ദുരന്തം എന്നും ദുഖമാണ് സമ്മാനിക്കുന്നത്. മനുഷ്യ ജീവനുകള്‍ക്കു മീതെ മഴയായും മഞ്ഞായും, മലയായും കാറ്റായുമൊക്കെ ദുരന്തങ്ങള്‍ പെയ്തിറങ്ങാറുണ്ട് ഇതിനു പുറമെയാണ് മനുഷ്യ നിര്‍മ്മിത ദുരന്തങ്ങള്‍. ഡാം തുറന്നു വിട്ടും, ആഘോഷങ്ങളില്‍ മതിമറന്ന് പടക്കം പൊട്ടിച്ചും, തീ കൊളുത്തിയും, വെള്ളത്തില്‍ നീന്തിയും കടലില്‍ കുളിച്ചുമൊക്കെ ദുരന്തങ്ങള്‍ വരുത്തി വെയ്ക്കാറുണ്ട്. ഇത്തരം ദുരന്തങ്ങളെയെല്ലാം നേരിടുന്ന തിരക്കിലാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയും ജീവനക്കാരും.
ഇതിനെല്ലാം ചുക്കാന്‍ പിടിക്കുന്ന ഒരാളുണ്ട്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍. അദ്ദേഹത്തിനു കീഴില്‍ സുസജ്ജമായ സംേവിധാനമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ദുരന്ത നിവാരണ അതോറിട്ടി. പെള്ളപ്പൊക്കവും, ഓഖിയും, നിപ്പയും, കൊറോണയുമെല്ലാം ഈ വകുപ്പിനെ ശക്തമാക്കാനുള്ള വഴിമരുന്നുകളാവുകയായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. ഓരോ ദുരന്തത്തിലും പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുകയാണ്. ഡോക്ടര്‍ ശേഖര്‍ എല്‍. കുര്യാക്കോസ് ദുരന്ത നിവാരണ അതോറിട്ടി മെമ്പര്‍ സെക്രട്ടറിയാണ്. അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുമ്പ് ഫേസ് ബുക്കില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ആ പോസ്റ്റ് ഇപ്പോഴാണ് പ്രസക്തമാകുന്നത്. ദുരന്ത നിവാരണ അതോറിട്ടിയുടെ പുതിയ പദ്ധതിയായ സയറണ്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ടുള്ളതായിരുന്നു പോസ്റ്റ്. അപായ മണി മുഴക്കത്തെ കുറിച്ച് അന്ന് അദ്ദേഹം എഴുതിയ പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ആ കുറിപ്പ് ഇങ്ങനെയാണ്:
അമ്മയുടെ സയറണും, തീവണ്ടി ആപ്പീസിലെ സയറണും
‘എടാ റെയില്‍വേ സയറണ്‍ 9 വട്ടം നീട്ടി ശബ്ദിച്ചു..എന്തോ അപകടം ഉണ്ട്’! ഒരു ദിവസം രാവിലെ എഴുന്നേറ്റത് ഇത് കേട്ടാണ്. അപ്പോ തന്നെ റെയില്‍വേ സുരക്ഷാ നോഡല്‍ ഓഫീസറെ വിളിച്ചു. അദ്ദേഹം എന്താ സംഭവം എന്ന് അന്വേഷിച്ച് പറയാം എന്ന് പറഞ്ഞു. പിന്നാലേ പോലീസ് കണ്‍ട്രോളിലും ചോദിച്ചു. അവരും അപ്പോള്‍ അറിഞ്ഞിരുന്നില്ല. ഏതാനും മിനിറ്റിനുള്ളില്‍ റെയില്‍വേ നോഡല്‍ ഓഫീസര്‍ തിരികെ വിളിച്ച് കൊച്ചുവേളി യാര്‍ഡിനു പുറത്ത് ഒരു പാളം തെറ്റല്‍ ഉണ്ടായി എന്ന് പറഞ്ഞു. യാര്‍ഡിനു പുറത്തെ അപകടം ആയതിനാല്‍ 9 വട്ടം. അമ്മയുടെ സയറണ്‍ വിജ്ഞാനം അദേഹത്തിനും കൌതുകം ആയിരുന്നു!
ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴില്‍ ദാതാക്കളില്‍ ഒരാള്‍ ആയ ഇന്ത്യന്‍ റെയില്‍വേ..ദിവസവും ഇന്ത്യയെ ചലിപ്പിക്കുന്ന ഇന്ത്യന്‍ റെയില്‍വേ. അവര്‍ വെറുതെ ആളുകളുടെ ചെവി അടിച്ച് കളയാന്‍ സയറണ്‍ ഉപയോഗിക്കില്ലലോ..
ഇന്ത്യന്‍ റെയില്‍വേയുടെ ആക്‌സിഡെന്റ് മാന്വല്‍ വായിക്കേണ്ടതാണ്. കുറച്ച് വര്‍ഷം മുന്‍പ് റെയില്‍വേ ദുരന്ത ലഘൂകരണ പദ്ധതി റിവ്യു ചെയ്യാന്‍ കിട്ടിയപ്പോള്‍ വിശദമായി അവരുമായി ഇടപെടാനും, ആക്‌സിഡെന്റ് മാന്വല്‍ വായിക്കുവാനും, റെയില്‍വേ ദുരന്ത ലഘൂകരണ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുവാനും ഒക്കെ അവസരം കിട്ടിയിരുന്നു. നമ്മള്‍ എത്ര കളിയാക്കിയാലും, ഇന്ത്യന്‍ റെയില്‍വേ ഒരു മഹാ പ്രസ്ഥാനവും, നമ്മുടെ ഒരു അനുഗ്രഹവും ആണ്. പൊതു മേഖലയില്‍ ഇന്ത്യന്‍ റെയില്‍വേ തുടരേണ്ടതിന്റെ കാരണവും, ആക്‌സിഡെന്റ് മാന്വല്‍ വായിക്കുമ്പോള്‍ മനസിലാകും. ലാഭം-നഷ്ടം എന്ന യാതൊരു പരാമര്‍ശവും എവിടേയും ഇല്ല; വലിയ കോര്‍പ്പറേറ്റുകളുടെ ദുരന്ത ലഘൂകരണ പദ്ധതികളില്‍ ഉള്ള രഹശരവണു പ്രയോഗമായ ആൗശെില ൈഇീിശേിൗശ്യേ എന്നത് ആക്‌സിഡെന്റ് മാന്വലില്‍ ഒരിടത്ത് പോലും ഇല്ല. കാരണം, ഇന്ത്യന്‍ റെയില്‍വേ നമ്മുടേതാണ്, അവിടെ ജനങ്ങളുടെ സുരക്ഷയെ ആക്‌സിഡെന്റ് മാന്വലില്‍ എങ്കിലും ലാഭ-നഷ്ടം എന്നതുമായി ബന്ധപ്പെടുത്തുന്നില്ല.
അമ്മയുടെ സയറണ്‍ വിജ്ഞാനം ആദ്യം കേട്ടത് 1988, ജൂലൈ 8ആം തീയതി കൊല്ലം സ്റ്റേഷന്‍ സയറണ്‍ നീട്ടി അടിക്കുന്നത് കേട്ട ഒരു വെള്ളിയാഴ്ച്ച ഉച്ചയ്ക്കാണ്. എന്തോ പറഞ്ഞ് ഉഴപ്പി സ്‌കൂളില്‍ പോകാതെ ഇരുന്ന എനിക്കും, കൂട്ടുകാര്‍ വിനുവിനും ഉശമിമ ഘമിര്യ ദീപുവിനും ഉശുൗ ങീവമി സയറണ്‍ ഏതിനാ ശബ്ദിക്കുന്നെ എന്ന് വലിയ കൌതുകം ആയിരുന്നു. സയറണ്‍ കാണണം എന്ന് അന്ന് തന്നെ അജയന്‍ മാമനെ ചട്ടം കെട്ടി. കാണുകയും ചെയ്തു, പിന്നീട്! എന്തിനാ സയറണ്‍ 4 വട്ടം ശബ്ദിച്ചെ…എന്തോ, 1 ആണേല്‍ എന്ത്, 10 ആണേല്‍ എന്ത്. ഈ വലിയ ശബ്ദം ഉണ്ടാക്കുന്ന യന്ത്രം കാണണം, അന്ന് അത്ര തന്നെ!
ഇടക്കാലത്ത് ശബ്ദ മലിനീകരണം എന്ന കാരണത്താല്‍ സയറണ്‍ ഒരു ശല്യം ആയി..ആളുകള്‍ പ്രതിഷേധിക്കുന്നതായും പലയിടത്ത് നിന്നും കേട്ടു.
പക്ഷേ നമുക്ക് സയറണ്‍ ഏതിനാ ശബ്ദിക്കുന്നെ, എത്ര തവണ ശബ്ദിക്കുമ്പോള്‍ എന്താണ് ഉദേശിക്കുന്നെ എന്നൊക്കെ അറിയണം…സയറണുകളുടെ പ്രസക്തി കേരള സമൂഹത്തില്‍ വീണ്ടും ഉണ്ടാകും..ഉടന്‍ തന്നെ; പിക്ചര്‍ അഭി ബാക്കി ഹേ!
സയറണ്‍ അപകടങ്ങളെ സംബന്ധിച്ച വിവര സംവേദനത്തിന് വ്യാപകമായി ഉപയോഗിച്ചത് രണ്ടാം ലോക മഹായുദ്ധ സമയത്താണ്. വ്യോമ ആക്രമണം ഉണ്ടാകുന്ന സമയത്ത് സാമൂഹിക പ്രതിരോധ സേന (സിവില്‍ ഡിഫെന്‍സ്) അംഗങ്ങള്‍ സമൂഹത്തെ വിവരം അറിയിക്കുവാനായി വ്യാപക ഉപയോഗം ആരംഭിച്ച സയറണ്‍ പിന്നീട് വ്യവസായശാല അപകടങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ഫേവര്‍ ലൂബയുടെ കാലത്ത് സമയം അറിയിക്കാന്‍ എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച് വന്നു. ഏതാനും വര്‍ഷം മുന്‍പ് വരെ വിവിധ സ്ഥലങ്ങളില്‍, കേരളത്തിലും, സയറണ്‍ ശബ്ദിക്കുന്നത് കേല്‍ക്കാമായിരുന്നു. ഇപ്പോള്‍ അത്ര വ്യാപകമായി കേള്‍ക്കുന്നില്ല. മുനിസിപ്പാലിറ്റികളില്‍ ഉണ്ടായിരുന്നവ ഇപ്പോള്‍ എല്ലായിടത്തും പ്രവര്‍ത്തിക്കുന്നില്ല എന്നും തോന്നുന്നു. കോട്ടയത്ത് താമസിക്കുമ്പോള്‍ ഇടയ്ക്ക് കേട്ടിരുന്നു.
ഏതിനാ ഇങ്ങനെ പല രീതിയില്‍ റെയില്‍വേ സയറണ്‍ ശബ്ദിക്കുന്നെ, ചുമ്മാ അങ്ങ് ഒറ്റ രീതിയില്‍ ശബ്ദിച്ചാ പോരേ
പോരാ. ഓരോ തരം സയറണ്‍ ശബ്ദവും ദുരന്തത്തിന്റെ തീവ്രത അറിയിക്കുന്നു. ഇവ എന്ത് എന്ന് പരിശോധിക്കാം.
1. ലോക്കോ ഷെഡിലോ, ട്രാഫിക് യാര്‍ഡിലോ അപകടം ഉണ്ടായാല്‍ – 2 തവണ നീട്ടി ശബ്ദിക്കും
2. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടാകുകയും, എന്നാല്‍ പ്രധാന പാതയ്ക്ക് തടസം ഇല്ലാത്ത അവസ്ഥ. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍ സ്ഥലത്തേക്ക് പുറപ്പെടണം 3 തവണ നീട്ടി ശബ്ദിക്കും
3. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടാകുകയും, എന്നാല്‍ പ്രധാന പാതയ്ക്ക് തടസം ഇല്ലാത്ത അവസ്ഥ. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍, മെഡികല്‍ റിലീഫ് ട്രയിന്‍ സ്ഥലത്തേക്ക് പുറപ്പെടണം – 3 തവണ നീട്ടിയും, 1 തവണ ചുരുക്കിയും ശബ്ദിക്കും
4. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടാകുകയും, പ്രധാന പാത തടസപ്പെട്ടുകയും ചെയ്തു. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍ സ്ഥലത്തേക്ക് പുറപ്പെടണം 4 തവണ നീട്ടി ശബ്ദിക്കും
5. സ്റ്റേഷന്‍ പരിധിക്ക് പുറത്ത് അപകടം ഉണ്ടായി, പ്രധാന പാത തടസപ്പെട്ടു. ആക്‌സിഡെന്റ് റിക്കവറി ട്രയിന്‍, മെഡികല്‍ റിലീഫ് ട്രയിന്‍ എന്നിവ സ്ഥലത്തേക്ക് പുറപ്പെടണം – 4 തവണ നീട്ടിയും, 1 തവണ ചുരുക്കിയും ശബ്ദിക്കും
നീട്ടി ശബ്ദിക്കുക എന്നാല്‍ 30 സെക്കന്‍ഡ് ശബ്ദിക്കുക, ചുരുക്കി ശബ്ദിക്കുക എന്നാല്‍ 5 സെക്കന്‍ഡ് ശബ്ദിക്കുക. ഓരോ തവണയും ശബ്ദിക്കുന്നതിന് ഇടയില്‍ 30 സെക്കന്‍ഡ് വീതം വിടവ് ഉണ്ടാകും. ഓരോ അപകടവും സൂചിപ്പിക്കുന്നതിന് ചുരുങ്ങിയത് 3 വട്ടം വീതം എങ്കിലും അതാത് കോഡില്‍ ശബ്ദിക്കണം.
സയറണ്‍ പ്രവര്‍ത്തിച്ചില്ലേല്‍ എന്ത് ചെയ്യും?
അതിനാണോ റെയില്‍വേക്ക് ബുദ്ധിമുട്ട്! നമ്മുടെ കൂകി പായും തീവണ്ടി ഉണ്ടല്ലോ. തീവണ്ടിയുടെ ഹോണ്‍ ഉപയോഗിച്ചാല്‍ മതിയല്ലോ! അതും ആക്‌സിഡെന്റ് മനുവലില്‍ ഉണ്ട്.
ആക്‌സിഡെന്റ് മാനുവല്‍ ഈ ലിങ്കില്‍ ലഭ്യമാണ് 1348039393516-അരരശറലി േങമിൗമഹളശിമഹ.ുറള (ശിറശമിൃമശഹംമ്യ.െഴീ്.ശി). പേജ് 63 വായിക്കുക, മനസിലാക്കുക.
അടിക്കുറിപ്പ്: അമ്മയുടെ സയറണ്‍ ശബ്ദിച്ച ദിവസം ശരിക്കും റെയില്‍വേ ഒരു മോക്ക് ഡ്രില്‍ നടത്തിയത് ആയിരുന്നു! പിന്നീട് റെയില്‍വേ നോഡല്‍ ഓഫീസര്‍ തിരികെ വിളിച്ച് അറിയിച്ചു!.