അച്ഛന്റെ തട്ടകം വിട്ടു കൊടുക്കാത്ത മകന്‍. അതാണ് ഹൈബി ഈഡനെ ഒറ്റവാക്കി പറയാന്‍ കഴിയുന്നത്. അച്ഛന്‍ ജോര്‍ജ്ജ് ഈഡന്റെ എറണാകുളം മണ്ഡലം മകന്‍ ഹൈബി ഈഡന്റെ കൈയ്യില്‍ സുരക്ഷിതമായിരിക്കുകയാണ്. എതിര്‍പ്പുകളും, പരാതികളും പാര്‍ട്ടിക്കുള്‌ലില്‍ നിന്നുണ്ായെങ്കിലും ഹൈബി ഈഡനെ എല്ലാവര്‍ക്കും പ്രിയങ്കരനാക്കുന്നത് അയാളുടെ ജനകീയതയാണ്. മണ്ഡലത്തിന്റെ ഏതാവശ്യത്തിനും മുമ്പില്‍ നില്‍ക്കാന്‍ മനസ്സു കാട്ടുന്ന ഹൈബിയെ എറണാകുളം വീണ്ടും എം.പിയാക്കിയിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവായിരുന്ന ജോര്‍ജ്ജ് ഈഡന്റെയും റാണിയുടേയും മകനായി 1983 ഏപ്രില്‍ 19ന് എറണാകുളം ജില്ലയിലെ കലൂരില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തേവര എസ്.എച്ച്. കോളേജില്‍ നിന്ന് ബിരുദവും എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദവും നേടി. ബി.കോം, എല്‍.എല്‍.ബിയാണ് വിദ്യാഭ്യാസ യോഗ്യത. കെ.എസ്.യു വഴിയാണ് രാഷ്ട്രീയ പ്രവേശനം. 2006-2007ല്‍ കെ.എസ്.യു എറണാകുളം ജില്ലാ പ്രസിഡന്റായും 2007-2009 വര്‍ഷങ്ങളില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു. 2001-2002 വര്‍ഷങ്ങളില്‍ തേവര സേക്രഡ് ഹാര്‍ട്ട് കോളേജിലെ യൂണിയന്‍ സെക്രട്ടറിയായിരുന്നു.
2011 ഏപ്രില്‍ മാസത്തില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ എറണാകുളം നിയോജക മണ്ഡലത്തില്‍ സെബാസ്റ്റ്യന്‍ പോളിനെ പരാജയപ്പെടുത്തി നിയമസഭാംഗമായി.തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ NSUI യുടെ ദേശീയ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. 2016ല്‍ എറണാകുളത്തു നിന്ന് രണ്ടാം തവണയും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് മല്‍സരിച്ചു വിജയിച്ചു.
രാഷ്ട്രീയ വിവാദങ്ങള്‍
കേരള തലസ്ഥാനം തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്ക് മാറ്റണമെന്നാവശ്യപ്പെടുന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. സംസ്ഥാനം രൂപീകരിച്ച കാലം മുതല്‍ തിരുവനന്തപുരമാണ് തലസ്ഥാന നഗരം. അവിടെ അതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളുമുണ്ടെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കൊച്ചിയെ സംബന്ധിച്ച് മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുള്ള സാധ്യതകള്‍ക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അധിക സാമ്പത്തിക ചെലവുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട ആവശ്യം ഇപ്പോള്‍ ഇല്ലെന്ന വിലയിരുത്തലാണുള്ളത്.
കേരളത്തിന്റെ തെക്കേയറ്റത്തെ നഗരമാണ് തിരുവനന്തപുരം എന്നതുകൊണ്ട് വടക്കന്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് തലസ്ഥാനത്ത് എത്താന്‍ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈബി ഈഡന്‍ അവതരിപ്പിച്ച ബില്ലില്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ കേരളത്തിന്റെ ഇരട്ടിയിലധികം വലുപ്പമുള്ള തമിഴ്നാട്ടില്‍ ഇതുപോലെ ഒരറ്റത്താണ് തലസ്ഥാന നഗരമായ ചെന്നൈ സ്ഥിതി ചെയ്യുന്നതെന്നാണ് മറ്റൊരു ഭാഗത്ത് നിന്നുയരുന്ന വാദം.
കോണ്‍ഗ്രസ് നേതൃത്വമടക്കം ഹൈബിക്കെതിരേ പരസ്യമായി രംഗത്തെത്തി. ഇപ്പോഴിതാ വിവാദങ്ങള്‍ക്ക് പ്രതികരണവുമായി ഹൈബി രംഗത്തെത്തി.
തന്റെ ആവശ്യം ഏതെങ്കിലും സ്ഥലത്തിനോ അവിടുത്തെ നാട്ടുകാര്‍ക്കോ എതിരല്ല. സ്വന്തം നാടിന്റെ വികസന താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മറ്റൊരു നാടിനെയും അവിടുത്തെ ജനങ്ങളെയും ശത്രുക്കളായി കാണേണ്ടതുണ്ട് എന്ന് കരുതുന്നില്ല. ഒരു നാട് അര്‍ഹിക്കുന്ന വികസനം അതിന് നല്‍കാതിരിക്കാന്‍ ഒരു സര്‍ക്കാരിനും കഴിയുകയുമില്ലെന്നും ഹൈബി പറഞ്ഞു. മാത്രമല്ല വിവാദങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹൈബി ഈഡന് വിജയം
വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എറണാകുളം ലോക്‌സഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ഹൈബി ഈഡന് വിജയം. 476479വോട്ടുകള്‍ നേടിയാണ് ഹൈബി ഈഡന്‍ വിജയിച്ചത്.രണ്ട് ലക്ഷണത്തിന് മുകളില്‍ ഭൂരിപക്ഷം നേടിയാണ് ഹൈബി ഈഡന്റെ മിന്നും വിജയം.
229399 വോട്ടോടുകൂടി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി കെ.ജെ.ഷൈന്‍ രണ്ടാമതും .ഡോ .കെ സ് രാധാകൃഷ്ണന്‍ 143293 വോട്ടും നേടി മൂന്നാമതായി പിന്തള്ളപ്പെട്ടു.
വലിയ ഉത്തരവാദിത്തമാണ് ലഭിച്ചിരിക്കുന്നത്. ഉത്തരവാദിത്തം നിറവേറ്റുക എന്നതാണ് ദൗത്യമെന്നും ഹൈബി ഈഡന്‍ പറഞ്ഞു. വിജയത്തില്‍ ജനങ്ങള്‍ക്ക് നന്ദി പറയുകയും ചെയ്തു. ഐക്യ ജനാധിപത്യമുന്നണി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. തന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തി. അന്തിമ റിസള്‍ട്ട് വന്നിട്ടില്ലെങ്കില്‍ പോലും ഇന്‍ഡ്യ മുന്നണിയുടെ പ്രകടനം നല്ല സൂചനയാണന്നും ഹൈബി ഈഡന്‍ പറഞ്ഞു. കേരളത്തിലെ ബിജെപി അക്കൗണ്ട് പിടിച്ചെടുക്കുന്നതിലും ഹൈബി ഈഡന്‍ പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ദിവസം തന്നെ ചില ദുസൂചനകള്‍ പുറത്തുവന്നിരുന്നു. സിപിഐഎം – ബിജെപി നേതാക്കള്‍ നടത്തിയ രഹസ്യ ചര്‍ച്ച ഫലം കണ്ടു എന്നുവേണം വിലയിരുത്താന്‍. ഇത് ഏറെ പ്രയാസം നല്‍കുന്ന കാര്യമാണെന്നും ഹൈബി ഈഡന്‍ പറഞ്ഞു.