പാലക്കാട് ലോക്സഭ തിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠൻ വിജയത്തിലേക്ക്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം ശ്രീകണ്ഠൻ 73,227 ന്റെ വോട്ടുകൾക്കാണ് മണ്ഡലത്തിൽ ലീഡ് ചെയ്യുന്നത്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും സി പി എമ്മിന്റെ മുതിർന്ന നേതാവ് കൂടിയായ വിജയരാഘവന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിച്ചില്ല.
സി പി എം കോട്ടയെന്നല്ലാതെ മറ്റൊരു വിശേഷണം പാലാക്കാടിന് നൽകാനാകില്ല. മണ്ഡലം നിലവിൽ വന്നതിന് ശേഷം നടന്ന 16 തിരഞ്ഞെടുപ്പിൽ 11 തവണയും പാലക്കാട് വിജയിച്ചത് ഇടതുമുന്നണിയാണ്. 2019 ൽ അപ്രതീക്ഷിത തിരിച്ചടിയായിരുന്നു പാലക്കാട് സി പി എം നേരിട്ടത്. രാഹുൽ തരംഗത്തിൽ സി പി എമ്മിനെ പാലക്കാട് കൈവിട്ടു. കനത്ത പരാജയമായിരുന്നു അന്ന് എൽ ഡി എഫിന് വേണ്ടി മത്സരിച്ച എം ബി രാജേഷ് നേരിട്ടത്. ന്യൂനപക്ഷ ഭൂരിപക്ഷ വ്യത്യാസമില്ലാതെ വോട്ടുകൾ ശ്രീകണ്ഠിനലേക്ക് ഒഴുകുന്നതായിരുന്നു കാഴ്ച. 3,99,274 വോട്ടുകളായിരുന്നു ശ്രീകണ്ഠൻ നേടിയത്. എം ബി രാജേഷിന് 3,87,637 വോട്ടുകളും.
വികെ ശ്രീകണ്ഠൻ എൻഎസ്എസിൽ പഠിക്കുന്ന കാലത്ത് വിദ്യാർത്ഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. 1993-ൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. . 2012 മുതൽ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠൻ ജില്ലയിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീർഘമായ സംഘടനാ പ്രവർത്തന പരിചയത്തിന്റെ പിൻബലത്തിലാണ്. സംഘടനാ പ്രവർത്തകൻ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊർണൂരിലെയും ജനകീയ പ്രശ്നങ്ങളിൽ സജീവ സാന്നിദ്ധ്യമാണ് വി.കെ. ശ്രീകണ്ഠൻ.
2000 മുതൽ ഷൊർണൂർ മുനിസിപ്പാലിയിറ്റിയിലെ കോൺഗ്രസ് അംഗം. 2005, 2010, 2015 വർഷങ്ങളിൽ തുടർച്ചയായി ഷൊർണൂർ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവിൽ ഷൊർണൂർ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാർഷിക സർവ്വകലാശാല ജനറൽ കൗൺസിൽ അംഗമായും പ്രവത്തിച്ചിട്ടുണ്ട്. 2011ൽ ഒറ്റപ്പാലത്ത് നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചു എങ്കിലും പരാജയപ്പെട്ടു.
ഒറ്റപ്പാലം പാർലമെന്റ് സഭാ സീറ്റിലേക്കും[ചേലക്കര നിയമസഭാമണ്ഡലം|ചേലക്കര മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള കോൺഗ്രസ് നേതാവ് കെ.എ. തുളസിയാണ് ഭാര്യ. ഇവർ മുൻ വനിതാ കമ്മിഷൻ അംഗവും നിലവിൽ നെന്മാറ NSS പ്രിൻസിപ്പാളും ആണ്. കൊച്ചു കൃഷ്ണൻ നായർ വെള്ളാടത്ത് കാർത്യായനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. രാഗിണി ഏക സഹോദരി ആണ്.