കിട്ടുന്നത്. മഴക്കാലമായാ മൂത്രവും മഴവെള്ളവും കെട്ടി നില്‍ക്കുന്ന ഇടമായി ഇവിടെ മാറും.

ഖുര്‍ആന്‍ പാരായണം പോലും അംഗ ശുദ്ധി വരുത്തിയിട്ട് വേണം നടത്തേണ്ടതെന്ന് ആര്‍ക്കാണ് അറിയാത്തത്. എന്നിട്ടും, പരിസര ശുചിത്വം എന്നൊന്ന് ഇവിടെയില്ല. പക്ഷെ, വിശ്വാസികള്‍ ഇവിടെ നല്‍കുന്നത്, കോടികളുടെ വരുമാനമാണ്. വരുമാനം വരുന്നുണ്ടെങ്കിലും ശുചിമുറികള്‍ നിര്‍മ്മിക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. പ്രത്യേക ഗന്ധമാണ് അവിടം തളംകെട്ടി നില്‍ക്കുന്നത്. മാനസിക രോഗികള്‍ക്ക് ചിക്തസ നല്‍കുന്നത് ഇവിടെയാണെന്നാണ് പറയപ്പെടുന്നത്. ദര്‍ഗയയിലെ പിശാചിനെ ഒഴിപ്പിക്കുന്ന സ്ഥലത്തും ദുര്‍ഗന്ധമാണ്. ദര്‍ഗയ്ക്കകത്തുള്ള ഒരു ഭാഗത്ത് നൂലുകെട്ടല്‍, മന്ത്ര ചിക്തസ, ഓതല്‍, തുടങ്ങിയ പരിപാടികള്‍ നടത്തുന്ന ഇടവും വൃത്തിയില്ലാത്ത അവസ്ഥയിലാണ്. ഈ ദര്‍ഗയും, ദര്‍ഗയിലെ വരുമാനവും, നിയന്ത്രണവുമെല്ലാം ഒരു കൂട്ടം ആള്‍ക്കാരുടെ കീഴിലാണ്. ഇവിടുത്തെ വിശ്വാസങ്ങളെയെല്ലാം നിയന്ത്രിക്കുന്നതോ, ചെറു മന്ത്രവാദികളും തില ആള്‍ക്കാരുമാണ്. അവര്‍ക്കേ ദര്‍ഗയിലെ കാര്യങ്ങളില്‍ അധികാരമുള്ളൂ.

ദര്‍ഗയ്ക്കു ചുറ്റും കടുത്ത മാനസിക വിഭ്രാന്തിയുള്ളവര്‍ യഥേഷ്ടം നടക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് വിനോദ സഞ്ചാരികളും, വിശ്വാസികളുമെല്ലാം ഇടകലര്‍ന്ന് നടക്കുന്നത്. എത്ര ഭയാനകമാണ് ഈ കാഴ്ച. മനസ്സിന് നിയന്ത്രണമില്ലാത്തവരും, നിയന്ത്രണമുള്ളവരും ഒരുമിച്ച് കഴിയുന്ന ഇടം. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഇടം. എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. ഇത് പുറംലോകത്തെത്തിക്കാന്‍ നോക്കിയാല്‍ പിന്നെ ജീവന്‍ തിരിച്ചു കിട്ടില്ല. ഗുണ്ടായിസം അവിടെയുമുണ്ട്. ഈ ദര്‍ഗയില്‍ പ്രധാനമായും നടക്കുന്നത്, മാനസിക രോഗികളെ പ്രദര്‍ശിപ്പിച്ചു കൊണ്ട് അവര്‍ക്ക് ചികിത്സ നല്‍കാതെ തന്നെ, സ്വപ്‌നങ്ങളിലൂടെ രോഗം ഭേദമാകുമെന്നാണ് വിശ്വസിപ്പിക്കുന്നത്.

സ്വന്തം ശരീരത്തെ കീറി മുറിക്കുക, കറസികള്‍ വലിച്ചു കീറി പറത്തുക, അട്ടഹസിക്കുക, വൃത്തിഹീനമായ സ്ഥലത്ത് ഉരുളുക, മലമൂത്ര വിസര്‍ജ്ജനം നടത്തുക, ചിലര്‍ അമേദ്യം ഭക്ഷിക്കുക കൂടി ചെയ്യുമെന്ന് പറഞ്ഞാല്‍ വിശ്വസിച്ചേ മതിയാകൂ. കാരണം, അവരെ ല്ലാം മാനസിക രോഗികളാണ്. ചികിത്സിച്ച് ഭേദമാക്കേണ്ട രോഗം. എന്നാല്‍, അതല്ല അവിടെ നടക്കുന്നത്. ദര്‍ഗയ്ക്കുള്ളിലെ വലിയ മരങ്ങളില്‍ ഇകുമ്പു ചങ്ങലകൊണ്ട് കാലുകള്‍ ബന്ധിച്ച് പൊതു സ്ഥലത്താണ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്നത്. ദര്‍ഗയുടെ മറവില്‍ നടക്കുന്നത്, പണ സമ്പാദനമാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇവിടുത്തെ വരുമാന സ്രോതസ്സ് കൈയ്യാളാന്‍ വര്‍ഷാ വര്‍ഷം ടെന്റര്‍ വിളിക്കുന്നുണ്ട്. ടെന്ററില്‍ പങ്കെടുക്കാന്‍ 80 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ നിരതദ്രവ്യം കെട്ടിവെയ്ക്കണം. ഇങ്ങനെ ടെന്റര്‍ ലഭിക്കുന്നവര്‍ ഒരു വര്‍ഷം കൊണ്ട് സമ്പാദിക്കുന്നത് കോടിക്കണക്കിന് രൂപയാണ്.

ഇവിടെ എത്തുന്നവരെ ഭീകരമായി പറഞ്ഞു പേടിപ്പിക്കാന്‍ തന്നെ ഒരു സംഘം ദര്‍ഗയുടെ കവാടത്തില്‍ ഉണ്ടാകും. ഇവിടെയുണ്ട്. ഇവര്‍ പറഞ്ഞു ഭയപ്പെടുത്തുന്നതോടെ പിശാചിനെ ഒഴിപ്പിക്കാന്‍ വീണ്ടും ഈ ദര്‍ഗയിലേക്ക് ആളുകള്‍ എത്തുന്നു. തുടര്‍ന്നാണ് ഭീമമായ തുക ഇവരില്‍ നിന്നും വാങ്ങിക്കുന്നത്. എന്തോ വലിയ ഫല സിദ്ധിയുള്ള സ്ഥലമാണിതെന്ന് പറഞ്ഞാണ് പറ്റിക്കുന്നത്. ഇവിടുത്തെ പ്രധാന ചികിത്സ ഭ്രാന്തിനു ചികിത്സിക്കുന്നതാണ്. ഭ്രാന്തുള്ളവരെ പാര്‍പ്പിച്ചാണ് ചികിത്സ.

ആ ദാരുണ സംഭവം നടന്നിട്ട് 23 വര്‍ഷം

2001 ഓഗസ്റ്റ് 6ന് അതി രാവിലെ ഉണ്ടായ തീ പിടുത്തത്തില്‍ 28 പേരാണ് വെന്തുമരിച്ചത്. കുടുംബക്കാര്‍ ഉപേക്ഷിച്ചിട്ടു പോയവരാണവര്‍. ചങ്ങലയ്ക്ക് ഇട്ടിരുന്നതു കൊണ്ട് ഒരാള്‍ക്കു പോലും രക്ഷപ്പെടാനായില്ല. ദര്‍ഗയില്‍ വന്നവര്‍ ഒരാളു പോലും ഇപ്പോള്‍ അതേക്കുറിച്ച് അന്വേഷിക്കാറില്ല. ദര്‍ഗയില്‍ ചിക്ത്‌സയ്‌ക്കെത്തിയ വരെ കുറിച്ച് അന്വേഷിക്കണം. കാട്ടിപ്പള്ളി എന്ന സ്ഥലത്താണ് തീ പിടുത്തമുണ്ടായത്. ഇന്നവിടം മാലിന്യം നിറഞ്ഞ സ്ഥലമായിരിക്കുന്നു. പണ്ട് മാനസിക രോഗികളെ പാര്‍പ്പിക്കാനുള്ള ഇടമായിരുന്നു. അവിടെ ഒരു ചെറിയ ദര്‍ഗയുണ്ട്. ആ ദര്‍ഗയ്ക്കടുത്താണ് ആള്‍ക്കാരെ ചങ്ങലക്കിട്ട് ബന്ധിപ്പിച്ച് പാര്‍പ്പിച്ചിരുന്നത്. അന്ധവിശ്വാസങ്ങളില്‍ അകപ്പെട്ടവരെ കൊന്നെടുത്തത് ഇവിടെ വെട്ടായിരുന്നു. അവിടെ തീ പടര്‍ന്നത് എങ്ങനെയാണെന്ന് ആര്‍ക്കും നിശ്ചയമില്ല. പക്ഷെ, വെന്തു മരിച്ചത് 28 ജീവനുകളാണെന്ന് ഇന്നും അവിടുള്ളവര്‍ ഓര്‍ക്കുന്നുണ്ട്. എന്നാല്‍, ആരുമത്, പരസ്യമായി പറയാന്‍ തയ്യാറല്ലെന്നു മാത്രം.

മാനസിക രോഗികളായതു കൊണ്ട് തടിക്കട്ടില്‍ അല്ല, ഉപയോഗിക്കാന്‍ നല്‍കിയിരുന്നത്. ഇതുമ്പു കട്ടിലാണ്. തീ പിടുത്തത്തില്‍ ഇരുമ്പു കട്ടില്‍ ചുട്ടു പഴുത്തു. ഇരുമ്പു ചങ്ങലകളും ചുട്ടുപഴുത്തു. മനോരോഗികളുടെ നിലവിളി പോലും ആരും കേട്ടില്ല എന്നാണ് പ്രദേശ വാസികളില്‍ പ്രായം ചെന്നവര്‍ പറയുന്നത്. അവരുടെ നിലവിളിക്ക് ആരാണ് കാതോര്‍ത്തത്. ആരാണ് വെന്തുരുകിപ്പോയ മനുഷ്യരെ രക്ഷിക്കാന്‍ ശ്രമിക്കാതിരുന്നത്. ദര്‍ഗയ്ക്കകത്ത് മാനസിക രോഗികള്‍ ഇപ്പോഴുമുണ്ട്. മരച്ചോട്ടില്‍ ബന്ധിച്ചിരിക്കുന്നവര്‍. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെയുണ്ട്. രാമനാദപുരം ജില്ലയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസ്സാണ് ഈ ദര്‍ഗയും വിശ്വാസികളും. അതുകൊണ്ടു തന്നെ ഇവിടുത്തെ വിശേഷങ്ങളിലും വിശേഷണങ്ങളിലും നെഗറ്റീവായ കഥകള്‍ കേള്‍ക്കാനാവില്ല. അത് കണ്ടുതന്നെ അറിയണം.

ഏര്‍വാടി ദര്‍ഗ

6666ഏക്കര്‍ സ്ഥലത്താണ് ഏര്‍വാടി സ്ഥിതി ചെയ്യുന്നത്. ഏര്‍വാടി ദര്‍ഗ, കാട്ടുപ്പള്ളി, അര്‍ക്കസ്സുംമുച്ച, വാല്‍നോക്കീ, കീളക്കര അങ്ങനെ സ്ഥലങ്ങള്‍ ഒരുപാട് ഉണ്ട്. അവിടെ വാല്‍നോക്കീ പോയാല്‍ കടലിന്റെ 100-150മീറ്റര്‍ അടുത്ത് ഒരു കിണര്‍ ഉണ്ട്. ബാക്കിയുള്ള എല്ലാ ഇടത്തും ഉപ്പുവെള്ളം ആണ്. ആ കിണറ്റിലെ വെള്ളത്തിനു ഉപ്പില്ല. അങ്ങനെ കണ്ടതും കാണാത്തതുമായ ഒരുപാട് അത്ഭുദങ്ങളുടെ കലവറയാണ് ഏര്‍വാടി എന്നും പറയാം.

Latest News