കാസര്‍ഗോഡിലേക്ക് വണ്ടി കയറിയ രാജ്‌മോഹന്‍ ഉണ്ണിത്താനെ തിരിച്ചു വണ്ടി കയറ്റി വിടാന്‍ നോക്കിയവര്‍ക്കാണ് അവിടുത്തെ ജനങ്ങള്‍ മറുപടി കൊടുത്തിരിക്കുന്നത്. അദ്ദേഹത്തെ ഇനിയും കാസര്‍ഗോഡ് കാര്‍ക്ക് വേണമെന്ന് അടിവരയിടുന്ന വിജയമാണ് ഇപ്പോള്‍ സമ്മാനിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഒരു തരത്തിലും ഉണ്ണിത്താന് വെല്ലുവിളി ഉയര്‍ത്തിയില്ലെന്നതാണ് വസ്തുത. 74,406 വോട്ടുകള്‍ക്കാണ് ഉണ്ണിത്താന്‍ വിജയിച്ചിരിക്കുന്നത്.
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കേരളത്തിലെ രാഷ്ട്രീയ നേതാവും കോണ്‍ഗ്രസ് (ഐ) നേതാവുമാണ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ കെ.എ.എസിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്നുവന്ന നേതാവാണ് അദ്ദേഹം. ഏറെക്കാലമായി കേരള രാഷ്ട്രീയത്തില്‍ സജീവമായ അദ്ദേഹം നിലവില്‍ കാസര്‍ഗോഡ് എംപിയാണ്. കിളികൊല്ലൂരില്‍ കുട്ടന്‍ പിള്ളയുടേയും സരസ്വതിയമ്മയുടേയും മകനായി 1953 ജൂണ്‍ പത്തിന് ജനിച്ചു. ഭാര്യ സുതകുമാരി. മക്കള്‍ അഖില്‍, അതുല്‍, അമല്‍.
സജീവ രാഷ്ട്രീയ പ്രവര്‍ത്തകന്‍. നിരവധി സിനിമകളിലും ഉണ്ണിത്താന്‍ അഭിനയിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കൊല്ലം എസ്.എന്‍. കോളേജില്‍ ചേര്‍ന്നു ബിരുദം നേടി. ബി.എ. ഇക്കണോമിക്‌സ് ആണ് വിദ്യാഭ്യാസ യോഗ്യത. വിദ്യാര്‍ത്ഥി-യുവജന സംഘടനകളായ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് എന്നിവയില്‍ അംഗമായി പ്രവര്‍ത്തിച്ചതിനു ശേഷം ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനായി ജീവിതമാരംഭിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 2015-2016 വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്ര കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു.
2006ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ സി.പി.എം. നേതാവായ കോടിയേരി ബാലകൃഷ്ണനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു കൊണ്ടാണ് തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 2006ലെ തിരഞ്ഞെടുപ്പില്‍ 10,055 വോട്ടുകളുടെ കുറഞ്ഞ ഭൂരിപക്ഷത്തിന് കോടിയേരി ബാലകൃഷ്ണന്‍ ജയിച്ചു. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മാറി. 2015ല്‍ കെ.പി.സി.സിയുടെ ജനറല്‍ സെക്രട്ടറിയായി.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കുണ്ടറയില്‍ മത്സരിച്ചെങ്കിലും സി.പി.എമ്മിലെ ജെ. മേഴ്‌സിക്കുട്ടിയമ്മയോട് പരാജയപ്പെട്ടു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ് നിന്ന് സി.പി.എം നേതാവായ മുന്‍ ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രനെ 40,438 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍ഗോഡ് 35 വര്‍ഷത്തിനു ശേഷമാണ് ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇവിടെ ജയിക്കുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായി.
ഏറ്റവുമൊടുവില്‍ 1984-ല്‍ ആണ് കാസര്‍ഗോഡ് ലോക്‌സഭ സീറ്റില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചത്. കോളേജ് കാലഘട്ടത്തില്‍ പ്രൊഫഷണല്‍, അമച്ച്വര്‍ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഒരു ഡസനിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. മലയാള ചലച്ചിത്ര അഭിനേതാവ് എന്ന നിലയില്‍ ആദ്യ സിനിമ ഷാജി കൈലാസ് സംവിധാനം ചെയ്ത് 2005-ല്‍ റിലീസായ ദി ടൈഗര്‍ എന്ന സിനിമയായിരുന്നു. പിന്നീട് സഹനടനായും സപ്പോര്‍ട്ടിംഗ് ക്യാരക്റ്ററായും 20 സിനിമകള്‍ മലയാളത്തില്‍ അഭിനയിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മലയാള സിനിമ സംഘടനയായ അമ്മയില്‍(ആര്‍ട്ടിസ്റ്റ് ഓഫ് മലയാളം മൂവി അസോസിയേഷന്‍) അംഗം കൂടിയാണ്.
76.04 ശതമാനം പോളിംഗ് രേഖപ്പെടുത്തി കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തിന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക സ്ഥാനമാണ് ഉളളത്. 2019ലെ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 4,74,961 വോട്ടുകള്‍ നേടി ഐ എന്‍ സി സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 40,438 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് വിജയിച്ചത്. 4,34,523 വോട്ടുകള്‍ നേടിയ സി പി എം സ്ഥാനാര്‍ത്ഥി K. P. സതീഷ് ചന്ദ്രനെയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പരാജയപ്പെടുത്തിയത്.
2019ല്‍ ഈ മണ്ഡലത്തില്‍ 80.57 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2024ല്‍ വോട്ടര്‍മാരുടെ തങ്ങളുടെ വോട്ടവകാശം കാര്യക്ഷമമായി വിനിയോഗിക്കാന്‍ കാത്തിരിക്കുകയാണ്. കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ ഇക്കുറി ഭാരതീയ ജനത പാര്‍ട്ടി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനി, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) സ്ഥാനാര്‍ത്ഥി എം വി ബാലകൃഷ്ണന്‍ ഒപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ തമ്മിലാണ് പ്രധാന പോരാട്ടം നടന്നത്.