ഇൻസ്റ്റഗ്രാമിൽ ലൈക്കും ഷെയറും നേടാൻ യുവതലമുറ നടത്തുന്ന കാട്ടിക്കൂട്ടലുകൾ ചില്ലറയൊന്നുമല്ല. എന്ത് സാഹസം കാട്ടിയിട്ടാണെങ്കിലു അല്പം പോപ്പുലാരിറ്റി കിട്ടണം, ഇല്ലെങ്കിൽ ഒന്ന് ട്രെൻഡാകണം. അതിന് വേണ്ടി എന്തിനും തയാറാണ് ഇവർ.അത്തരമൊരു സാഹസത്തിന് മുതിർന്ന് നാട്ടുകാരുടെ തെറിവിളി കേൾക്കുകയാണ് ഒരു കപ്പിൾസ്. പൂനെ സ്വാമിനാരായണ ക്ഷേത്രത്തിന് സമീപം നിർമാണം പൂർത്തിയാകാത്ത പഴയൊരു കെട്ടിടത്തിന്റെ ടെറസിൽ കയറിയായിരുന്നു ഇവരുടെ അഭ്യാസം.
ടെറസിൽ നിന്ന് യുവാവിന്റെ ഒറ്റകൈയിൽ തൂങ്ങി താഴേക്ക് കിടന്നാണ് യുവതി റീൽസ് ചിത്രീകരിച്ചത്. രണ്ടു സുഹൃത്തക്കളാണ് സാഹസം ചിത്രീകരിച്ചത്. തൂങ്ങിക്കിടന്ന യുവതി ഡാൻസ് കളിക്കുന്നതും കാണാം. ഒരു സുരക്ഷാ സംവിധാനവും ഉപയോഗിക്കാതെയായിരുന്നു അഭ്യാസ പ്രകടനം.
കെട്ടിടത്തിന് താഴെ തിരക്കുള്ള റോഡായിരുന്നു. വീഡിയോ വൈറലായതോടെ സംഘത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഇവരെ ഉടനെ അറസ്റ്റ് ചെയ്യണമെന്നാണ് നെറ്റിസൺസ് ഉയർത്തുന്ന ആവശ്യം. മുൻ ക്രിക്കറ്റ് താരം ആകാശ് ചോപ്രയടക്കമുള്ളവർ പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.
Viral Video: Pune Girl Hung From Building's Terrace For Reel Near Swami Narayan Temple, Faces Massive Backlash For Foolish Stunt#Viral #Pune #Reel #Stunt pic.twitter.com/xjMGMcnVzp
— Free Press Journal (@fpjindia) June 20, 2024