Features

മലയാളി ബംഗാളി ബന്ധം; മലയാളിക്ക്‌ ബംഗാളിയുമായ്‌ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്‌

ഇന്ത്യയുടെ അങ്ങേ അറ്റത്ത്‌ കിടക്കുന്ന ബംഗാളി എങ്ങെനെയാണ്‌ ഇങ്ങേ അറ്റത്ത്‌ കിടക്കുന്ന കേരളത്തില്‍ ഇന്നത്തെ അത്രയും യാത്ര സൗകര്യം പോലുമില്ലാതെ എത്തിപ്പെട്ടത്‌…?

ഹേയ്‌ …ബംഗാളി. ഈ വിളി നിങ്ങള്‍ പലപ്പോഴും കേട്ടിരിക്കും ഒരു പക്ഷെ ഇത്‌ വായിക്കുന്ന നിങ്ങള്‍ തന്നെ പലതവണ വിളിച്ചിട്ടും ഉണ്ടാകും. ഇവനേതാടാ..ബംഗാളിയോ…?

ഇതും നിങ്ങള്‍ കേട്ടിട്ടുണ്ടാകും..

ഇപ്പോള്‍ നിന്നെ കാണാന്‍ അസ്സല്‌ ബംഗാളിയെ പോലുണ്ട്‌…

 

ഈ വാക്കും ഇപ്പോള്‍ കേരളത്തില്‍ ഒരു പരിഹാസച്ചുവയോട്‌ കേള്‍ക്കാറുള്ളതാണ്‌,

എന്നാല്‍ ഇനി പരിഹസിക്കുമ്പോള്‍ ഓർക്കണം മലയാളിക്ക്‌ ബംഗാളിയുമായി നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്‌. നൂറ്റാണ്ട്‌ മുമ്പ്‌ ബംഗാളി കേരള നാട്ടില്‍ വന്ന്‌ കുടിയേറി പാർത്തിട്ടുണ്ട്‌ എന്നാണ് ചരിത്രം പറയുന്നത്.

 

ഇന്ത്യയുടെ അങ്ങേ അറ്റത്ത്‌ കിടക്കുന്ന ബംഗാളി എങ്ങെനെയാണ്‌ ഇങ്ങേ അറ്റത്ത്‌ കിടക്കുന്ന കേരളത്തില്‍ ഇന്നത്തെ അത്രയും യാത്ര സൗകര്യം ഇല്ലാതെ എത്തിപ്പെട്ടത്‌…? അത്‌ പറയാം

അതിന്‌ മുമ്പ്‌ ബംഗാളിയെ ഒന്ന്‌ സൂക്ഷിച്ച്‌ നോക്കിയേ മലയാളിയുടെ “”ചായ” കാച്ചിയത് എവിടെയോ ഇല്ലേ…?

 

തൊട്ടടുത്ത്‌ കിടക്കുന്ന തമിഴനെക്കാളും മലയാളിക്ക്‌ സാമ്യം ദൂരെയുള്ള ബംഗാളിയോടാണ്‌.പക്ഷെ ഭാഷപരമായ്‌ ബംഗാളിയുടെ ഭാഷ ഇന്തോയൂറോപ്യന്‍ കുടുംബത്തില്‍ പ്പെട്ടതാണ്‌. മലയാള ഭാഷ തമിഴ്‌ ദ്രാവിഡ കുടംബത്തില്‍ നിന്നുള്ളതാണ്‌ പക്ഷെ നരവംശശാസത്രപരമായി

നോക്കുമ്പോള്‍ ബംഗാളിയും , മലയാളിയും തീരെ പ്രതീക്ഷിക്കാത്ത സാമ്യം ആണ്‌. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌, ഒരു പക്ഷെ ആയിരം വർഷം മുമ്പ്‌ ആയിരിക്കാം ബംഗാളികളുടെ കുടിയേറ്റം കേരളത്തില്‍ നടന്നിട്ടുണ്ടാകാന്‍ സാധ്യത

ബംഗാളി വന്നത്‌ ശ്രീലങ്കയില്‍ നിന്നാണ്‌

 

ശ്രീലങ്കയല്‍ നിന്നോ.?അതെങ്ങെനെ.. എന്നല്ലേ..അതിന്‌ കാരണം ബുദ്ധമതമാണ്‌ ബംഗാളില്‍ നിന്ന്‌ ബുദ്ധമതച്രരണത്തിന്‌ ബംഗാളില്‍ നിന്ന്‌ ധാരാളം ബംഗാളികള്‍ ശ്രീലങ്കയില്‍ കുടിയേറി പാർത്തിട്ടുണ്ടായിരുന്നു. ഇതേ ബംഗാളികള്‍ ബുദ്ധമതപ്രചരണത്തിന്റെ ഭാഗമായി കേരളത്തിലും എത്തിയിട്ടുണ്ട്‌ ശ്രീലങ്കയില്‍ നിന്ന്‌ കുടിയേറിപാർത്തവരാണ്‌

“ഈഴവർ” എന്ന്‌ ചരിത്രകാരന്‍മ്മാർ പലപ്പോഴായി പറഞ്ഞു വെച്ചിട്ടുണ്ട്‌ എന്നതും കൂട്ടിവായിക്കണം…

 

ഇനി മലയാളിയും ബംഗാളിയും തമ്മിലുള്ള രസകരമായ ബന്ധം നമ്മുക്ക്‌ ഒന്ന്‌ പരിശോധിക്കാം…

ആദ്യം ഭൂപ്രക്യതി തന്നെ നോക്കാം

 

കേരളത്തിലെയും , ഭൂപ്രക്യതി ഒരുപോലെയാണ്‌ കോസറ്റല്‍ പ്രദേശമാണ്‌ കേരളത്തിന്‌ അറേബ്യന്‍ സീ ആണങ്കില്‍ ബംഗാളിന്‌ ബേ ഓഫ്‌ ബംഗാള്‍ ആണ്‌

മലയാളിക്ക്‌ മൂന്നാർ തണുത്ത പ്രദേശവും ഉയർന്ന സ്ഥലവും തേയില ഉല്‍പ്പാദന സ്ഥലവും ഉണ്ടങ്കില്‍

ബംഗാളിന്‌ മൂന്നാറിന്‌ പകരം

ഡാർജിലിങ്ങ്‌ ഉണ്ട്‌.അവിടെയും

തേയിലയാണ്‌ പ്രധാന ക്യഷി.

 

കാലവസ്ഥയും ഏതാണ്ട്‌ ഒരു പോലെയാണ്‌ ഭക്ഷണം മലയാളിയും, ബംഗാളിയും ചോറാണ്‌ കൂടുതലും കഴിക്കുന്നത്‌ മീന്‍ മലയാളിയുടെയും , ബംഗാളിയുടെയും ഇഷട വിഭവമാണ്‌

പരിപ്പ്‌ , ചപ്പാത്തി അതും മലയാളി കഴിക്കുന്ന വിഭവമാണ്‌

ബംഗാളി സിനിമയാണ്‌ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല സിനിമകള്‍ ഇറങ്ങുന്ന സ്ഥലമായി വിലയിരുത്തുന്നത്‌.

 

അതേ പാരമ്പര്യം തന്നെയാണ്‌

കേരളത്തിനും പറയാനുള്ളത്‌

മലയാളികള്‍ ഇന്നും നെഞ്ചിലേറ്റുന്ന (സിനിമ പ്രേമികള്‍)പഥേർ പാഞ്ചാലി പോലുള്ള സിനിമകള്‍ ബംഗാളില്‍ നിന്നുള്ളതാണ്‌.

 

സത്യജിത്ത്‌ റേ എന്ന്‌ കേട്ടാല്‍

സിനിമയെ ഗൗരവമായി എടുക്കുന്ന മലയാളിയും ഒന്ന്‌ എഴുന്നേറ്റ്‌ കൈയ്യടിക്കും..

ഇവരുടെ കൂടെ മലയാളത്തിന്റെ അരവിന്ദന്റെയും അടൂർ ഗോപാലക്യഷണന്റെയും പേരും മലയാളി സ്‌മരിക്കും..!!

ഇന്ത്യയിലെ രണ്ട്‌ കമ്മ്യൂണിസ്റ്റ്‌ ബന്ധം ആഴത്തിലുള്ള രണ്ട്‌ സംസ്ഥാനമാണ്‌ കേരളവും ബംഗാളും

ശക്‌തരായ കമ്മ്യൂണിസ്റ്റ്‌ മുഖ്യമന്ത്രിമാരും ഈ രണ്ട്‌ സംസ്ഥാനത്ത്‌ നിന്നുള്ളവരാണ്‌.

 

ബംഗാളിലെ കവിത , സാഹിത്യ മേഖല എന്നിവ പ്രശസ്ഥമാണ്‌

കേരളത്തിലെ ഈ മേഖലയും പ്രശസ്ഥമാണ്‌ ആത്‌മീയം എടുക്കുകയാണങ്കില്‍

ഇന്ത്യയിലെ രണ്ട്‌ പ്രസിദ്ധരായ ആത്‌മീയ ഗുരുക്കളെ സംഭാവന ചെയ്യ്‌തതും ഇതേ സംസ്ഥനങ്ങള്‍ തന്നെ.

 

ആദിശങ്കരന്‍ ജനിച്ചത്‌ കേരളത്തിലാണങ്കില്‍

സ്വാമി വിവേകാനന്ദന്‍ ജനിച്ചത്‌ ബംഗാളിലാണ്‌.

മറ്റൊരു പ്രത്യേകത ഇന്ത്യയില്‍ ഉറുദു സംസാരിക്കാത്ത മുസ്ലീംങ്ങള്‍ ഉള്ളത്‌ ഒന്ന്‌ കേരളത്തിലും രണ്ട്‌ ബംഗാളിലും ആണ്‌.

 

ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ യുക്‌തിവാദ പ്രസ്ഥാനങ്ങള്‍ ഉള്ളതും കേരളത്തിലും , ബംഗാളിലുമാണ്‌

മലയാളിക്ക്‌ മനോഹരമായ പാട്ടുകള്‍ സമ്മാനിച്ച്‌കൊണ്ടിരിക്കുന്ന പ്രശസ്ഥ പിന്നണിഗായിക ശ്രേയ ഘോഷ്‌ ബംഗാളിയാണ്‌. മലയാളി സത്രീയും , ബംഗളി സത്രീകളും സാരി ഉടുക്കുന്നത്‌ ഒരുപോലെയാണ്‌ ബംഗാളില്‍ നിന്നാണ്‌ കേരളത്തിന്‌ സാരി കിട്ടിയത്‌ എ്‌ന്ന്‌ ചരിത്രകാരന്‍മ്മാർ നേരത്തെ കണ്ടത്തിയ കാര്യമാണ്‌.

ഇന്ത്യയിലെ തന്നെ സുന്ദരികളായി പ്രഫഷണല്‍സ്‌ പറയുന്നത്‌ മലയാളി പെണ്‍കുട്ടികളെയും ബംഗാളി പെണ്‍കുട്ടിയേയും ആണ്‌ മലയാളി ഗള്‍ഫ്‌ നാട്ടിലോ

മറ്റ്‌ പുറം രാജ്യത്ത്‌ ചെന്നാലോ അസ്സല്‍ ബംഗാളിയാണ്‌..എന്ത്‌ പണിയും എടുക്കും.ഏറ്റവും സാമ്യം ഇന്ത്യയിലെ രണ്ട്‌ ഫുട്ബോള്‍ ഭ്രാന്തന്‍മ്മാരാണ്‌ ബംഗാളിയും, മലയാളിയും. ഇന്ത്യയില്‍ ക്രിക്കറ്റിനേയും, ഫുട്ബോളിനേയും ഒരുപോലെ ഇഷടപ്പെടുകയും അതോടപ്പം ക്രിക്രറ്റിനെയും ആരാധിക്കുന്ന രണ്ട്‌ ജനതയെ ഇന്ത്യയില്‍ ഉള്ളു ബംഗാളിക്ക്‌ ഗാംഗുലി ഓപ്പണിം ബാറ്റ്‌സ്‌മാനയ്‌ വന്നപ്പോള്‍

അജയ്‌ ജഡേജ (ആലപ്പുഴ) ഇന്ത്യയുടെ ഓപ്പണർ ആയിട്ടുണ്ട്‌

അത്‌ മലയാളിയും, ബംഗാളിയുമാണ്‌…

 

ഇന്ത്യയില്‍ അടിപൊളിയായി ലുങ്കി ഉടുത്ത്‌ നടക്കുന്ന ഒരു വിഭാഗവും ഇവർതന്നെയാണ്‌..എന്തിനേറെ പറയുന്നു ബംഗാളി ഫുട്ബോള്‍ ക്ലബ്ബായ മോഹന്‍ ബഗാനെ മലയാളി നെഞ്ചേറ്റിയ പോലെ ഇന്ത്യയില്‍ ആര്‌ സനേഹിച്ച്‌ കാണും അല്ലേ?

 

ഇന്ത്യയില്‍ ബ്രസീല്‍ , അർജന്റീന ഫാന്‍സ്‌ ഏറ്റവും കൂടുതല്‍ ഉള്ളത്‌

കേരളത്തിലും , ബംഗാളിലുമാണ്‌….

ഇനി മലയാളി സുഹൃത്തിനെ കളിയാക്കാനായി നീ അസ്സല്‌ ബംഗാളിയെ പോലെയിരിക്കുന്നു

എന്ന്‌ പറയുമ്പോള്‍ ഓർക്കുക..

ബംഗാളി മലയാളി ബന്ധം

കേരളത്തിലുണ്ടന്ന്‌…!!