Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

തടവറയിലെ യുവാവിന് മുലപ്പാൽ നൽകുന്ന സ്ത്രീ; “റോമന്‍ ചാരിറ്റി”

ജീഷ്മ ജോസഫ് by ജീഷ്മ ജോസഫ്
Jun 18, 2024, 03:22 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് അവശനായി ചുറ്റുപാടും നോക്കിക്കൊണ്ട് അമ്മിഞ്ഞ കുടിക്കുന്ന വൃദ്ധന്‍. അയാള്‍ക്ക് അമ്മിഞ്ഞപ്പാൽ കൊടുക്കുന്ന യുവതിയും.ഈ ചിത്രം ഇതിന് മുൻപേ എവിടെ എങ്കിലും കണ്ടിട്ടുണ്ടോ?

ചുറ്റും നോക്കി പരിഭ്രാന്തയായി നിൽക്കുന്ന അവളുടെ കയ്യിലൊരു കുഞ്ഞുമുണ്ട്. ആരാണിത്? എന്താണ് ഈ ഒരു ചിത്രത്തിന് പിന്നിൽ? ഒറ്റനോട്ടത്തില്‍ പാരമ്പര്യവാദികൾക്ക്  നെറ്റി ചുളിയ്ക്കാൻ തോന്നിക്കുന്ന ഒരു ചിത്രം ആണല്ലേ ഇത്. നെറ്റി ചുളിച്ച് ‘അയ്യേ’ എന്ന് പറയാന്‍ തോന്നിയെങ്കില്‍ സാരമില്ല, നമ്മുടെ സംസ്‌കാര-സദാചാര ബോധത്തിന്റെ ഭാഗം മാത്രമാണ് ഈ തോന്നല്‍. ഓരോരുത്തരും മുലപ്പാൽ കുടിച്ച് തന്നെയല്ലേ വളർന്നിരിക്കുന്നത്. എന്നാല്‍, ഈ ചിത്രത്തിന് പിന്നിലുള്ള യഥാര്‍ത്ഥ കഥ അറിഞ്ഞാല്‍ നമ്മുടെ കണ്ണു നിറയും. ഒരു കാലഘട്ടത്തിന്റെ ചരിത്രം വിളിച്ചോതുന്ന, മാതൃത്വത്തിനും സ്‌നേഹത്തിനും പുതിയ മാനം നല്‍കിയ വിഖ്യാതമായ ഒരു സംഭവത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ ഒരു ചിത്രം.

യൂറോപ്പിലാണ് ഈ സംഭവം നടക്കുന്നത്. ‘റോമന്‍ ചാരിറ്റി’ എന്നാണ് ഈ പെയിന്റിംഗിനെ യൂറോപ്യന്‍ ജനത വിശേഷിപ്പിക്കുന്നത്. യൂറോപ്പിലെ പ്രശസ്ത ചിത്രകാരനായ ബെര്‍ത്തലോമിയസ് എസ്തബോന്‍ മുരില്ല എന്ന ചിത്രകാരനാണ് വിവാദപരമായ ഈ സംഭവത്തെ പെയിന്റിംഗ് ആക്കി അവതരിപ്പിച്ചത്. അമ്മിഞ്ഞകൾ എന്ന് പറയുമ്പോള്‍ പോലും ഒച്ച താഴ്ത്തി പറയാന്‍ ശ്രമിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം ഇപ്പോഴും കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ അമ്മിഞ്ഞകള്‍ തീക്ഷ്ണമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അമ്മിഞ്ഞകളെന്നാല്‍ കരുതലിന്റെയും സ്‌നേഹത്തിന്റെയും കൂടി ബിംബങ്ങളാണെന്ന് ഉറപ്പിച്ചു പറയുന്നുണ്ട് ഈ ചിത്രത്തിൽ. രചനയ്ക്കു പിന്നിലെ സംഭവകഥ ഇങ്ങനെയാണ്: ഒരിക്കല്‍ യൂറോപ്യന്‍ ഗവണ്‍മെന്റ് സൈമണ്‍ എന്ന വൃദ്ധനെ തടവറയിലാക്കി. പട്ടിണിമരണമാണ് ഈ വൃദ്ധന് ഭരണകൂടം വിധിച്ചത്. ഒരു തുള്ളി വെള്ളം പോലും അയാള്‍ക്ക് അനുവദിക്കപ്പെട്ടില്ല. പെറോ എന്നായിരുന്നു ഇദ്ദേഹത്തിന്റെ മകളുടെ പേര്. മരിക്കുന്ന ദിവസം വരെ തന്റെ പിതാവിനെ സന്ദര്‍ശിക്കാനുള്ള അനുമതി അധികാരികളില്‍ നിന്നും പെറോ അഭ്യര്‍ത്ഥിച്ചു. അവളുടെ അഭ്യര്‍ത്ഥന അവര്‍ ചെവിക്കൊണ്ടു. അങ്ങനെ എല്ലാ ദിവസവും മകള്‍ അച്ഛനെ കാണാനെത്തി. ഓരോ ദിവസവും ആഹാരമോ വെള്ളമോ കിട്ടാതെ തന്റെ പിതാവ് പട്ടിണിക്കോലമാകുന്നതും, മരണത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതും ആ മകള്‍ വേദനയോടെ തിരിച്ചറിഞ്ഞു. പിതാവിനെ സന്ദര്‍ശിക്കാന്‍ അകത്തേയ്ക്ക് കടത്തിവിടുന്നതിന് മുമ്പായി കര്‍ശന പരിശോധനയ്ക്ക് പെറോയെ വിധേയയാക്കിയിരുന്നു. ആഹാരസാധനങ്ങളോ വെള്ളമോ അകത്തേയ്ക്ക് കൊണ്ടുപോകുന്നുണ്ടോ എന്നറിയുന്നതിനുള്ള മുൻകരുതൽ. പിതാവിന്റെ അവസ്ഥ പെറോയുടെ മനസ്സു പൊള്ളിച്ചു കൊണ്ടിരുന്നു. ലോകത്തില്‍ ഒരു മകളും ചിന്തിക്കാത്ത തരത്തിലുള്ള ഒരു തീരുമാനത്തിലേക്കാണ് പിന്നീട് പെറോ എത്തിച്ചേര്‍ന്നത്. സ്വന്തം അച്ഛനെ മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറാകാത്ത ഒരു മകളുടെ, ചരിത്രത്തിലിടം നേടിയ ധീരമായ തീരുമാനമായിരുന്നു അത്. വിശന്നു മരിച്ചുകൊണ്ടിരിക്കുന്ന അച്ഛനില്‍ അവള്‍ കണ്ടത് തന്റെ സ്വന്തം കുഞ്ഞിനെത്തന്നെയാണ്. അങ്ങനെ എല്ലാ ദിവസവും അവള്‍ അച്ഛന് അമ്മിഞ്ഞപ്പാല്‍ നല്‍കാന്‍ തുടങ്ങി! മരിച്ചു കൊണ്ടിരിക്കുന്ന സൈമണെ സംബന്ധിച്ചിടത്തോളം മകള്‍ പകര്‍ന്നു നല്‍കിയത് ജീവന്‍ തന്നെയായിരുന്നു. ആഴ്ചകളോളം ഇത് തുടര്‍ന്നു കൊണ്ടിരുന്നു. ആഹാരമോ വെള്ളമോ ലഭിക്കാത്ത ഒരുവന്‍ പെട്ടെന്ന് മരിച്ചു പോകുമെന്ന് കരുതിയിട്ട്, അയാളില്‍ ജീവന്‍ അവശേഷിക്കുന്നത് അധികാരികളില്‍ സംശയമുളവാക്കി. അങ്ങനെ കാവല്‍ക്കാരിലൊരാള്‍ അച്ഛന് മുലപ്പാല്‍ നല്‍കുന്ന മകളെ കണ്ടുപിടിച്ചു. കാവല്‍ക്കാര്‍ ഈ അച്ഛനെയും മകളെയും അധികാരികളുടെ മുന്നിലെത്തിച്ചു. സമൂഹം രണ്ട് തട്ടില്‍ നിന്ന് ഈ അച്ഛനെയും മകളെയും വിചാരണ ചെയ്തു. അവള്‍ ചെയ്തതത് ശരിയാണെന്നും അങ്ങനെയല്ല, മാപ്പര്‍ഹിക്കാത്ത തെറ്റാണെന്നും അവര്‍ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ വന്‍വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഈ വിഷയം കാരണമായിത്തീര്‍ന്നു. ജനകീയപ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു.

അവസാനം, അച്ഛനെ മരണത്തില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ തന്നെ വിജയിച്ചു. ഭരണകൂടം വൃദ്ധനെ ശിക്ഷയില്‍ നിന്നും ഒഴിവാക്കി ജീവിക്കാന്‍ അനുവദിച്ചു. യൂറോപ്പിലെ പല ചിത്രകാരന്‍മാരും അവരുടേതായ രീതിയില്‍ ഈ സംഭവത്തെ പെയിന്റിംഗില്‍ ആവിഷ്‌കരിച്ചു. എന്നാല്‍ കൈക്കുഞ്ഞുമായി നിന്ന് പരിഭ്രാന്തിയോടെ ചുറ്റും നോക്കി ജയിലിന്റെ അഴികള്‍ക്കിടയിലൂടെ അച്ഛന് അമ്മിഞ്ഞപ്പാല്‍ നല്‍കുന്ന ബാര്‍തോളോമിസോ എസ്തബെന്‍ മുരില്ലോ എന്ന ചിത്രകാരന്റെ ഈ ചിത്രമാണ് കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത്. പതിനേഴാം നൂറ്റാണ്ടിന്റെ പകുതിയിലായിരുന്നു ഈ ഒരു സംഭവം.

അമ്മിഞ്ഞ കാണിച്ച കവര്‍ ഫോട്ടോയുടെ ശരിതെറ്റുകളെക്കുറിച്ച് ചര്‍ച്ച നടത്തുമ്പോള്‍ അമ്മിഞ്ഞകൾ പണ്ടേ വിപ്ലവങ്ങള്‍ക്കും സംവാദങ്ങള്‍ക്കും വഴി തെളിച്ചിട്ടുണ്ട് എന്ന് ഈ ചിത്രത്തിലൂടെ നമ്മുക്ക് തിരിച്ചറിയാൻ സാധിക്കും.

ReadAlso:

ആപ്പിളിനോട് ഇന്ത്യ വിടാന്‍ ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്, നിലവില്‍ വമ്പന്‍ വിപുലീകരണം നടത്തിയ കമ്പനിക്ക് തിരിച്ചു പോക്ക് സാധ്യമല്ലെന്ന് വിദഗ്ധർ

ലോകം അവസാനിച്ചാലും തകരാത്ത കെട്ടിടങ്ങൾ!!

ട്രെന്റായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ?: കുഞ്ഞുങ്ങള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ട്രെന്റിനൊപ്പം മതാപിതാക്കളും ?; പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരം ഇന്ത്യയില്‍ പിറക്കുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും തെളിയുന്നു

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

Tags: featured storyGOOGLE TRENDSRoman CharityHistory of Roman

Latest News

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

കേണൽ സോഫിയ ഖുറേഷിക്ക് എതിരായ വിവാദ പരാമർശം; എഫ്‌ഐആർ റദ്ദാക്കണമെന്ന ബിജെപി മന്ത്രിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ജോ ബൈഡന് വളരെ വേഗത്തില്‍ പടരുന്ന പ്രോസ്റ്റെറ്റ് കാന്‍സര്‍ ബാധ സ്ഥിരീകരിച്ചു

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; ബെയ്‌ലിൻ ദാസിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സംസ്ഥാനത്ത് ഇന്നും മഴ കനക്കും; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, 7 ജില്ലകളിൽ യെല്ലോ അലർട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.