ഇടുക്കി: 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി വിട്ടുനൽകാതെ യുഡിഎഫ്. എൽഡിഎഫും യുഡിഎഫും നേർക്കുനേർ എത്തുന്ന മത്സരത്തിൽ വോട്ടെണ്ണൽ ആരംഭിച്ച് മുതൽ യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസ് മുന്നിലാണ്. ശക്തമായ പോരാട്ടം നയിക്കുമെന്ന് കരുതിയ സിപിഎം സ്ഥാനാർഥി അഡ്വ. ജോയ്സ് ജോർജ് തുടക്കം മുതൽ പിന്നിലാകുന്ന കാഴ്ചയാണ് കാണാനായത്.
ഇത്തവണയും ജയിക്കാനാകും എന്ന് നേരത്തെ ഡീന്‍ കുര്യാക്കോസ് പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 50000-നും 75000-നും ഇടയിലുള്ള ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് വ്യക്തിപരമായ വിലയിരുത്തല്‍ എന്നും പ്രചാരണ സമയത്തും പോളിംഗ് സമയത്തും ലഭിച്ച പ്രതികരണങ്ങളെല്ലാം തന്നെ പോസിറ്റീവായിരുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നത്. എല്‍ഡിഎഫിനായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ് ആണ് മത്സരിച്ചത്.
ഇടുക്കിയില്‍ മൂന്നാം തവണയാണ് ഡീന്‍ കുര്യാക്കോസും ജോയിസ് ജോര്‍ജും ഏറ്റുമുട്ടുന്നത്. 2014 ല്‍ ആയിരുന്നു ആദ്യം ഇരുവരും യുഡിഎഫ്-എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായി മത്സരിച്ചത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കത്തി നിന്ന അന്ന് ജയം ജോയ്‌സ് ജോര്‍ജിനൊപ്പമായിരുന്നു. ഈ വിജയം ആവര്‍ത്തിക്കാന്‍ 2019 ല്‍ എത്തിയ ജോയ്‌സ് ജോര്‍ജിനെ 171,053 വോട്ടിന് പരാജയപ്പെടുത്തിയാണ് കന്നി ജയം സ്വന്തമാക്കിയത്.
2019 ല്‍ ഡീന്‍ കുര്യാക്കോസിന് 4,98,493 വോട്ടാണ് ലഭിച്ചത്. ജോയ്‌സ് ജോര്‍ജിന് 3,27,440 വോട്ട് നേടി. അതേസമയം മനോരമന്യൂസ്-വി.എം.ആര്‍ എക്‌സിറ്റ് പോളിന് സമാനമായാണ് ഇത്തവണ ഇടുക്കിയിലെ ഫലം പുറത്ത് വരുന്നത്. അഡ്വ. ജോയിസ് ജോര്‍ജിനേക്കാള്‍ 14 ശതമാനത്തിനടുത്ത് വോട്ട് ഡീനിന് കൂടുതല്‍ ലഭിച്ചു എന്നാണ് എക്‌സിറ്റ് പോളില്‍ പറഞ്ഞിരുന്നത്.
തുടര്‍ച്ചയായി രണ്ടാംതവണയാണ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയെ പ്രതിനിധീകരിക്കാനൊരുങ്ങുന്നത്. എക്‌സിറ്റ് പോളില്‍ പങ്കെടുത്ത 43.69 ശതമാനം പേര്‍ യു ഡി എഫിന്് വോട്ട് ചെയ്തപ്പോള്‍ 30.31 ശതമാനം എല്‍ ഡി എഫിനും 21.2 ശതമാനം പേര്‍ എന്‍ഡിഎയെയുമാണ് പിന്തുണച്ചത്.
മലയോര ജില്ലയായ ഇടുക്കി പിടിക്കാനിറങ്ങിയ സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. അതിവേഗത്തിൽ കുതിച്ച ഡീനിൻ്റെ ലീഡിന് സമീപം എത്താൻ ഒരിക്കൽ പോലും ജോയ്സ് ജോർജിനായില്ലെന്നത് ശ്രദ്ധേയമാണ്. ഈ ട്രൻഡ് അവസാനം വരെ നിലനിർത്താൻ യുഡിഎഫ് സ്ഥാനാർഥിക്കായി. മികച്ച ഭൂരിപക്ഷമെന്ന ലക്ഷ്യം ഡീനിലൂടെ യുഡിഎഫ് നേടിയെടുക്കുന്ന കാഴ്ചയാണ് ഇത്തവണയും ഇടുക്കിയിൽ കണ്ടത്.
2019 മുതൽ ഇടുക്കിയിൽ നിന്നുള്ള ലോക്സഭാംഗവും യൂത്ത് കോൺഗ്രസിൻ്റെ മുൻ സംസ്ഥാന പ്രസിഡൻറും കേരളത്തിൽ നിന്നുള്ള കോൺഗ്രസിൻ്റെ യുവനേതാവുമാണ് അഡ്വ.ഡീൻ കുര്യാക്കോസ് (ജനനം:27 ജൂൺ 1981)
എറണാകുളം ജില്ലയിലെ ഐക്കരനാട് താലൂക്കിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ എ.എം.കുര്യാക്കോസിൻ്റെയും റോസമ്മയുടേയും മകനായി 1981 ജൂൺ 27ന് ജനിച്ചു. എം.എ, എൽ.എൽ.ബി.യാണ് വിദ്യാഭ്യാസ യോഗ്യത. തൊടുപുഴ ന്യൂമാൻ കോളേജ്, മൂലമറ്റം സെൻറ്.ജോസഫ് കോളേജ്, എം.ജി.യൂണിവേഴ്സിറ്റി കോട്ടയം, കേരള ലോ അക്കാദമി, ലോ കോളേജ് തിരുവനന്തപുരം എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഒരു അഭിഭാഷകൻ കൂടിയാണ് ഡീൻ കുര്യാക്കോസ്.