Features

ഫ പുല്ലേ !! ഓര്‍മ്മയുണ്ടോ ഈ മുഖം: ഞാന്‍ തൃശൂരിന്റെ സ്വന്തം സുരേഷ്ഗോപി

2016 മുതല്‍ 2021 വരെ രാജ്യസഭാംഗമായിരുന്ന പ്രശസ്തനായ മലയാള ചലച്ചിത്ര അഭിനേതാവാണ് സുരേഷ് ഗോപി.(ജനനം: 26 ജൂണ്‍ 1958) 1965-ലെ ഓടയില്‍ നിന്ന് എന്ന സിനിമയില്‍ ബാലതാരമായി അഭിനയിച്ച സുരേഷ് ഗോപി 1986-ല്‍ റിലീസായ ടി.പി.ബാലഗോപാലന്‍ എം.എ എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്ത് സജീവമായി. 1994-ല്‍ റിലീസായ കമ്മീഷണര്‍ എന്ന സിനിമയുടെ വിജയത്തോടെ സുരേഷ് ഗോപി സൂപ്പര്‍ താര പദവിയിലെത്തി

ജൂണ്‍ 26, 1957-ല്‍ ജ്ഞാനലക്ഷ്മിയുടെയും ഗോപിനാഥന്‍ പിള്ളയുടെയും മകനായി കൊല്ലത്ത് ജനിച്ചു. 1965-ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ 8 വയസ്സുള്ളപ്പോള്‍ ബാലതാരമായാണ് സുരേഷ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീട് 1986-ല്‍ മമ്മൂട്ടി നായകനായ ‘പൂവിനു പുതിയ പൂന്തെന്നല്‍’ എന്ന സിനിമയില്‍ വില്ലനായി വന്ന സുരേഷ് ഗോപി ജനശ്രദ്ധ നേടി. തുടര്‍ന്ന് ചെറിയതും വലിയതുമായ നിരവധി വേഷങ്ങള്‍ അദ്ദേഹത്തെ തേടി എത്തി. അതില്‍ ശ്രദ്ധേയമായത് മോഹന്‍ലാല്‍ നായകനായ ഇരുപതാം നൂറ്റാണ്ട് (വില്ലന്‍), രാജാവിന്റെ മകന്‍ എന്നീ സിനിമകളിലെ വേഷങ്ങളാണ്.

1994-ല്‍ കമ്മീഷണര്‍ എന്ന സിനിമയിലെ അഭിനയമാണ് സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അതോടെ അദ്ദേഹം സൂപ്പര്‍ താര പദവിക്കടുത്തെത്തി. സിനിമയിലെ ഭരത് ചന്ദ്രന്‍ ഐ പി എസ് എന്ന കഥാപാത്രം പൗരുഷം തുളുമ്പുന്ന മലയാളി യുവത്വത്തിന്റെ പ്രതീകമായി. ഹാസ്യ സിനിമകളുടെ വേലിയേറ്റത്തില്‍ മലയാളികള്‍ ശ്രദ്ധ തിരിച്ചത് സുരേഷ് ഗോപിക്ക് പിന്നീട് തിരിച്ചടിയായി. എങ്കിലും അദ്ദേഹം ചില നല്ല കഥാപാത്രങ്ങള്‍ക്ക് ജന്മം നല്‍കി. ലേലം എന്ന സിനിമയിലെ സ്റ്റീഫന്‍ ചാക്കോച്ചി എന്ന വേഷം പേരെടുത്തു പറയാവുന്നതാണ്. പിന്നീട് വന്ന വാഴുന്നോര്‍, പത്രം എന്നീ സിനിമകളും വന്‍ വിജയമായിരുന്നു. 1997-ല്‍ പുറത്തിറങ്ങിയ കളിയാട്ടം എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്തു.

തുടര്‍ന്നു വന്ന ചിത്രങ്ങള്‍ പലതും സാമ്പത്തികമായി വിജയിച്ചില്ല. ചിലത് കലാമൂല്യം മാത്രം ഉള്ളവയായിരുന്നു. ഇതില്‍ പെട്ട ഒന്നാണ് മകള്‍ക്ക് എന്ന സിനിമ. ഇതില്‍ അദ്ദേഹം ശ്രദ്ധേയമായ അഭിനയം കാഴ്ച വയ്ക്കുകയും സംസ്ഥാന പുരസ്‌കാരത്തിന് നാമ നിര്‍ദ്ദേശം നല്‍കപ്പെടുകയും ചെയ്തു. സാമ്പത്തിക വിജയം നല്‍കാത്തതിന്റെ പേരില്‍ കുറച്ചു കാലം സിനിമയില്‍ നിന്ന് അകന്നു നിന്ന സുരേഷ് ഗോപി 2005-ല്‍ ഭരത്ചന്ദ്രന്‍ ഐ പി എസ് എന്ന പേരില്‍ 11 വര്‍ഷം മുന്‍പ് ഇറങ്ങിയ കമ്മീഷണറിന്റെ രണ്ടാം പതിപ്പുമായി രംഗപ്രവേശനം നടത്തി. സാമാന്യം നല്ല പ്രദര്‍ശനമാണ് ചിത്രം കാഴ്ച വച്ചത്. തമിഴിലും അദ്ദേഹം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് നാല് മക്കള്‍ ഉണ്ട്, ലക്ഷ്മി (മരണപ്പെട്ടു), ഗോകുല്‍, ഭാഗ്യ, ഭാവ്‌നി, മാധവ്, രാധികയാണ് ഭാര്യ. ഇപ്പോള്‍ തിരുവനന്തപുരം നഗരത്തിലുള്ള ശാസ്തമംഗലത്ത് കുടുംബസമേതം താമസിക്കുന്നു.

സുരേഷ് ഗോപിയുടെ നേട്ടങ്ങള്‍

(i) ദേശീയ ചലച്ചിത്ര അവാര്‍ഡ് (മികച്ച നടന്‍) – 1998 (കളിയാട്ടം)
(ii) കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് (മികച്ച നടന്‍) – 1998 (കളിയാട്ടം)
(iii) ഫിലിം ക്രിട്ടിക്സ് മികച്ച നടനുള്ള അവാര്‍ഡ് (മൂന്ന് തവണ)
(iv) മികച്ച സഹനടനുള്ള അവാര്‍ഡ് (നാലു തവണ)

സുരേഷ് ഗോപിയുടെ രാഷ്ട്രീയ ടൈംലൈന്‍

2021
അംഗം, നാളികേര വികസന ബോര്‍ഡ്, കൊച്ചി.

2019
ട്രൈബല്‍ അഫയേഴ്‌സ് മന്ത്രാലയത്തിനായുള്ള കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം.

2016
അംഗം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിറ്റി അംഗം, വ്യോമയാന മന്ത്രാലയത്തിന്റെ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗം

2016
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

2016 ഏപ്രിലില്‍ രാജ്യസഭാ അംഗമായ സുരേഷ് ഗോപിയുടെ പ്രവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തൃശൂരില്‍ ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ പദ്ധതിയിലുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2016 ഓക്ടോബറിലാണ് സുരേഷ് ഗോപി ഔദ്യോഗികമായി ബിജെപി അംഗത്വം എടുത്തത്. തൃശൂര്‍ ഞാനിങ്ങെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ വാക്കുകള്‍ 2019ലെ തിരഞ്ഞെടുപ്പ് കാലത്ത് തരംഗമായിരുന്നു.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ വോട്ടുനിലയില്‍ ഉണ്ടായ വര്‍ധനയാണ് സുരേഷ്ഗോപിയുടെ ആത്മവിശ്വാസം.

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണസമയത്ത് തൃശ്ശൂരിലെ ശക്തന്‍ മാര്‍ക്കറ്റിലെത്തിയപ്പോള്‍ അവിടത്തെ കച്ചവടക്കാര്‍ക്ക് അദ്ദേഹം നല്‍കിയ നവീകരണവാഗ്ദാനം ഇപ്പോള്‍ യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണ്. കോര്‍പറേഷന് ഒരു കോടി രൂപയാണ് എം.പി. ഫണ്ടില്‍നിന്ന് അനുവദിച്ചത്. കൂടാതെ സമഗ്രമായ വികസനപദ്ധതി കേന്ദ്രത്തില്‍ സമര്‍പ്പിക്കാനും അദ്ദേഹം പിന്തുണ നല്‍കി. തൃശ്ശൂരിന്റെ വികസനത്തില്‍ ഇടപെടുന്നെന്ന തോന്നലുണ്ടാക്കാന്‍ ഇതുവഴി സാധിച്ചിട്ടുമുണ്ട്.

രാജ്യസഭയിലെ അവസാന പ്രസംഗം മലയാളത്തിലാക്കിയ താരം തൃശ്ശൂരിന്റെ ഹൃദ്യവിഷയമാണ് അവതരിപ്പിച്ചതും. ആനകളുടെ ക്രയവിക്രയത്തിനും മറ്റും ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ നീക്കണമെന്നും നാട്ടാനകളുടെ എണ്ണം കൂട്ടണമെന്നും. അതിനദ്ദേഹം ഉദാഹരിച്ചത് തൃശ്ശൂര്‍ പൂരമായിരുന്നു. തിരുവമ്പാടിയില്‍നിന്നും പാറമേക്കാവില്‍നിന്നും 15 ആനകള്‍ വീതം എഴുന്നള്ളിവന്ന് നിരക്കുന്ന പൂരം തൃശ്ശൂരിലുണ്ടാക്കുന്ന സാമ്പത്തികമുന്നേറ്റംകൂടി പ്രസംഗത്തില്‍ വ്യക്തമാക്കി.

തൃശ്ശൂര്‍ കടക്കാന്‍ ക്രൈസ്തവസഭാ നേതൃത്വത്തിന്റെകൂടി പിന്തുണ വേണമെന്ന കാര്യം രണ്ടു തിരഞ്ഞെടുപ്പുകളില്‍നിന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. 2024-ന് മുമ്പ് മാര്‍പ്പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് എത്തിക്കാനുള്ള ശ്രമം കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. സന്ദര്‍ശന സ്ഥലങ്ങളിലൊന്ന് തൃശ്ശൂരാക്കാനുള്ള ശ്രമം സഭാകേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സഭയ്ക്കും കേന്ദ്രസര്‍ക്കാരിനും ഇടയിലുള്ള കണ്ണിയാകുന്നതും സുരേഷ്ഗോപിയാണ്.

വോട്ടിങ് നില

മുക്കാല്‍ ലക്ഷത്തിന്റെ ലീഡുമായി തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ പടയോട്ടം. ബി.ജെ.പി. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന മണ്ഡലമാണ് തൃശ്ശൂര്‍. എല്‍.ഡി.എഫിന്റെ വി.എസ്. സുനില്‍കുമാറാണ് രണ്ടാംസ്ഥാനത്ത്. യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നുവട്ടം മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുകയും സുരേഷ് ഗോപിക്കു വേണ്ടി വോട്ട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. 2019-ലും സുരേഷ് ഗോപി തൃശ്ശൂര്‍ മണ്ഡലത്തില്‍നിന്ന് ജനവിധി തേടിയെങ്കിലും മൂന്നാംസ്ഥാനത്തേ അദ്ദേഹം എത്തിയിരുന്നുള്ളൂ.

ബി ജെ പിയെ സംബന്ധിച്ചടുത്തോളം ഏറെ മധുരമുള്ള വിജയമാണ് സുരേഷ് ഗോപി സമ്മാനിച്ചിരിക്കുന്നത്. നിയമസഭയില്‍ കേരളത്തില്‍ പൂട്ടിയ അക്കൗണ്ട് ലോക്‌സഭയില്‍ തുറന്നെടുത്തിരിക്കുകയാണ് സുരേഷ് ഗോപിയിലൂടെ ബി ജെ പി.

രണ്ടാം സ്ഥാനത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ്. വടകരയില്‍ നിന്നും തൃശ്ശൂരിലെത്തിയ യു ഡി എഫിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ മൂന്നാം സ്ഥാനത്താണ്. സുരേഷ് ഗോപി 390133 വോട്ടും സുനില്‍ കുമാര്‍ 316560 വോട്ടും കെ മുരളീധരന്‍ 1306633 വോട്ടുമാണ് നേടിയിട്ടുള്ളത്.