Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Features

സവര്‍ണ പ്രീണന മുഖമുള്ള ഇരട്ടകള്‍: നിയുക്ത മന്ത്രി കേളുവിന് ദേവസ്വം നല്‍കാതെ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടേം സ്പീക്കറാക്കിയില്ലെന്ന പരാതി

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Jun 22, 2024, 05:14 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

കൊടിക്കുന്നില്‍ സുരേഷ് എം.പിയെ പ്രോടേം സ്പീക്കറാക്കിയില്ലെന്ന് പരാതി പറഞ്ഞ അതേ മുഖ്യമന്ത്രിയാണ് പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള മന്ത്രി ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കാതെ ഇരുത്തിയത്. ഡെല്‍ഹിയില്‍ അങ്ങനെയും കേരളത്തില്‍ ഇങ്ങനെയും ആണെന്ന് ചിന്തിപ്പിക്കുകയാണ് ഈ സംഭവം. ഇടതുപക്ഷത്തു നിന്നും പട്ടിക വര്‍ഗ വിഭാഗത്തിലുള്ള ആദ്യത്തെ മന്ത്രിയാണ് കേളു. കേരളത്തിന്റെ ചരിത്രമാണിത്. എന്നിട്ടുപോലും ദേവസ്വം വകുപ്പ് കേളുവിനു കൊടുക്കാതിരിക്കാന്‍ നോക്കിയത് കേരളത്തിലെ ജാതി കോമരങ്ങളെ ഭയന്നിട്ടാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാനാവില്ല. രണ്ടു ദിവസം മാത്രം ആയുസുള്ള ലോക്‌സഭാ പ്രോ ടേം സ്പീക്കര്‍ പദവിയിലേക്ക് കൊടിക്കുന്നില്‍ സുരേഷിനെ പരിഗണിക്കാത്തത് സംഘപരിവാറിന്റെ സവര്‍ണപ്രീണനമാണെന്നായിരുന്നു കേരള സര്‍ക്കാരിന്റെ പ്രതിഷേധത്തിനു കാരണം.

ഡെല്‍ഹിയില്‍ ഉണ്ടായ ആ നടപടിയില്‍ പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് കേരളത്തില്‍ ഒ.ആര്‍. കേളുവിന് ദേവസ്വം വകുപ്പ് നല്‍കാതിരുന്നതെന്നും വിസ്മരിക്കാന്‍ കഴിയില്ല. ദേവസ്വം വകുപ്പ് നല്‍കാത്തത് സവര്‍ണ പ്രീണനത്തിനു വേണ്ടി ആയുന്നില്ലേ. പട്ടിക വര്‍ഗക്കാരന്‍ ദേവസ്വം വകുപ്പ് മന്ത്രിയായാല്‍ കേരളത്തില്‍ എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാമായിരുന്നു. പട്ടികജാതിക്കാരനായ കെ. രാധാകൃഷ്ണന് ദേവസ്വം വകുപ്പ് നല്‍കിയപ്പോഴുണ്ടായ പ്രശ്‌നങ്ങള്‍ കേരളം മറന്നിട്ടില്ല.

പ്രസാദം എറിഞ്ഞു കൊടുക്കുന്നതുവരെ നവോത്ഥാന കേരളം കണ്ടതാണ്. ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും സവര്‍ണ പ്രീണനം മനസ്സിലാക്കാന്‍ കഴിയും. വര്‍ഗീയ രാഷ്ട്രീയം പരസ്യമായി ഉയര്‍ത്തിപ്പിക്കുന്നവരാണ് അവര്‍. എന്നാല്‍, കേരളാ സര്‍ക്കാരോ ഇടതുപക്ഷമോ അങ്ങനെയല്ല. എന്നിട്ടും. കേളുവിനെ തഴഞ്ഞു. ഇത് സവര്‍ണ വര്‍ഗീയതയുടെ മറ്റൊരു മഖമായി മാത്രമാണ് കാണാന്‍ സാധിക്കുന്നത്.

ഇതിനെതിരേ ആദിവാസി ഗോത്ര മഹാസഭാ നേതാവ് ഗീതാനന്ദനും രംഗത്തു വന്നിരുന്നു. രണ്ടു ദിവസത്തേക്കു മാത്രം കൊടുക്കുന്നില്‍ സുരേഷിനോട് തോന്നിയ സ്‌നേഹം രണ്ടു വര്‍ഷത്തോളം മന്ത്രിയായിരിക്കുന്ന കേളുവിനോട് തോന്നാത്തതാണ് യഥാര്‍ത്ഥ സവര്‍ണ വര്‍ഗീയത. ഗോത്രവര്‍ഗക്കാരനായ ഒ.ആര്‍.കേളു ദേവസ്വം മന്ത്രിയായിരിക്കാന്‍ യോഗ്യനല്ല എന്ന് തീരുമാനിച്ച അതേ മുഖ്യമന്ത്രിയാണ് കൊടിക്കുന്നിലിന്റെ രണ്ടു ദിവസത്തെയോര്‍ത്ത് വിഷമിച്ചത്.

രണ്ടുതവണ വീതം എം.എല്‍.എമാരായ വി.എന്‍. വാസവനും ഒ.ആര്‍. കേളുവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. അര്‍ഹിക്കുന്ന സ്ഥാനമാണോ കേളുവിന് നല്‍കിയത്, അതോ ഭിക്ഷയാണോ. അര്‍ഹിക്കുന്ന സ്ഥാനമായിരുന്നുവെങ്കില്‍, കെ. രാധാകൃഷ്ണന്‍ നോക്കിയിരുന്ന എല്ലാ വകുപ്പുകളും കേളുവിനു നല്‍കിയേനെ. ഒരു കാര്യം മറക്കാന്‍ കഴിയില്ല.

ReadAlso:

ട്രെന്റായി ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ?: കുഞ്ഞുങ്ങള്‍ക്ക് ‘സിന്ദൂര്‍’ എന്ന് പേരിട്ട് ട്രെന്റിനൊപ്പം മതാപിതാക്കളും ?; പഹല്‍ഗാമില്‍ മാഞ്ഞ സിന്ദൂരം ഇന്ത്യയില്‍ പിറക്കുന്ന കുഞ്ഞുങ്ങളിലൂടെ വീണ്ടും തെളിയുന്നു

കേഡല്‍ ജിന്‍സണ്‍ രാജയുടെ കൊലപാതക വഴി: നന്ദന്‍കോട് കൂട്ടക്കൊല കേസ് പ്രതി കുറ്റക്കാരന്‍; ശിക്ഷ തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷന്‍സ്‌കോടതി ജഡ്ജി കെ. വിഷ്ണു നാളെ പ്രഖ്യാപിക്കും

പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയത് സാധരണക്കാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള പൈശാചികാക്രമണം; ലോക രാഷ്ട്രങ്ങള്‍ ഒന്നാകെ ഭീകരവാദികള്‍ക്ക് അഭയം നല്‍കുന്ന പാകിസ്ഥാനു നേരെ തിരിഞ്ഞു, നിരപരാധികള്‍ക്ക് നഷ്ടമായത് ജീവനും തങ്ങളുടെ സമ്പത്തും

ജസ്റ്റിസ് വര്‍മ്മ കേസ്; സുപ്രീം കോടതി ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പരസ്യമാക്കാന്‍ കാരണമായി, സുപ്രധാന ചുവടുവയ്പ്പുമായി സുപ്രീം കോടതി

“ഹാഫ്” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അതിര്‍ത്തിയില്‍ കുടുങ്ങി: സംഘത്തില്‍ നടന്‍ മണിക്കുട്ടനും; കണ്‍ട്രോള്‍ റൂം തുറന്നു

ദളിത് വിഭാഗത്തില്‍ നിന്നുള്ളവരെ തുടര്‍ച്ചയായി രണ്ടുതവണ രാഷ്ട്രപതി ആക്കിയതാണ് ബി.ജെ.പി. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള വനിതയെ രാഷ്ട്രപതിയാക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ എതിര്‍ത്തവരാണ് ഇടതുപക്ഷം. അവരാണ് കൊടിക്കുന്നിലിനെ രണ്ടുദിവസം ചെയറില്‍ ഇരുത്താത്തത് ദളിത് അവകാശലംഘനമെന്ന് വാദിച്ചതെന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. അയിത്തവും തൊട്ടുകൂടായ്മയുമൊക്കെ പേടിച്ചാണോ കേളുവിന്റെ കൈയില്‍ ദേവസ്വം കൊടുക്കാതിരുന്നത് എന്നു ചിന്തിക്കുന്നവരെ തെറ്റു പറയാനൊക്കില്ല.

ആചാരങ്ങള്‍ ലംഘിക്കാനുള്ളതാണെന്ന് പ്രസംഗിച്ച് കൈയടി നേടിയ മുഖ്യമന്ത്രി തന്നെയാണ് ഇപ്പോഴും കേരളം ഭരിക്കുന്നത്. രണ്ടാം നവോത്ഥാനമെന്ന സമരത്തിന്റെ മുന്നണി പോരാളിയായിരുന്ന വ്യക്തി. വെള്ളയമ്പലത്തെ അയ്യന്‍കാളി പ്രതിമയില്‍ നിന്നും ആരംഭിച്ച സമരം പോയ പോക്ക് മറക്കാനാവുമോ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനായി എന്തൊക്കെയാണ് ചെയ്തത്. ഒടുവില്‍ കോടതിവിധി നടപ്പാക്കിയോ. പകരം എന്തു സംഭവിച്ചു. ഇപ്പോള്‍ എന്താണ് ശബരിമലയിലെ അവസ്ഥ. പരിശോദിക്കപ്പെടേണ്ട കാര്യമല്ലേ.

എന്നിട്ടും, ധീരമായൊരു ഇടപെടലാണ് ഇടതുപക്ഷവും മുഖ്യമന്ത്രിയും കാണിച്ചത്. ദേവസ്വം വകുപ്പ് കെ. രാധാകൃഷ്ണനെ ഏല്‍പ്പിച്ചു. എന്നാല്‍, അതിന്റെ തുടര്‍ച്ചയെന്നോണം ഒരു ആദിവാസി ദേവസ്വം വകുപ്പ് മന്ത്രിയായിരുന്നുവെങ്കില്‍ അത് തീര്‍ച്ചയായും കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ നാഴികകല്ലാകുമായിരുന്നു. കേളുവിന്റെ മുന്‍ഗാമികളെ ചരിത്രത്തില്‍ തിരഞ്ഞാലും കിട്ടില്ലായിരുന്നു. സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷ ഹാന്‍ഡിലുകള്‍ക്ക് ആവേശവും രോമാഞ്ചവും കൊണ്ട് പോസ്റ്റുകളെഴുതാമായിരുന്നു. പാര്‍ട്ടിക്കാര്‍ക്ക് നെഞ്ചു വിരിച്ച് നില്‍ക്കാമായിരുന്നു.

ആചാരങ്ങള്‍ ലംഘിക്കാനുള്ളതല്ല, അവ പാലിക്കാനുള്ളതാണ് എന്നാണോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രഖ്യാപിക്കുന്നത്?. പട്ടികജാതി പട്ടികവര്‍ഗ വകുപ്പ് സുപ്രധാന വകുപ്പ് തന്നെയാണ്. ആ സമൂഹങ്ങളുടെ ഉന്നമനം അടിസ്ഥാനമാക്കി നോക്കിയാല്‍. എന്നാല്‍ അതേ വിഭാഗങ്ങളില്‍ നിന്നൊരാള്‍ അതിനപ്പുറത്തേക്കൊരു വകുപ്പിലേക്ക് പോകാതിരിക്കുന്നതിന് കാരണമെന്തായിരിക്കും?. എ.കെ ബാലന്‍ വൈദ്യുതി വകുപ്പ് ഭരിച്ച ഒറ്റപ്പെട്ട സംഭംവം വിസ്മരിക്കുന്നില്ല.

രാധാകൃഷ്ണന്‍ വീണ്ടും മന്ത്രിസഭയില്‍ വന്നപ്പോള്‍, അത്രയും മുതിര്‍ന്നൊരു നേതാവും പാര്‍ലമെന്റേറിയനുമായ വ്യക്തിക്ക് വീണ്ടും കൊടുത്തത് പിന്നാക്ക ക്ഷേമം തന്നെയായിരുന്നു. കൂട്ടത്തില്‍ ദേവസ്വം കൂടി കൊടുത്ത് ‘വിപ്ലവവും’ സൃഷ്ടിച്ചു മാത്രം. അപ്പോഴും തദ്ദേശമോ, ടൂറിസമോ, വ്യവസായമോ, പൊതുമരാമത്തോ ഒന്നും കൊടുത്ത് കൂടുതല്‍ പുരോഗമനത്തിലേക്ക് പോകാന്‍ സിപിഎം തയ്യാറായില്ല. പാര്‍ട്ടിയിലും സഭയിലും ജൂനിയറായവര്‍ക്കായിരുന്നു കൂടുതല്‍ മേന്മയുള്ള വകുപ്പുകള്‍.

രാധാകൃഷ്ണനെ പോലെ ജനകീയനായൊരു നേതാവിന് എന്തുകൊണ്ട് മറ്റ് സുപ്രധാന വകുപ്പുകള്‍ കൊടുത്തില്ലെന്ന ചോദ്യം, ചോദ്യമായി തന്നെ അവശേഷിക്കുന്നുണ്ട്. ഇതേ അവസ്ഥ തന്നെയാണ് കേളുവിനെയും പിന്തുടരുന്നത്. മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയതു പോലെയാണ് പട്ടികജാതി പട്ടിക വര്‍ഗ വിഭാതത്തിന്റെ കേരളത്തിലെ അവസ്ഥ. അത് മാറുന്നില്ല, ഡെല്‍ഹിയിലും കേരളത്തിലും.

Tags: CPMChief Minister Pinarayi VijayanDEVASWAM BOARDSCHEDULED TRIBEK RADHA KRISHNAN MPOR KELU MINISTERSCHEDULED CASTEMANANDHAVADI MLA

Latest News

കെസിഎ പിങ്ക് ടൂർണ്ണമെൻ്റ് : പേൾസിനും സാഫയറിനും വിജയം

സഹായിക്കാത്ത കേന്ദ്രത്തിനൊപ്പം പ്രതിപക്ഷം അണിചേരുന്നു; മുഖ്യമന്ത്രി | Pinarayi Vijayan

വേടനെ ജാതീയമായി അധിക്ഷേപിച്ച എൻ.ആർ. മധുവിനെതിരെ നിയമ നടപടി സ്വീകരിക്കണം; ഡിവൈഎഫ്ഐ | DYFI

പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടിത്തം; ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടം | Fire

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു | Supreme court

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.